അന്നെനിക്ക് വെറും ഒമ്പത് വയസായിരുന്നു! രണ്‍ബീറിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് ആലിയ ഭട്ട്

ബോളിവുഡിലെ താരജോഡിയാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു. രാഹയാണ് ദമ്പതികളുടെ മകള്‍. തന്റെ ഭര്‍ത്താവിനേയും മകളേയും കുറിച്ച് ആലിയ അഭിമുഖങ്ങളില്‍ വാചാലയാകാറുണ്ട്. ഇപ്പോഴിതാ താന്‍ രണ്‍ബീറിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ആലിയ ഭട്ട്. 2021 ലായിരുന്നു ഇരുവരുടേയും വിവാഹം. എന്നാല്‍ ആലിയയും രണ്‍ബീറും കണ്ടുമുട്ടുന്നത് വര്‍ഷങ്ങള്‍ മുമ്പാണ്.

ഇന്ന് തന്റെ ഭര്‍ത്താവായ രണ്‍ബീറിനെ താന്‍ ആദ്യമായി കാണുമ്പോള്‍ തനിക്ക് വെറും ഒമ്പത് വയസായിരുന്നുവെന്നാണ് ആലിയ പറയുന്നത്. ബാലതാരമായി അഭിനയിക്കാന്‍ ചെന്നപ്പോഴായിരുന്നു അത്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ബ്ലാക്ക് എന്ന ചിത്രത്തിന്റെ ഓഡിഷനില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ആലിയ. അമ്മ സോണി റാസ്ദാന്‍ ആണ് ആലിയയെ ഓഡിഷന് കൊണ്ടു പോയത്.

Alia Bhatt

അന്ന് സഞ്ജയ് ലീല ബന്‍സാലിയുടെ അസിസ്റ്റന്റായിരുന്നു രണ്‍ബീര്‍ കപൂര്‍. ഈയ്യടുത്ത് ബ്ലാക്കിന്റെ ഓഡിഷനില്‍ നിന്നുമുള്ള രണ്‍ബീറിന്റേയും ആലിയയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അന്ന് രണ്‍ബീറിന് പ്രായം 20 വയസായിരുന്നു. ബന്‍സാലി ഒരുക്കിയ സാവരിയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു രണ്‍ബീറിന്റെ അരങ്ങേറ്റം. തന്റെ അരങ്ങേറ്റത്തിന് മുന്നോടിയായിട്ടായിരുന്നു ബന്‍സാലിയുടെ അസിസ്റ്റന്റായി രണ്‍ബീര്‍ ജോലി ചെയ്തത്.

വര്‍ഷങ്ങള്‍ക്ക് ശേഷം രണ്‍ബീറും ആലിയയും ഒരുമിച്ച് അഭിനയിക്കുകയും പ്രണയത്തിലാവുകയും ചെയ്തു. പ്രണയത്തിലാകുന്നതിന് മുമ്പ് തന്നെ താന്‍ രണ്‍ബീറിന്റെ ആരാധികയാണെന്ന് ആലിയ തുറന്ന് പറഞ്ഞിരുന്നു. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്‌മാസ്ത്രയുടെ ചിത്രീകരണത്തിനിടെയാണ് ആലിയയും രണ്‍ബീറും പ്രണയത്തിലാകുന്നത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. അധികം വൈകാതെ തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കും ജന്മം നല്‍കി.

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ആലിയയും രണ്‍ബീറും. രണ്‍ബീര്‍ കപൂര്‍ നായകനായ ആനിമല്‍ ഈയ്യടുത്താണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുകയാണ് ആനിമല്‍. രണ്‍ബീറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ആനിമല്‍ വിലയിരുത്തപ്പെടുന്നത്. സന്ദീപ് വെങ റെഡ്ഡിയാണ് സിനിമയുടെ സംവിധാനം.

alia bhatt

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അടക്കം നേടിയ നടിയാണ് ആലിയ ഭട്ട്. ഈ വർഷമാണ് ആലിയയെ തേടി പുരസ്കാരമെത്തിയത്. പോയ വർഷമിറങ്ങിയ ഗംഗുബായ് കഠിയാവാഡിയിലെ പ്രകടനത്തിനാണ് ആലിയയെ തേടി പുരസ്കാരമെത്തിയത്. അതേസമയം റോക്കി ഓർ റാണി കി പ്രേം കഹാനിയാണ് ആലിയയുടെ ഒടുവിലിറങ്ങിയ സിനിമ. രണ്‍വീർ സിംഗായിരുന്നു ചിത്രത്തിലെ നായകന്‍.

ബോളിവുഡിന് പുറമെ ഹോളിവുഡിലും സാന്നിധ്യം അറിയിച്ച നടിയാണ് ആലിയ ഭട്ട്. ഗാല്‍ ഗഡോട്ട് അടക്കമുള്ളവർക്കൊപ്പം അഭിനയിച്ച ഹാർട്ട് ഓഫ് സ്റ്റോണായിരുന്നു ആലിയയുടെ ഹോളിവുഡ് സിനിമ. അതേസമയം ജിഗ്രയാണ് ആലിയയുടെ പുതിയ സിനിമ. വസന്ത് ബാലയാണ് സിനിമയുടെ സംവിധാനം. അഭിനയത്തിന് പുറമെ നിർമ്മാണത്തിലും ആലിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X