സെയ്ഫിന്റെ മകനും യുവനടിയും തമ്മില്‍ പ്രണയത്തില്‍! ക്യാമറകളില്‍ നിന്നും മുഖം മറച്ച് പിടിച്ച് താരപുത്രി

ഗോസിപ്പുകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ഇടമാണ് ബോളിവുഡ്. താരങ്ങള്‍ തമ്മിലുള്ള പിണക്കങ്ങളും ഇണക്കങ്ങളുമെല്ലാം ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. താരങ്ങളുടെ പ്രണയവും താരങ്ങളുടെ മക്കളുടെ പ്രണയവുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ചില റിപ്പോര്‍ട്ടുകള്‍ സത്യമാകുമ്പോള്‍ ചില റിപ്പോര്‍ട്ടും വെറും കെട്ടുകഥകളായി മാറുകയും ചെയ്യുകയും. സോഷ്യല്‍ മീഡിയയുടെ ഈ കാലത്ത് താരങ്ങളെ സംബന്ധിച്ച് തങ്ങളുടെ ജീവിതത്തില്‍ പലതും സ്വകാര്യമാക്കി വെക്കുക എന്നത് ഏറെ പ്രയാസം നിറഞ്ഞ കാര്യമാണ്. മാധ്യമങ്ങള്‍ എന്നും പിന്നാലെയുണ്ടാകും എന്നത് തന്നെ കാരണം.

ഇപ്പോഴിതാ ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത് ഒരു താര പുത്രനും താരപുത്രിയുമാണ്. ബോളിവുഡിലെ സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അളി ഖാനും ടെലിവിഷന്‍ താരം ശ്വേത തിവാരിയുടെ മകള്‍ പലക്ക് തിവാരിയുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്ന പുതിയ താരങ്ങള്‍. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് സോഷ്യല്‍ മീഡിയയും ഗോസിപ്പ് കോളങ്ങളും പറയുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

ബോളിവുഡ് എന്‍ട്രി

ശ്വേത തിവാരിയുടേയും രാജ ചൗധരിയുടേയും മകളാണ് പലക്ക്. ശ്വേതയും രാജയും പിന്നീട് പിരിയുകയായിരുന്നു. 2000 ലായിരുന്നു ഇരുവര്‍ക്കും പലക്ക് ജനിക്കുന്നത്. സെയ്ഫ് അലി ഖാന്റേയും നടി അമൃത സിംഗിന്റേയും മകനാണ് ഇബ്രാഹിം അലി ഖാന്‍. സാറ അലി ഖാന്‍ ആണ് ഇബ്രാഹിന്റെ സഹോദരി. 2001 ലായിരുന്നു ഇബ്രാഹിന്റെ ജനനം. പലക്കും ഇബ്രാഹിമും തങ്ങളുടെ ബോളിവുഡ് എന്‍ട്രിയ്ക്കായി കാത്തു നില്‍ക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇരുവരേയും ഒരുമിച്ച് കണ്ടത് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. ഈയ്യടുത്ത് പുറത്തിറങ്ങിയ ബിജിലി എന്ന സൂപ്പര്‍ ഹിറ്റ് മ്യൂസിക് വീഡിയോയില്‍ പലക്ക് അഭിനയിച്ചിരുന്നു. ഇബ്രാഹിം ആകട്ടെ കരണ്‍ ജോഹര്‍ സിനിമയായ റോക്കി ഓര്‍ റാണി കി പ്രേം കഹാനയില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയാണ്.

മുഖം മറച്ചു വെക്കാന്‍

കഴിഞ്ഞ ദിവസം രാത്രി ഇരുവരും ഒരേ റസ്‌റ്റോറന്റില്‍ നിന്നും പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പിന്നാലെ ഇരുവരും ഒരേ കാറില്‍ തന്നെ സഞ്ചരിക്കുന്നതിന്റെ കൂടെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നതോടെയാണ് പലക്കും ഇബ്രാഹിമും തമ്മില്‍ പ്രണയത്തിലാണെന്ന പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയത്. കറുത്ത ടീഷര്‍ട്ടും ബ്രൗണ്‍ നിറത്തിലുള്ള ജാക്കറ്റുമാണ് ഇബ്രാഹിം ധരിച്ചിരിക്കുന്നത്. ഓറഞ്ച് ടോപ്പാണ് പലക്ക് ധരിച്ചിരിക്കുന്നത്. ഒരേ കാറില്‍ സഞ്ചരിക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചിത്രങ്ങളില്‍ ക്യാമറക്കണ്ണുകളില്‍ നിന്നും തന്റെ മുഖം മറച്ചു വെക്കാന്‍ ശ്രമിക്കുന്ന പലക്കിനെ കാണാം. അതേസമയം തൊട്ടടുത്തിരിക്കുന്ന ഇബ്രാഹിം ചിരിക്കുകയാണ്.

പാപ്പരാസികളുടെ ഇര

ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. പലക്ക് മുഖം മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നത് ഇരുവരും തമ്മില്‍ സൗഹൃദത്തിന് അ്പ്പുറത്തുള്ള ബന്ധമാണെന്നതിന്റെ തെളിവാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ചില കമന്റുകള്‍. ഇബ്രാഹിന്റെ ചിരിയും അത് തന്നെയാണ് പറയുന്നതെന്നും സോഷ്യല്‍ മീഡിയ വിധി കല്‍പ്പിക്കുന്നുണ്ട്. ഇരുവരും നല്ല ജോഡിയാണെന്നും ആരാധകര്‍ പറയുന്നത്. റിപ്പോര്‍ട്ടുകളോട് താരങ്ങളോ ഇരുവരുടേയും മാതാപിതാക്കളോ ഇതുവേരയും പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഇബ്രാഹിമും പലക്കുമായിരിക്കും പാപ്പരാസികളുടെ ഇരകളെന്ന കാര്യത്തില്‍ സംശയമില്ല.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
വൈറലായി

കുട്ടിക്കാലം മുതല്‍ക്കു തന്നെ തനിക്ക് അഭിനേത്രിയാകണമെന്നായിരുന്നു ആഗ്രഹമെന്നാണ് ഒരിക്കല്‍ പലക്ക് വ്യക്തമാക്കിയത്. പലക്കിന്റേയും അമ്മ ശ്വേതയുടേയും ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറാറുണ്ട്. അതേസമയം തന്റെ മകന്‍ നടനാകാണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് ഒരിക്കല്‍ സെയ്ഫ് അലി ഖാനും വ്യക്തമാക്കിയിരുന്നു. ഇതിലേക്കുള്ള തയ്യാറെടുപ്പിലാണ് താരപുത്രന്‍ ഇപ്പോള്‍.

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X