'ഇടിച്ച് നിന്റെ ഷേപ്പ് മാറ്റും'; മൂക്കിനെപ്പറ്റി പറഞ്ഞ് പിടിച്ചില്ല; പാക് നിരൂപകനെതിരെ ഇബ്രാഹിം അലി ഖാന്‍

നെപ്പോട്ടിസത്തിന് ബോളിവുഡിനോളം വളക്കൂറുള്ള വേറൊരു മണ്ണില്ല. ഓരോ വെള്ളിയാഴ്ചയും എതെങ്കിലുമൊരു താരപുത്രനോ പുത്രിയോ ലോഞ്ച് ചെയ്യപ്പെടുമെന്നാണ് പറയപ്പെടുന്നത്. സമീപകാലത്ത് മാത്രം ലോഞ്ച് ചെയ്യപ്പെട്ട താരപുത്രന്മാരുടേയും പുത്രിമാരുടേയും പട്ടികയ്ക്ക് തന്നെ വലിയ നീളമുണ്ട്. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ എന്‍ട്രിയാണ് ഇബ്രാഹിം അലി ഖാന്‍.

സൂപ്പര്‍ താരം സെയ്ഫ് ഖാന്‍ അലി ഖാന്റേയും മുന്‍നിര നടി അമൃത സിംഗിന്റേയും മകനാണ് സെയ്ഫ് അലി ഖാന്‍. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ ഇബ്രാഹിമും സിനിമയിലേക്ക് എത്തി. നേരത്തെ ഇബ്രാഹിമിന്റെ സഹോദരി സാറ അലി ഖാനും സിനിമയിലെത്തിയിരുന്നു. നെറ്റ്ഫ്‌ളിക്‌സ് ചിത്രം നാദാനിയനിലൂടെയാണ് ഇബ്രാഹിമിന്റെ എന്‍ട്രി. ശ്രീദേവിയുടെ മകള്‍ ഖുഷി കപൂറാണ് ചിത്രത്തിലെ നായിക.

Ibrahim Ali Khan

ഏറെ നാളുകളായി ആരാധകര്‍ കാത്തിരുന്നതാണ് ഇബ്രാഹിമിന്റെ അരങ്ങേറ്റം. സെയ്ഫിന്റേയും അമൃതയുടേയും മകന്‍ എന്നതും ഓണ്‍ ലൈനില്‍ ഉണ്ടായിരുന്ന ഹൈപ്പുമൊക്കെ ആരാധകര്‍ക്ക് ആകാംഷ നല്‍കി. എന്നാല്‍ ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെയായി ഇബ്രാഹിമിന്റെ അരങ്ങേറ്റം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. റിലീസിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളാണ് നാദാനിയാന്‍ നേരിടുന്നത്.

ഇതിനിടെ ഇപ്പോഴിതാ തന്റെ സിനിമയേയും തന്നേയും വിമര്‍ശിച്ച നിരൂപകന് മറുപടിയുമായി ഇബ്രാഹിം എത്തിയിരിക്കുകയാണ്. പാക് നിരൂപകനായ തമുര്‍ ആണ് ഇബ്രാഹിം അലി ഖാന്‍ തന്റെ റിവ്യുവിന് മറുപടിയുമായി വന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇബ്രാഹിം മെസേജ് അയച്ചതെന്നാണ് തമുര്‍ പറയുന്നത്.

''തമുര്‍, എതാണ്ട് തൈമുര്‍ പോലെ തന്നെ. എന്റെ സഹോദരന്റെ പേരാണ് നിങ്ങള്‍ക്ക്. പക്ഷെ നിങ്ങള്‍ക്ക് കിട്ടാത്തത് എന്താണെന്നോ? അവന്റെ മുഖം. നീയൊരു വൃത്തികെട്ടവനാണ്. നിനക്ക് നിന്റെ വാക്കുകളെ നിയന്ത്രിക്കാന്‍ പറ്റില്ലല്ലേ. നിന്നെ പോലെ തന്നെ അവയും അപ്രസക്തമാണ്. നിന്നേയും നിന്റെ കുടുംബത്തേയും ഓര്‍ത്ത് സങ്കടം തോന്നുന്നു. നിന്നെ എന്നെങ്കിലും തെരുവില്‍ വച്ച് കണ്ടാല്‍ നിന്നെ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ വിരൂപനാക്കും ഞാന്‍'' എന്നാണ് ഇബ്രാഹിം തമുറിന് അയച്ച മെസേജ്.

