For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹൃത്വിക്കും കരീനയും ഒരു മുറിയില്‍, രണ്ട് മണിക്കൂറോളം വാതിലില്‍ മുട്ടി അമ്മ; പ്രണയത്തെക്കുറിച്ച് ഹൃത്വിക്‌

  |

  ബോളിവുഡിലെ മിന്നും താരങ്ങളാണ് കരീന കപൂറും. ഒരുപാട് ആരാധകരും അംഗീകാരങ്ങളും നേടിയിട്ടുള്ള രണ്ട് സൂപ്പര്‍ താരങ്ങള്‍. ഏതാണ്ട് ഒരേസമയത്തായിരുന്നു കരീനയുടേയും ഹൃത്വിക്കിന്റേയും അരങ്ങേറ്റവും. രണ്ടു പേരും വരുന്നതും താര കുടുംബങ്ങളില്‍ നിന്നുമായിരുന്നു. അങ്ങനെ സമാനതകളുള്ള കരിയറുകളാണ് ഹൃത്വിക്കിന്റേയും കരീനയുടേയും. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

  Also Read: കല്യാണം കഴിക്കുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല; സിദ്ധാർഥ് ഭർത്താവായതോടെ വന്ന മാറ്റത്തെ കുറിച്ച് വിദ്യ ബാലൻ

  ഒരിക്കല്‍ കരീനയും ഹൃത്വിക്കും തമ്മിലുള്ള പ്രണയ വാര്‍ത്ത വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഹൃത്വിക് വിവാഹിതനായിരുന്നു അന്ന്. ഇതിന്റെ പേരില്‍ ഹൃത്വിക്കിന്റെ കുടുംബത്തില്‍ വലിയ പ്രശ്‌നങ്ങള്‍ അരങ്ങേറിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഹൃത്വിക്കും കരീനയും തമ്മില്‍ അടുപ്പിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിക്കുന്നത് ഇരുവരും ഒരുമിച്ച് കഭി ഖുഷി കഭി ഗം, മുജ്‌സെ ദോസ്തി കരോഗെ, മേം നേ പ്രേം കി ദീവാനി ഹും തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുന്നതോടെയായിരുന്നു. ഓണ്‍ സ്‌ക്രീനിലെ ഇരുവരുടേയും കെമിസ്ട്രി കയ്യടി നേടിയിരുന്നു. എന്നാല്‍ വാര്‍ത്തകളെ കരീന നിരസിക്കുകയായിരുന്നു. അതേസമയം വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഹൃത്വിക് തയ്യാറായിരുന്നില്ല.

  2013ല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹത്തെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും ഹൃത്വിക് മനസ് തുറന്നിരുന്നു. ഇതിനിടെയാണ് താരത്തോട് കരീനയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കുന്നത്. ''കരീനയുമായുള്ള അടുപ്പമോ? അത് അവസാനിച്ചുവോ എന്നോ? ശരിക്കും ടൈമിംഗ് വളരെ മോശമായിരുന്നു. ഭാഗ്യവശാല്‍ എന്റെ സുഹൃത്തുക്കളും കുടുംബവും സൂസെയ്‌നും ഇതിലൊന്നും വിശ്വസിക്കുന്നവരല്ല. അവര്‍ക്ക് എന്നില്‍ വിശ്വാസമുണ്ട്'' എന്നായിരുന്നു ഹൃത്വിക് പറഞ്ഞത്.


  തന്റെ ഭാര്യ സൂസെയ്‌നും സഹോദരിയും കരീനയുമായി നല്ല സൗഹൃദമുള്ളവരാണെന്നും ഹൃത്വിക് പറഞ്ഞിരുന്നു. ''ഞാന്‍ പുരുഷനാണ്. ഇത്തരം സംഭവങ്ങളൊന്നും എന്നെ ബാധിക്കില്ല. അവള്‍ പറയുന്നത് അവള്‍ ഇതൊന്നും കാര്യമാക്കുന്നില്ലെന്നാണ്. അവള്‍ ഓക്കെയാണ്. പക്ഷെ അവളുടെ കുടുംബം എന്തിലൂടെയാകും കടന്നു പോകുന്നതെന്ന് എനിക്ക് ഊഹിക്കാനാകും'' എന്നും ഹൃത്വിക് പറഞ്ഞിരുന്നു.

  താനും കരീനയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ആദ്യമായി കേട്ടതിനെക്കുറിച്ചും ഹൃത്വിക് സംസാരിക്കുന്നുണ്ട്. ''ഞങ്ങള്‍ സുഭാഷ് ഗായിയുടെ യാദേം എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. ഞങ്ങള്‍ ലണ്ടനില്‍ ഷൂട്ട് ചെയ്യുകയാണെന്ന് പോലും ഇതെഴുതിയവര്‍ക്ക് അറിയില്ലായിരുന്നു. ഞങ്ങള്‍ ഒരുമുറിയിലായിരുന്നുവെന്നും അവളുടെ അമ്മ ദേഷ്യപ്പെട്ട് വന്ന് രണ്ട് മണിക്കൂറോളം വാതിലില്‍ മുട്ടിയെന്നും വാര്‍ത്തകളുണ്ടായിരുന്നു'' ഹൃത്വിക് പറയുന്നു.


  ''കരീനയുടെ അമ്മ ലണ്ടനിലേക്ക് വന്നത് പോലുമുണ്ടായിരുന്നില്ല. വിവരക്കേട് അവിടെ നിന്നില്ല. കരീനയോട് ഞാന്‍ വിട്ടു പോകാന്‍ പറയുമ്പോഴും അവള്‍ എന്നെ അവളെ പ്രണയിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും എഴുതിയിരുന്നു. ഞങ്ങളുടെ പേര് പറയാതെയായിരുന്നു റിപ്പോര്‍ട്ടുകളുണ്ടാക്കിയത്. ആളുകളെ മോശമായി ചിത്രീകരിക്കാന്‍ തയ്യാറാക്കിയ കഥയായിരുന്നു'' എന്നും താരം പറഞ്ഞു.

  ''എനിക്ക് എന്റെ കാര്യത്തില്‍ വിഷമമില്ല. പക്ഷെ അവളെ ഓര്‍ത്ത് വേദനയുണ്ട്. അവള്‍ നല്ലൊരു പെണ്‍കുട്ടിയാണ്. അവളെ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തന്റെ മനസില്‍ വരുന്നത് പറയുന്നവളാണ്. അവളുടെ ഹൃദയം പരിശുദ്ധമാണ്'' എന്നും ഹൃത്വിക് പറയുന്നുണ്ട്. എന്തായാലും അന്നത്തെ വാര്‍ത്തകള്‍ മൂലം ഹൃത്വിക്കും കരീനയും പിന്നീട് ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം സൂസെയ്ന്‍ ഖാനുമായി ഹൃത്വിക് പിന്നീട് പിരിയുകയായിരുന്നു. ഇപ്പോള്‍ നടിയും ഗായികയുമായി സബ ആസാദുമായി പ്രണയത്തിലാണ് താരം. ഇരുവരും ഒരുമിച്ച് പല വേദികളിലുമെത്തിയിരുന്നു. ഉടനെ തന്നെ വിവാഹം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കരീനയാകട്ടെ സെയ്ഫ് അലി ഖാനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. വിക്രം വേദയുടെ ഹിന്ദി റീമേക്കിലാണ് ഹൃത്വിക് ഇപ്പോള്‍ അഭിനയിക്കുന്നത്. ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതിയ സിനിമ.

  English summary
  Iam A Man, It Doesn't Affect Me Says Hrithik Roshan About His Rumoured Affair With Kareena Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X