ലൈഗര്‍ ഹിറ്റ് അടിച്ചാല്‍ കേരളത്തില്‍ വന്ന് 'ജവാന്‍' അടിച്ച് ആഘോഷിക്കും; വിജയ് ദേവരക്കൊണ്ടയുടെ ഓഫര്‍!
സിനിമാ ലോകം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലൈഗര്‍. തെലുങ്ക് സിനിമയിലെ യുവതാരം വിജയ് ദേവരക്കൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമയാണ് ലൈഗര്‍. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മ്മാണം ബോളിവുഡിലെ മുന്‍നിര നിര്‍മ്മാതാക്കളായ ധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ്. അതുകൊണ്ട് തന്നെ ചിത്രത്തിനുള്ള ഹൈപ്പും ഏറെയാണ്.
റിലീസിന് മുന്നോടിയായുള്ള പ്രൊമോഷന്‍ തിരക്കുകളിലാണ് ലൈഗറിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും. അങ്ങനെ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ നായകന്‍ വിജയ് ദേവരക്കൊണ്ടയും നായിക അനന്യ പാണ്ഡെയും കഴിഞ്ഞ ദിവസം കേരളത്തിലുമെത്തിയിരുന്നു. വലിയ സ്വീകരണമായിരുന്നു ഇരുവര്‍ക്കും കേരളം നല്‍കിയത്.

കേരളത്തിലെത്തിയ വിജയും അനന്യയും ലൈഗര്‍ ടീമും മാധ്യമപ്രവര്‍ത്തകരെ കാണുകയും അഭിമുഖങ്ങള്‍ നല്‍കുകയുമൊക്കെ ചെയ്തിരുന്നു. ഇതിനിടെ ഇപ്പോഴിതാ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ വിജയ് പറഞ്ഞ വാക്കുകള്‍ വൈറലായി മാറുകയാണ്. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ സിനിമ വലിയ വിജയമായാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വിജയ് ദേവരക്കൊണ്ട. വിശദമായി വായിക്കാം തുടര്‍ന്ന്.
ലൈഗര്‍ നൂറ് കോടി നേടിയാല്‍ എന്ത് ചെയ്യുമെന്നായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. ഇതിന് മറുപടി നല്‍കിയ വിജയ് ദേവരക്കൊണ്ട പറഞ്ഞത് നൂറ് കോടിയെന്നത് ചെറിയ തുകയാണെന്നും ഇരുന്നൂറ് കോടിയ്ക്ക് ശേഷം മാത്രമേ താന്‍ എണ്ണാന്‍ തുടങ്ങുകയുള്ളൂവെന്നായിരുന്നു. ചിത്രം കാണാന്‍ കേരളത്തിലും വലിയ ആള്‍ക്കൂട്ടം എത്തുകയാണെങ്കില്‍ താന്‍ കേരളത്തില്‍ വന്ന് ആഘോഷിക്കുമെന്നും വിജയ് ദേവരക്കൊണ്ട പറയുന്നുണ്ട്.

പിന്നാലെ മാധ്യമ പ്രവര്‍ത്തകരോടായി കേരളത്തിലെ ലോക്കല്‍ ബ്രാന്റ് മദ്യം ഏതാണെന്ന് ചോദിക്കുകയായിരുന്നു. ജവാന്‍ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ മറുപടി. പേര് കേട്ട് ആശങ്ക തോന്നിയ വിജയ് ദേവരക്കൊണ്ട നല്ല മദ്യമാണോ എന്ന് മറ്റുള്ളവരോട് ചോദിച്ച് ഉറപ്പു വരുത്തിയ ശേഷം ലൈഗര്‍ കേരളത്തിലും വിജയമായാല്‍ താന്‍ കേരളത്തില്‍ വരികയും ഇവിടുത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ജവാന്‍ ഷോട്ട് എടുത്ത് ആഘോഷിക്കുമെന്നും പറയുകയായിരുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

അതേസമയം റിലീസ് കാത്തു നില്‍ക്കുന്ന ലൈഗറിനെതിരെ ട്വിറ്ററില്‍ ബോയ്‌ക്കോട്ട് ക്യാംപയിന്‍ ആരംഭിച്ചിരിക്കുകയാണ് ചിലര്‍. ആമിര്‍ ഖാന്‍ സിനിമയായ ലാല്‍ സിംഗ് ഛദ്ദയ്‌ക്കെതിരെയടക്കം ഉയര്‍ന്നു വന്ന ബോയ്‌ക്കോട്ട് ക്യാംപയിനുകളെ വിമര്‍ശിച്ചിരുന്നു വിജയ് ദേവരക്കൊണ്ട. പിന്നാലെയാണ് താരത്തിന്റെ സിനിമയ്‌ക്കെതിരേയും ബോയ്‌ക്കോട്ട് ക്യാംപയിന്‍ ആരംഭിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് കരണ്‍ ജോഹര്‍ ആണെന്നതും നായിക 'നെപ്പോ കിഡ്' എന്ന് വിളിക്കുന്ന അനന്യ പാണ്ഡെയാണെന്നതും മറ്റ് കാരണങ്ങളായി ബോയ്‌ക്കോട്ട് വാദികള്‍ ഉയര്‍ത്തി കാണിക്കുന്നുണ്ട്.
Recommended Video

ഇതിനിടെ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന പ്രൊമോഷന്‍ പരിപാടിക്കിടെ വിജയ് ദേവരക്കൊണ്ട ടേബിളിന് മുകളില്‍ കാല്‍ വച്ചു കൊണ്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചതും വിമര്‍ശിക്കപ്പെടുന്നുണ്ട്. താരത്തിന് അഹങ്കാരമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ വാസ്തവത്തില്‍ വിജയ് ക്ഷീണിതനായിരുന്നുവെന്നും അതിനാലാണ് കാല്‍ എടുത്ത് മുകളില്‍ വച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മാത്രവുമല്ല തനിക്ക് മുന്നിലിരുന്ന മാധ്യമ പ്രവര്‍ത്തകരോടും കാലെടുത്ത് വെക്കാമെന്നും കംഫര്‍ട്ടബിള്‍ ആയിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും വിജയ് പറയുകയും ചെയ്തിരുന്നു.
മലയാള സിനിമയിലെ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ദുല്‍ഖര്‍ സല്‍മാനേയും കുറിച്ച് വിജയ് ദേവരക്കൊണ്ട പറഞ്ഞ വാക്കുകള്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കടുവയേയും മോഹന്‍ലാലിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സിംഹത്തേയുമാണ് തനിക്ക് ഓര്‍മ്മവരുന്നതെന്നായിരുന്നു വിജയ് പറഞ്ഞത്. ദുല്‍ഖര്‍ സല്‍മാനൊപ്പം ഒപ്പം ഒരു മള്‍ട്ടിസ്റ്റാര്‍ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും വിജയ് പറഞ്ഞിരുന്നു.


Click it and Unblock the Notifications