For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ പോലെ ആകരുത്, എന്റെ മക്കള്‍ക്ക് അച്ഛനും അമ്മയും വേണം! കുട്ടിക്കാലത്തെ കുറിച്ച് കത്രീന കൈഫ്‌

  |

  ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കത്രീന കൈഫ്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍. ആദ്യ സിനിമയുടെ വന്‍ പരാജയത്തെ അതിജീവിച്ച് മുന്നേറിയ കത്രീന സ്വന്തമാക്കിയത് സ്വപ്‌ന തുല്യമായ വിജയമാണ്. ഒരുപാട് വെല്ലുവിളികളാണ് കത്രീനയ്ക്ക് തന്റെ കരിയറില്‍ നേരിടേണ്ടി വന്നത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും കത്രീനയ്ക്ക് ഒരുപാട് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അതിലൊന്നായിരുന്നു നന്നേ ചെറുപ്പത്തില്‍ അച്ഛനും അമ്മയും പിരിഞ്ഞത്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് കത്രീന മനസ് തുറന്നിരുന്നു.

  മേക്കപ്പില്ലെങ്കിലും മഞ്ജു വാര്യർ സുന്ദരിയാണ്, ചിത്രം കാണാം

  വിവാഹ മോചനത്തിന് ശേഷം താന്‍ അടക്കം എട്ട് മക്കളെ അമ്മ ഒറ്റയ്ക്കായിരുന്നു വളര്‍ത്തിയതെന്നാണ് കത്രീന പറഞ്ഞത്. മൂന്ന് ചേച്ചിമാരുണ്ട് കത്രീനയ്ക്ക്. സ്റ്റെഫനി, ക്രിസ്റ്റീന്‍, നതാഷ. മൂന്ന് അനിയത്തിമാരുമുണ്ട്. മെല്ലിസ, സോണിയ, ഇസബെല്‍. മൈക്കിള്‍ എന്നൊരു ചേട്ടനുമുണ്ട് താരസുന്ദരിയ്ക്ക്. 2019 ല്‍ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് കരീന കുട്ടിക്കാലത്തെക്കുറിച്ച് മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Katrina Kaif

  അഭിമുഖത്തില്‍ അച്ഛനില്ലാത്ത കുട്ടിക്കാലത്തെക്കുറിച്ചും അമ്മ ഒറ്റയ്ക്ക് മക്കളെ വളര്‍ത്താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും കത്രീന മനസ് തുറക്കുന്നുണ്ട്. തനിക്ക് മക്കളുണ്ടാകുമ്പോള്‍ അവര്‍ താന്‍ കടന്നു പോയ അവസ്ഥിലൂടെ കടന്ന് പോകരുതെന്ന് ആഗ്രഹിക്കുന്നതായും കത്രീന പറയുന്നുണ്ട്. ''കുട്ടിക്കാലത്ത് അച്ഛന്‍ എന്നൊരാളില്ലാതെ ആകുന്നത് ജീവിതത്തില്‍ വലിയൊരു വിടവുണ്ടാക്കും. പെണ്‍കുട്ടികള്‍ക്ക് അത് പലപ്പോഴും വലിയ സങ്കടമായിരിക്കും. എനിക്ക് കുട്ടികളുണ്ടാകുമ്പോള്‍ അവര്‍ക്ക് രണ്ട് രക്ഷിതാക്കളും ഉണ്ടാകണമെന്നാണ് ഞാന്‍ ഗ്രഹിക്കുന്നത്'' എന്നായിരുന്നു കത്രീന പറഞ്ഞത്.

  ''ജീവിതത്തില്‍ വലിയ വിഷമഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്, ഉപാധികളില്ലാതെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന അച്ഛന്‍ ഉള്ളവരുടെ ജീവിതം എത്ര നല്ലതായിരിക്കുമെന്ന്'' താരംപറയുന്നു. അച്ഛന്റെ അസാന്നിധ്യത്തിന്റെ വിഷമമുണ്ടെങ്കിലും താനടക്കം എട്ട് പേരേയും ഒറ്റയ്ക്ക് നോക്കി വളര്‍ത്തിയ അമ്മയാണ് തന്റെ കരുത്തും മാതൃകയുമെന്നാണ് കത്രീന പറയുന്നത്.

  ''ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട് നിങ്ങള്‍ എന്തായിരുന്നു അപ്പോള്‍ ചിന്തിച്ചിരുന്നതെന്ന്. എങ്ങനെയാണ് ഇത്രയും മക്കളെ ഒറ്റയ്ക്ക് നോക്കി വളര്‍ത്തിയതെന്ന്. പക്ഷെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജീവിതത്തെക്കുറിച്ച് അമ്മ പറഞ്ഞ വാക്കുകള്‍ എനിക്ക് ഒരുപാട് പ്രചോദനമായിട്ടുണ്ട്. എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് അവ. ഇന്ന് അല്‍പ്പം മാറി നിന്ന് നോക്കുമ്പോള്‍ അവര്‍ എത്രമാത്രം ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടാകുമെന്ന് മനസിലാകുന്നുണ്ട്'' എന്നായിരുന്നു അമ്മയെക്കുറിച്ച് കത്രീന പറഞ്ഞത്. തന്റെ അച്ഛന്റേത് സമ്പന്ന കുടുംബമാണെന്നും എന്നാല്‍ താന്‍ അഭിനേത്രിയായതോടെ തന്നെ കാണാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞുവെന്നും കത്രീന മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

  കലിപ്പന്‍ പെട്ടെന്ന് അഞ്ജലിയുടെ റൊമാന്റിക് ഹീറോ ആയി; സാന്ത്വനത്തിൽ വീണ്ടും ട്വിസ്റ്റ് വരണമെന്ന് ആരാധകർ

  അതേസമയം, കത്രീന കൈഫും യുവനടന്‍ വിക്കി കൗശലും തമ്മിലുള്ള വിവാഹത്തിനുള്ള ഒരുക്കത്തിലാണ് ബോളിവുഡും ആരാധകരും. ഡിസംബര്‍ ഒമ്പതിനാണ് വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് വിക്കിയും കത്രീനയും വിവാഹത്തിലേക്ക് കടക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സജീവമായി മാറിയിരിക്കുകയാണ്. വിവാഹത്തിന് അതിഥികള്‍ക്ക് മുമ്പില്‍ കര്‍ശനമായ നിബന്ധനകള്‍ വച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. മൊബൈല്‍ ഫോണ്‍ കൊണ്ടു വരാനോ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കാനോ അനുവാദമില്ല. കത്രീനയുടേയും വിക്കിയുടേയും ടീമിന്റ അനുവാദമില്ലാതെ സോഷ്യല്‍ മീഡിയയില്‍ ഒന്നും പോസ്റ്റ് ചെയ്യരുതെന്നും നിര്‍ദ്ദേശമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  സീറോയാണ് കത്രീനയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. ഷാരൂഖ് ഖാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. സല്‍മാന്‍ ഖാനൊപ്പം വീണ്ടും അഭിനയിക്കുന്ന ടെെഗർ ത്രീയാണ് കത്രീനയുടെ പുതിയ സിനിമ.

  Read more about: katrina kaif
  English summary
  I Want My Kids To Have Both Parents Katrina Kaif About Her Father And Mother Being Seperated
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X