ആത്മഹത്യയെ കുറിച്ച് ചിന്തിക്കാന്‍ കാരണം ശാരീരിക പ്രശ്‌നമല്ല; വെളിപ്പെടുത്തലുമായി ഇലിയാന ഡിക്രൂസ്

തെന്നിന്ത്യന്‍ സിനിമയിലേയും ബോളിവുഡിലേയുമെല്ലാം നിറ സാന്നിധ്യമാണ് ഇലിയാന ഡിക്രൂസ്. നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായ ഇലിയാന സോഷ്യല്‍ മീഡിയയിലും സജീവമാണ്. ബോഡി ഷെയ്മിംഗിനെതിരേയും ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചുമൊക്കെ ഇലിയാന സംസാരിക്കാറുണ്ട്. തന്റെ ശാരീരിക പ്രശ്‌നത്തെക്കുറിച്ചും ഇലിയാന തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ളൊരു വ്യാജ വാര്‍ത്തയ്‌ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇലിയാന.

വളരെ ചെറുപ്പം മുതല്‍ക്കു തന്നെ താന്‍ ശരീരത്തിന്റെ കാര്യത്തില്‍ കോണ്‍ഷ്യസ് ആയിരുന്നുവെന്ന് ഇലിയാന പറഞ്ഞിട്ടുണ്ട്. ജീവിതത്തിലെ മോശം അവസ്ഥയില്‍ താന്‍ ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളിലൂടെ കടന്നു പോയിട്ടുണ്ടെന്നും ഇലിയാന പറഞ്ഞിരുന്നു. അതേസമയം താന്‍ ഈ പ്രശ്‌നം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത കണ്ടപ്പോള്‍ അസ്വസ്ഥത അനുഭവിച്ചുവെന്നും ഇലിയാന പറയുന്നു.

Ileana Dcruz

തന്നെക്കുറിച്ച് പോസിറ്റീവായ ഉദ്ദേശത്തോടെ എഴുതപ്പെട്ടതാകാം ഈ വാര്‍ത്ത, എങ്കിലും തന്നെക്കുറിച്ച് തെറ്റായ ധാരണകള്‍ ഉണ്ടാക്കാന്‍ വാര്‍ത്ത കാരണമാകുമെന്നത് തന്നെ അസ്വസ്ഥയാക്കിയെന്നാണ് ഇലിയാന പറയുന്നത്. ബോളിവുഡ് ഹംഗാമയോടായിരുന്നു ഇലിയാനയുടെ പ്രതികരണം. ''നിന്നെക്കുറിച്ചുള്ള ഈ കാര്യ ഞങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് പറഞ്ഞ് ഒരുപാട് പേര്‍ മെസേജ് അയച്ചതോടെയാണ് ഞാന്‍ ആ വാര്‍ത്ത കണ്ടത്. നല്ല ഉദ്ദേശത്തോടെയായിരിക്കാം പക്ഷെ പല കാര്യങ്ങളും വസ്തുതയല്ലെന്നത് എന്നെ അസ്വസ്ഥയാക്കി. എനിക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടായിരുന്നു. 12-ാം വയസുമുതല്‍ എന്നെയത് മാനസികമായി അലട്ടിയിരുന്നു. അതൊരു വസ്തുതയാണ്'' ഇലിയാന പറയുന്നു.

''മറ്റൊരു കാര്യം ആത്മഹത്യയുമായി ബന്ധപ്പെട്ടതാണ്. വളരെയധികം സെന്‍സിറ്റീവായൊരു വിഷയമയാണ്. എന്റെ ജീവിതത്തില്‍ വളരെ മോശം സമയമുണ്ടായിരുന്നു. ഞാന്‍ അന്ന് പലതും ചിന്തിച്ചിരുന്നു. എന്നാല്‍ അത് ശരീരവുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നില്ല. രണ്ടും രണ്ട് വ്യത്യസ്തമായ വിഷയങ്ങളാണ്. അത് രണ്ടിനേയും ഒരുമിച്ച് ചേര്‍ത്ത് വച്ചത് എനിക്ക് ഇഷ്ടമായില്ല. ഓ അവള്‍ക്ക് ശാരീരിക പ്രശ്‌നമുള്ളത് കൊണ്ടാണെന്ന് പറയും. അല്ല. ഒരാള്‍ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നതിനെ ചെറുതാക്കരുത്'' എന്നും ഇലിയാന പറയുന്നു.

തെലുങ്കിലൂടെയായിരുന്നു ഇലിയാനയുടെ അരങ്ങേറ്റം. പോക്കിരിയിലൂടെയാണ് താരമായി മാറുന്നത്. പിന്നാലെ കേഡി എന്ന ചിത്രത്തിലൂടെ തമിഴിലുമെത്തി. തെലുങ്കിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു അതിവേഗം തന്നെ ഇലിയാന. രണ്‍ബീര്‍ കപൂറിനും പ്രിയങ്ക ചോപ്രയ്ക്കുമൊപ്പം ബര്‍ഫിയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറുന്നത്. തുടര്‍ന്ന് ഹിന്ദിയില്‍ സജീവമായി മാറുകയായിരുന്നു. പോക്കിരി, ജല്‍സ, മേം തേര ഹീറോ, രുസ്തം, റെയ്ഡ്, ബാദ്ഷാ ഹോ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിഷേക് ബച്ചനൊപ്പം അഭിനയിച്ച ദ ബിഗ് ബുള്‍ ആണ് ്ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അണ്‍ഫെയര്‍ ആന്റ് ലവ്‌ലിയാണ് റിലീസ് കാത്തു നില്‍ക്കുന്ന ഹിന്ദി ചിത്ര്ം.

More from Filmibeat

Read more about: ileana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X