twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എനിക്ക് പെണ്‍കുട്ടിയെ മതി! ആലിയയ്ക്ക് സ്വപ്‌നങ്ങള്‍ ത്യജിക്കേണ്ടി വരില്ല; മനസ് തുറന്ന് രണ്‍ബീര്‍

    |

    ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. രണ്ടും പേരും സിനിമാ കുടുംബങ്ങളില്‍ നിന്നും സിനിമയിലെത്തിയവരാണ്. എന്നാല്‍ അധികം വൈകാതെ തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ രണ്ടു പേര്‍ക്കും സാധിച്ചിട്ടുണ്ട്. അഭിനേതാക്കള്‍ എന്ന നിലയിലും താരങ്ങള്‍ എന്ന നിലയിലും കരുത്ത് തെളിയിച്ചവരാണ് ആലിയയും രണ്‍ബീറും. ഇരുവരും ഓണ്‍ സ്‌ക്രീനില്‍ ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

    Also Read: ഭിന്നശേഷിയുള്ള പെണ്‍കുഞ്ഞിന് വീടും വാഹനവും കൊടുത്തവരാണ് ഞങ്ങള്‍; വിമര്‍ശകരോട് മല്ലിക സുകുമാരന്‍Also Read: ഭിന്നശേഷിയുള്ള പെണ്‍കുഞ്ഞിന് വീടും വാഹനവും കൊടുത്തവരാണ് ഞങ്ങള്‍; വിമര്‍ശകരോട് മല്ലിക സുകുമാരന്‍

    ആലിയയും രണ്‍ബീറും ഓണ്‍ സ്‌ക്രീനില്‍ ഒരുമിക്കുന്നത് കാണാന്‍ കാത്തിരിക്കേണ്ടി വരുന്നുണ്ടെങ്കിലും ജീവിതത്തില്‍ ഇവര്‍ കൈ കോര്‍ക്കുന്നതിന് ലോകം സാക്ഷ്യം വഹിച്ചു കഴിഞ്ഞു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ആലിയയും രണ്‍ബീറും ഒരുമിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണ് രണ്‍ബീറും ആലിയയും.

    ആലിയ ഗര്‍ഭിണി

    വിവാഹം കഴിഞ്ഞ് രണ്ട് മാസം ആയപ്പോഴാണ് ആലിയ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. ഇതോടെ താരങ്ങളുടെ കുഞ്ഞിനെ കാണാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം. രണ്‍ബീറും ആലിയയും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നുണ്ട്. കഴിഞ്ഞ ദിവസം ഹേര്‍ട്ട് ഓഫ് സ്റ്റോണിന്റെ സെറ്റില്‍ നിന്നുമുള്ള ആലിയയുടെ ചിത്രം പുറത്ത് വന്നിരുന്നു. ചിത്രത്തില്‍ ആലിയയുടെ ബേബി ബംപ് ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.

    സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ടി വരില്ല

    ഇപ്പോഴിതാ അമ്മയായി മാറുന്നതോടെ ആലിയയ്ക്ക് തന്റെ സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ടി വരില്ലെന്ന് വ്യക്തമാക്കുകയാണ് രണ്‍ബീര്‍ കപൂര്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീര്‍ കപൂര്‍ മനസ് തുറന്നത്. കുട്ടിയുടെ ഉത്തരാവാദിത്തത്തില്‍ താനും തുല്യ പങ്കാളിയാണെന്നും രണ്‍ബീര്‍ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി.

    ''ആലിയ വളരെ തിരക്കുള്ളൊരു താരമാണ്. കുട്ടിയുണ്ടെന്ന് കരുതി അവള്‍ തന്റെ സ്വപ്‌നങ്ങള്‍ ത്യജിക്കേണ്ടി വരരുത്. ഞങ്ങള്‍ക്ക് ഞങ്ങളുടെ വ്യക്തിജീവിതവും പ്രൊഫഷണല്‍ ജീവിതവും ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തില്‍ ബാലന്‍സ്ഡ് ആയൊരു പ്ലാനുണ്ടാക്കണം. ഒരു ദിവസം ഒരു ചുവട് എന്ന നിലയില്‍. പക്ഷെ എനിക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്'' എന്നായിരുന്നു രണ്‍ബീര്‍ പറഞ്ഞത്.

    എനിക്ക് പെണ്‍കുട്ടിയെ മതി

    ഇതിനിടെ തന്റെ പുതിയ സിനിമയുടെ പ്രൊമോഷന് വേണ്ടി സ്റ്റാര്‍ പരിവാര്‍ സ്‌പെഷ്യല്‍ ഷോയിലും രണ്‍ബീര്‍ എത്തിയിരുന്നു. ഈ പരിപാടിക്കിടെ രുപാലി ഗാംഗുലി രണ്‍ബീറിനോട് ആണ്‍കുട്ടിയെയാണോ പെണ്‍കുട്ടിയെയാണോ വേണ്ടതെന്ന് ചോദിച്ചിരുന്നു. ഇതിന് രണ്‍ബീര്‍ നല്‍കിയ മറുപടി ''എനിക്ക് പെണ്‍കുട്ടിയെയാണ് വേണ്ടത്'' എന്നതായിരുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ മനസ് കവരുകയാണ്. താരദമ്പതികളുടെ കുഞ്ഞിനായി സിനിമാ ലോകവും ആരാധകരും കാത്തിരിക്കുകയാണ്.

    അതേസമയം ആര്‍ആര്‍ആര്‍ ആണ് ആലിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം വന്‍ വിജയമായി മാറിയിരുന്നു.തെലുങ്കിലേക്കുള്ള ആലിയയുടെ അരങ്ങേറ്റ സിനിമയായിരുന്നു ആര്‍ആര്‍ആര്‍. ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായി മാറിയ ഗംഗുഭായ് കഠിയാവാഡിയാണ് ആലിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രണ്‍വീര്‍ സീംഗിനൊപ്പം അഭിനയിക്കുന്ന റോക്കി ഓര്‍ റാണി കി പ്രേം കഹാനി, ഡാര്‍ലിംഗ്‌സ് തുടങ്ങിയവയാണ് ആലിയയുടെ പുതിയ സിനിമകള്‍.

    Recommended Video

    Dhanya Mary Varghese Interview: പുറത്താക്കാൻ നോക്കിയിട്ടും 100 ദിവസം ഞാൻ ബിഗ് ബോസിൽ നിന്നത് ഇങ്ങനെ
    ബ്രഹ്മാസ്ത്ര

    രണ്‍ബീര്‍ കപൂറിന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമയാണ് ഷംഷേരയാണ്. പിന്നാലെ ആലിയയും രണ്‍ബീരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച് ബ്രഹ്‌മാസ്ത്രയും റിലീസ് കാത്തു നില്‍ക്കുന്നുണ്ട്. അയാന്‍ മുഖര്‍ജിയാണ് സിനിമയുടെ സംവിധാനം. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മൂന്ന് ഭാഗങ്ങളായാണ് പുറത്തിറങ്ങുക. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആലിയയും രണ്‍ബീറും പ്രണയത്തിലാകുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് കഴിഞ്ഞ ഏപ്രിലില്‍ രണ്‍ബീറും ആലിയയും വിവാഹിതരാകുന്നത്.

    English summary
    I Want Only Girl Child Says Ranbir Kapoor, Alia Bhatt Won't Have To Sacrifice Her Dreams He Says
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X