For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഞ്ച് വര്‍ഷം എടുത്തു സത്യം തിരിച്ചറിയാന്‍! ബോബിയുമായി പിരിയാനുള്ള കാരണം പറഞ്ഞ് നീലം

  |

  ഒരുകാലത്തെ സൂപ്പര്‍ താരമായിരുന്നു ബോബി ഡിയോള്‍. 1995 ല്‍ പുറത്തിറങ്ങിയ ബര്‍സാത്ത് എന്ന സിനിമയിലൂടെയായിരുന്നു ബോബിയുടെ അരങ്ങേറ്റം. സിനിമ വന്‍ വിജയമായി മാറിയതോടെ ബോബിയും താരമായി മാറുകയായിരുന്നു. എന്നാല്‍ സിനിമയുടെ വിജയത്തിനും അരങ്ങേറ്റത്തിനും മുമ്പ് തന്നെ ബോബി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അന്ന് ബോളിവുഡിലെ തിരക്കേറിയ നടിയായ നീലവുമായുള്ള ബോബിയുടെ പ്രണയം ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു.

  അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് നീലവും ബോബിയും പിരിയുന്നത്. ഇരുവരും പിരിയാനുള്ള കാരണം തിരഞ്ഞ് മാധ്യമങ്ങള്‍ കുറേക്കാലം നടക്കുകയും കഥകള്‍ മെനയുകയും ചെയ്തിരുന്നു. പൂജ ഭട്ടുമായുള്ള ബോബിയുടെ അടുപ്പമാണ് നീലവുമായുള്ള പ്രണയം അവസാനിക്കാനുള്ള കാരണമെന്നായിരുന്നു ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് സ്റ്റാര്‍ഡസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ നീലം തന്നെ തങ്ങളുടെ പ്രണയ തകര്‍ച്ചയെക്കുറിച്ച്് മനസ് തുറക്കുകയായിരുന്നു.

  ''അതെ, ഞാനും ബോബിയും പിരിഞ്ഞുവെന്നത് സത്യമാണ്. സാധാരണ ഞാന്‍ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കാത്തതാണ്. പക്ഷെ ഒരുപാട് ്‌തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ട്. അതിനൊരു അവസാനം വേണമെന്ന് കരുതി. ജനങ്ങള്‍ അസത്യം വിശ്വസിക്കാന്‍ പാടില്ല. ചിലര്‍ പറയുന്നത് ഞാനും ബോബിയും പിരിയാന്‍ കാരണം അവന് പുജ ഭട്ടുമായുള്ള അടുപ്പമാണെന്നാണ്. സ്റ്റാര്‍ഡസ്റ്റ് തന്നെ അത് പറഞ്ഞിട്ടുണ്ട്. പക്ഷെ അത് തെറ്റാണ്. പൂജ ഭട്ട് കാരണമല്ല ഞാന്‍ ബോബിയുമായി പിരിഞ്ഞത്. ഒരുപെണ്‍കുട്ടിയും കാരണമല്ല. ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു. മറ്റൊരാളും അതിന്റെ ഭാഗമല്ല'' എന്നായിരുന്നു നീലം പറഞ്ഞത്.

  ''സത്യത്തില്‍ എനിക്ക് തോന്നുന്നത് ഞാനിതുവരെ എടുത്തതില്‍ ഏറ്റവും മികച്ച തീരുമാനമാണത് എന്നാണ്.് ഒന്നാമത് എന്റെ കുടുംബത്തിന് സന്തോഷമായി. ഇതുവരെ അവഗണിച്ചിരുന്ന പലതിലേക്കും ശ്രദ്ധ തിരിക്കാന്‍ സാധിക്കും ഇനി. ഒരുപാട് ചെയ്യാനുണ്ട്.് ജീവിതത്തില്‍ ഇനി എല്ലാം ഒന്നില്‍ നിന്നും തുടങ്ങണം'' എന്നും നീലം പറഞ്ഞിരുന്നു. അതേസമയം എന്തുകൊണ്ടാണ് താനും ബോബിയും പിരിഞ്ഞത് എന്നതിന് വ്യക്തമായൊരു മറുപടി നല്‍കാനും നീലം കൂട്ടാക്കിയില്ല. ''ഞാന്‍ ഒരിക്കലും അവനൊപ്പം സന്തോഷത്തോടെ ജീവിക്കില്ലെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു. നീണ്ട അഞ്ച് വര്‍ഷം ഞാനത് മനസിലാക്കാന്‍. വൈകിയെങ്കിലും തിരിച്ചറിഞ്ഞു. പിന്നെ സാധ്യമാകുന്ന അത്ര വേഗത്തില്‍ ഞാന്‍ പ്രവര്‍ത്തിച്ചു. ഞാന്‍ മാനസികമായി തയ്യാറായാല്‍ പിന്നെ അത് തന്നെ ചെയ്തിരിക്കും'' എന്നായിരുന്നു നീലം പറഞ്ഞത്.

  Recommended Video

  Dulquer salman's gift to minnal murali tovino | FilmiBeat Malayalam

  ''ഞാന്‍ ബോബിയോടും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്നാണ് ഈയ്യൊരു തീരുമാനത്തിലേക്ക് എത്തിയത്. രണ്ടു പേര്‍ക്കും ഇതാണ് നല്ലത്. എന്റെ മാത്രം തീരുമാനമല്ല. അവന്റെ കൂടെ തീരുമാനമാണ്. ഇത് ശരിയാകില്ലെന്ന് ഞങ്ങള്‍ രണ്ടു പേര്‍ക്കും തോന്നിയിരുന്നു'' എന്നും നീലം കൂട്ടിച്ചേര്‍ക്കുന്നു. അതേമസമയം ബോബിയും നീലവും തമ്മിലുള പ്രണയത്തെ ബോബിയുടെ അച്ഛനും സൂപ്പര്‍താരവുമായിരുന്ന ധര്‍മ്മേന്ദ്ര എതിര്‍ത്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ നീലം തള്ളിക്കളഞ്ഞു. പിന്നീട് 1996 ല്‍ ബോബി താനിയയെ വിവാഹം കഴിച്ചു. നീലം 2000 റിഷി സേത്തിയയേയും വിവാഹം കഴിച്ചു. പിന്നീട് ഈ ബന്ധം പിരിഞ്ഞ നീലം 2011 ല്‍ നടന്‍ സമീര്‍ സോണിയെ വിവാഹം കഴിക്കുകയായിരുന്നു.

  Read more about: pooja bhatt
  English summary
  I will Not Be Happy With When Neelam Opened Up About Break Up With Bobby Deol
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X