തമുറിന്റെ റിവ്യുവില്‍ ഇബ്രാഹിം അലി ഖാന്റെ നോസ് ജോബിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അതാണ് താരപുത്രനെ ചൊടിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. പിന്നാലെ തമുര്‍ ഇബ്രാഹിമിന് മറുപടിയും നല്‍കുന്നുണ്ട്.

Take a Poll

''ഹഹഹ ഇതാണ്, ഈ പയ്യനെയാണ് ഞാന്‍ സിനിമയില്‍ കാണാന്‍ ആഗ്രഹിച്ചത്. അല്ലാതെ ക്രിഞ്ച് ആയ, വ്യാജനായ മനുഷ്യനെയല്ല. പക്ഷെ ആ നോസ് ജോബ് കമന്റ് തെറ്റായിപ്പോയി. ബാക്കി കാര്യങ്ങളുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. നിന്റെ അച്ഛന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തെ പറയിപ്പിക്കരുത്'' എന്നാണ് തമുര്‍ താരത്തിന് നല്‍കിയ മറുപടി. ഇബ്രാഹിന്റെ പ്രതികരണവും അതിന് നിരൂപകന്‍ നല്‍കിയ മറുപടിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

Ibrahim Ali Khan

താരപുത്രനെ എതിര്‍ത്തും അനുകൂലിച്ചുമൊക്കെ നിരവധി പേരാണ് എത്തുന്നത്. ''ഇബ്രാഹിമിനെ പിന്തുണയ്ക്കുന്നില്ല. പക്ഷെ നിരൂപകന് സിനിമ റിവ്യു ചെയ്താല്‍ മതിയായിരുന്നു. അല്ലാതെ അവന്റെ മൂക്കിനെക്കുറിച്ച് റിവ്യു പറയേണ്ടതില്ലായിരുന്നു'' എന്നാണ് ചിലര്‍ പറഞ്ഞത്. ഇബ്രാഹിം ഇത്ര വൈകാരികമായി പ്രതികരിച്ചതും ഭീഷണി മുഴക്കിയതുമെല്ലാം പക്വതയില്ലായ്മയാണെന്നും ചിലര്‍ പറയുന്നുണ്ട്. അഭിനയിക്കാന്‍ മാത്രമല്ല, മാന്യമായി വിമര്‍ശനങ്ങളെ നേരിടാനും സെയ്ഫില്‍ നിന്നും പഠിക്കാനുണ്ടെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

സെയ്ഫ് അലി ഖാന്റേയും അമൃത സിംഗിന്റേയും കുട്ടികളില്‍ രണ്ടാമനാണ് ഇബ്രാഹിം അലി ഖാന്‍. 2001 ലാണ് താരപുത്രന്‍ ജനിച്ചത്. ക്യാമറയ്ക്ക് മുന്നിലെത്തും മുമ്പ് കരണ്‍ ജോഹര്‍ ചിത്രം റോക്കി ഓര്‍ റാണി കി പ്രേം കഹാനിയില്‍ സംവിധാന സഹായിയായി ജോലി ചെയ്തിരുന്നു. ദിലേര്‍ ആണ് ഇബ്രാഹിമിന്റെ അടുത്ത സിനിമ. റിപ്പോര്‍ട്ടുകള്‍ പ്രകാരം തെന്നിന്ത്യന്‍ താരം ശ്രീലീലയാണ് ചിത്രത്തിലെ നായിക.

FAQs
സെയ്ഫ് അലി ഖാന് എത്ര മക്കളാണുള്ളത്?

അമൃത സിംഗുമായുള്ള ആദ്യ വിവാഹത്തില്‍ സെയ്ഫ് അലി ഖാന് രണ്ട് മക്കളാണുള്ളത്. സാറ അലി കാനും ഉബ്രാഹം അലി ഖാനും. പിന്നീട് കരീന കപൂറിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിലെ മക്കലാണ് തൈമുര്‍ അലി ഖാനും ജഹാംഗീര്‍ അലി ഖാനും.

Filmibeat Entertainment

More from Filmibeat

Read more about: ibrahim ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X