നിന്റെ പൊക്കിള്‍ കണ്ടു, നല്ല ഭംഗിയുണ്ട്! ഇലിയാനയോട് രണ്‍ബീര്‍; അപമാനിതയായി നടി; പ്രതിഷേധം!
ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. ബോളിവുഡിലെ ഏറ്റവും വലിയ താര കുടുംബമായ കപൂര്‍ കുടുംബത്തിലെ യുവതലമുറക്കാരനായാണ് രണ്‍ബീര്‍ സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ തന്റേതായൊരു ഇടം നേടിയെടുക്കുകയായിരുന്നു രണ്‍ബീര്‍ കപൂര്‍. ഷംഷേരയാണ് രണ്‍ബീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രം തീയേറ്ററില്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്.
ഷംഷേരയുടെ പരാജയത്തില്‍ നിന്നും തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് രണ്‍ബീര്‍ കപൂര്‍. ഭാര്യ കൂടിയായ സൂപ്പര്‍ നായിക ആലിയ ഭട്ടിനൊപ്പം അഭിനയിക്കുന്ന ബ്രഹ്‌മാസ്ത്രിയാണ് രണ്‍ബീറിന്റെ പുതിയ സിനിമ. ചിത്രത്തിന്റെ റിലീസിന് മുമ്പുള്ള പ്രൊമോഷന്‍ തിരക്കുകളിലാണ് രണ്‍ബീര്‍ ഇപ്പോള്‍. ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ രണ്‍ബീര്‍ കപൂര്‍ ചര്‍ച്ചയായി മാറുകയാണ്.

രണ്‍ബീറിന്റെ പഴയൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുകയായിരുന്നു. നടി ഇലിയാന ഡിക്രൂസിനെക്കുറിച്ച് രണ്‍ബീര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
രണ്‍ബീര്‍ കപൂറും ഇലിയാനും പ്രിയങ്ക ചോപ്രയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ബര്‍ഫി. ഈ ചിത്രത്തിലൂടെയാണ് ഇലിയാന ബോളിവുഡില്‍ അരങ്ങേറുന്നത്. മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും ചിത്രത്തിലൂടെ ഇലിയാന നേടിയിരുന്നു. 2012 ല്‍ പുറത്തിറങ്ങിയ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ രണ്‍ബീര്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖമാണ് വാര്‍ത്തിയിലുള്ളത്.

ഇലിയാനയുടെ അടിവയറിനെക്കുറിച്ച് രണ്‍ബീര്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ''പൊള്ളാച്ചിയില്‍ പോയപ്പോഴാണ് ഞാന്‍ ഇലിയാനയെ ആദ്യമായി കണ്ടത്. അവിടെ സൗത്തിലെ ചാനലുകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഏത് ചാനല്‍ വച്ചാലും അതില്‍ അവളുണ്ടാകും. എല്ലാത്തിലും അവള്‍ ഡാന്‍സ് കളിക്കുകയായിരുന്നു. ഞാന്‍ അവളുടെ അടിവയര്‍ ആദ്യമായി കണ്ടു. എനിക്ക് അത്ഭുതം തോന്നി. നിനക്ക് മനോഹരമായൊരു പൊക്കിളാണുള്ളത്. നീയത് അറിയണം'' എന്നായിരുന്നു രണ്‍ബീര്‍ പറഞ്ഞത്. ഇലിയാനയും പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു താരം ഇത് പറയുമ്പോള്‍.
ഇത് കേട്ടതും പ്രിയങ്ക ചിരിച്ചു കൊണ്ട് വേറെ എവിടേയും കേള്‍ക്കാന്‍ സാധിക്കാത്തൊരു പ്രശംസയാണിതെന്ന് പറയുകയായിരുന്നു. എന്നാല്‍ രണ്‍ബീറിന്റെ തമാശ ഇലിയാനയ്ക്ക് ദഹിക്കുന്നതായിരുന്നില്ല. താരത്തിന്റെ മുഖഭാവത്തില്‍ നിന്നും അത് വ്യക്തമായിരുന്നു. എങ്കിലും നന്ദി എന്നു പറഞ്ഞുകൊണ്ട് ആ ടോപ്പിക് അവസാനിപ്പിക്കുകയായിരുന്നു ഇലിയാന.

ഈ സംഭവം മാത്രമല്ല രണ്‍ബീറിന്റെ പല മോശം പ്രതികരണങ്ങളും സോഷ്യല്‍ മീഡിയ ഇപ്പോള്‍ കുത്തിപ്പൊക്കുകയാണ്. ഗര്‍ഭിണിയായ ആലിയ ഭട്ടിനെതിരെ നടത്തിയ ബോഡി ഷെയ്മിംഗ് പരാമര്‍ശം രണ്‍ബീറിനെതിരെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ രണ്‍ബീറിന്റെ പല മുന്‍കാല പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയ വീണ്ടും കുത്തിപ്പൊക്കുകയാണ്.
നേരത്തെ തന്റെ കാമുകിയായിരുന്ന കത്രീന കൈഫിനെക്കുറിച്ച് രണ്‍ബീര്‍ നടത്തിയ പരാമര്‍ശവും വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. സ്ത്രീവിരുദ്ധനും അഹങ്കാരിയുമാണ് രണ്‍ബീര്‍ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ട്വിറ്ററില്‍ രണ്‍ബീര്‍ കപൂര്‍ എന്ന ഹാഷ്ടാഗും ചര്‍ച്ചയായി മാറുന്നുണ്ട്. താരത്തിന്റെ പല തമാശകളും സ്ത്രീവിരുദ്ധമായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം.

ബ്രഹ്‌മാസ്ത്രയാണ് രണ്‍ബീറിന്റെ പുതിയ സിനിമ. രണ്‍ബീറും ആലിയയും ആദ്യമായി ഒരുമിക്കുന്ന സിനിമയാണ് ബ്രഹ്‌മാസ്ത്ര. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഈയ്യടുത്തായിരുന്നു രണ്‍ബീറും ആലിയയും വിവാഹം കഴിക്കുന്നത്. ഇരുവരും തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണ് ഇപ്പോള്‍. അതേസമയം എന്നാല്‍ രണ്‍ബീറിനെതിരെയുള്ള സോഷ്യല്‍ മീഡിയ പ്രതിഷേധം ചിത്രത്തിന്റെ ബോക്‌സ് ഓഫ് പ്രകടനത്തിനിടെ ബാധിക്കുമോ എന്നത് കണ്ടറിയണം.


Click it and Unblock the Notifications