'എന്നെ ആരും അംഗീകരിച്ചില്ല, പക്ഷെ കാവ്യനീതി നടന്നു'; ദുരനുഭവം പങ്കിട്ട് ശിൽപ ഷെട്ടി!

ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു ശിൽപ ഷെട്ടി. ഇടക്കാലത്ത് സിനിമയിൽ നിന്നും ഇടവേളയെടുത്ത ശിൽപ ഷെട്ടി പക്ഷെ ആരാധകരുടെ മുന്നിൽ തന്നെയുണ്ടായിരുന്നു. റിയാലിറ്റി ഷോയിലെ വിധി കർത്താവായും തന്റെ ഫിറ്റ്‌നസ് വീഡിയോകളിലൂടെയുമൊക്കെ നിറഞ്ഞു നിൽക്കുകയായിരുന്നു ശിൽപ ഷെട്ടി. തന്റെ ഫിറ്റ്‌നസിലൂടെ പുതുതലമുറയെ പോലും അസൂയപ്പെടുത്തുകയാണ് ശിൽപ ഷെട്ടി.

ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുകയും ചെയ്തു ശിൽപ ഷെട്ടി. ഇപ്പോഴിതാ ശിൽപയുടേതായ വെബ് സീരീസും മറ്റും അണിയറയിൽ തയ്യാറെടുക്കുകയാണ്. ബോളിവുഡിലെ വലിയ ഹിറ്റുകളിലെ നായികയായിരുന്നു ശിൽപ ഷെട്ടി. എന്നാൽ തന്നെ പലരും മുൻനിര നായികയായി കണ്ടിട്ടില്ലെന്നാണ് ശിൽപ ഷെട്ടി പറയുന്നത്.

Shilpa Shetty

ഈ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ശിൽപ ഷെട്ടി മനസ് തുറന്നത്. ''ജീവിതത്തിൽ എന്നും കാവ്യ നീതിയെന്ന ഒന്നുണ്ടെന്ന് തോന്നുന്നു. ഞാൻ ഒരിക്കലും ടോപ് 10 നായികമാരിൽ ഒരാളായിരുന്നില്ല. എനിക്ക് ആരാധകരിൽ നിന്നും ഒരുപാട് സ്‌നേഹവും പ്രശംസയുമൊക്കെ ലഭിച്ചിട്ടുണ്ട്. പക്ഷെ എന്നെ ആരും ടോപ് 10 നായികമാരിൽ ഒരാളായി പോലും കണ്ടിരുന്നില്ല. ചിലപ്പോൾ അവസരങ്ങൾ കിട്ടാത്തതു കൊണ്ടാകും. എനിക്കറിയില്ല എന്താണെന്ന്'' ശിൽപ ഷെട്ടി പറയുന്നു.

എന്നാൽ ജീവിതം കാവ്യനീതിയെന്നത് പോലെ തനിക്ക് ഇപ്പോൾ ഒരുപാട് അവസരങ്ങൾ തന്നുവെന്നാണ് ശിൽപ പറയുന്നത്. ''ഇന്നത്തെ എന്നെ നോക്കൂ. ഞാൻ ഏറ്റവും വലിയ സീരീസ് ചെയ്യുന്നു. ഒരു സിനിമ ഇപ്പോൾ കഴിഞ്ഞതേയുള്ളൂ. പല ഭാഷകളിൽ ഇറങ്ങുന്ന സിനിമ ചെയ്യുന്നു. ഇന്ന് എനിക്ക് പരാതികളൊന്നുമില്ല. നമ്മൾക്കെല്ലാവർക്കും അവരവരുടേതായ യാത്രകളുണ്ട്. ഞാൻ ടിവിയിൽ ഒരു പേരുണ്ടാക്കിയിട്ടുണ്ട്. എന്റെ ബ്രാന്റുകളും നന്നായി പോകുന്നു'' എന്നാണ് ശിൽപ ഷെട്ടി പറയുന്നത്.

തന്റെ സിനിമാക്കരിയറിൽ 30 വർഷം പിന്നിട്ടിരിക്കുകയാണ് ശിൽപ ഷെട്ടി. ഒരുപാട് കഴിവുള്ളവരുള്ള ഈ ഇടത്ത് സ്വന്തമായൊരു ഇടം കണ്ടെത്താനായി എന്നതിൽ തനിക്ക് സന്തോഷവും അഭിമാനവും തോന്നുന്നുവെന്നാണ് ശിൽപ ഷെട്ടി പറയുന്നത്.

Shilpa Shetty

ഷാരൂഖ് ഖാൻ, കജോൾ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ബാസീഗറിലൂടെയാണ് ശിൽപ ഷെട്ടി സിനിമയിലെത്തുന്നത്. ചിത്രം ഐക്കോണിക്ക് ആയി മാറിയതോടെ ശിൽപയുടെ കരിയറും കുതിച്ചുയർന്നു. പിന്നീട് നിരവധി ഹിറ്റുകളിൽ ശിൽപ നായികയായി. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം തിരികെ വന്നിരിക്കുകയാണ് ശിൽപ ഷെട്ടി.

കെഡി ദി ഡെവിൾ എന്ന ബിഗ് ബജറ്റ് കന്നഡ ചിത്രത്തിലാണ് ശിൽപ ഷെട്ടി ഇപ്പോൾ അഭിനയിക്കുന്നത്. പിന്നാലെ ഇന്ത്യൻ പോലീസ് ഫോഴ്‌സ് എന്ന സീരീസും അണിയറയിൽ ഒരുങ്ങുന്നുണ്ട്. രോഹിത് ഷെട്ടിയൊരുക്കുന്ന സീരീസിൽ സിദ്ധാർത്ഥ് മൽഹോത്രയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ സീരീസിന്റെ ചിത്രീകരണത്തിനിടെ ശിൽപയ്ക്ക് പരുക്കേറ്റിരുന്നു. സീരീസിൽ പോലീസ് ഉദ്യോഗസ്ഥയായിട്ടാണ് ശിൽപ എത്തുന്നത്.

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഹംഗാമ 2 എന്ന പ്രിയദർശൻ സിനിമയിലൂടെയാണ് ശിൽപ തിരിച്ചു വന്നത്. നിക്കമ്മയാണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഡാൻസ് റിയാലിറ്റി ഷോ വിധികർത്താവായി ടെലിവിഷൻ ലോകത്തും ശിൽപ ഇടം നേടിയിട്ടുണ്ട്.

Read more about: shilpa shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X