ഇലിയാന ഡിക്രൂസ് ഗര്‍ഭിണി! കൊച്ചിന്റെ അച്ഛന്‍ ആരെന്ന് തേടി ആരാധകര്‍; എല്ലാം രഹസ്യമാക്കി താരം

തെന്നിന്ത്യന്‍ സിനിമയിലേയും ബോളിവുഡിലേയും നിറ സാന്നിധ്യമാണ് ഇലിയാന ഡിക്രൂസ്. ജന്മം കൊണ്ട് ബംഗാളിയായ ഇലിയാന കരിയറില്‍ സാന്നിധ്യം അറിയിക്കുന്നത് തെന്നിന്ത്യന്‍ സിനിമകളിലാണ്. പിന്നാലെ ബോളിവുഡിലെത്തിയ ഇലിയാന ബിടൗണിലും സ്വന്തമായൊരു ഇടം കണ്ടെത്തുകയാണ്. ഇപ്പോഴിതാ ഇലിയാന പങ്കുവച്ച ഏറ്റവും പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

താന്‍ അമ്മയാകാന്‍ പോവുകയാണെന്നാണ് ഇലിയാന അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളാണ് ഇലിയാന പങ്കുവച്ചിരിക്കുന്നത്. ആദ്യത്തെ ചിത്രം ഒരു കുഞ്ഞുടുപ്പാണ്. അഡ്വഞ്ചര്‍ ആരംഭിക്കുന്നു എന്നാണ് ഉടുപ്പില്‍ എഴുതിയിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ മമ്മ എന്നെഴുതിയ ലോക്കറ്റാണുള്ളത്.

ileana Dcruz

ചിത്രങ്ങളോടൊപ്പം കമ്മിംഗ് സൂണ്‍, നിന്നെ കാണാന്‍ കാത്തിരിക്കാന്‍ വയ്യ എന്റെ കുഞ്ഞേ എന്നും ഇലിയാന കുറിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ ചിത്രങ്ങളും താരത്തിന്റെ കുറിപ്പുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. സിനിമാ ലോകത്തു നിന്നുമുള്ളവരും ഇലിയാനയ്ക്ക് ആശംസകളുമായി എത്തുന്നത്. അതേസമയം കൊച്ചിന്റെ അച്ഛനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിട്ടുണ്ട്.

തന്റെ കുഞ്ഞിന്റെ അച്ഛനെക്കുറിച്ച് ഇലിയാന ഒന്നും പറഞ്ഞിട്ടില്ല. താരം വിവാഹം കഴിച്ചിട്ടില്ല. ഇത് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ചര്‍ച്ചയാക്കുന്നത്. താരത്തോട് കുട്ടിയുടെ അച്ഛന്‍ ആരാണെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. ഇനി താരം ആരും ngഅറിയാതെ വിവാഹം കഴിച്ചുവോ എന്നും ആരാധകര്‍ സംശയിക്കുന്നുണ്ട്. താരം പ്രണയത്തിലാണെന്നും തുറന്നു പറഞ്ഞിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയും ഗോസിപ്പ് കോളങ്ങളുമെല്ലാം കുട്ടിയുടെ പിതൃത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകളാല്‍ സജീവമായി മാറിയിരിക്കുകയാണ്.

നേരത്തെ നടി കത്രീന കൈഫിന്റെ സഹോദരന്‍
സെബാസ്റ്റിയന്‍ ലോറന്റ് മിച്ചലുമായി ഇലിയാന പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാലിദ്വീപില്‍ വച്ച് കത്രീനയുടെ ജന്മദിനം ആഘോഷിച്ചപ്പോള്‍ ഇലിയാനയും ഒപ്പമുണ്ടായിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായത്. അതേസമയം പ്രണയ വാര്‍ത്തകളോട് ഇലിയാന പ്രതികരിക്കുകയൊന്നും ചെയ്തിരുന്നില്ല.

ileana Dcruz

നേരത്തെ ഒരിക്കല്‍ കത്രീന ഇലിയാനയുടേയും തന്റെ സഹോദരന്റേയും പ്രണയ വാര്‍ത്തകളോട് പ്രതികരിച്ചിരുന്നു. മാലിദ്വീപില്‍ നിന്നുമുള്ള ചില ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഞാനും മനസില്‍ കണക്ക് കൂട്ടി. ഇവര്‍ രണ്ടു പേരും എന്റെ മുന്നില്‍ വച്ചാണ് പരിചയപ്പെടുന്നത്. ഇത് വളരെ വേഗത്തിലാണോ നീങ്ങുന്നത് എന്ന് ചിന്തിച്ചു എന്നായിരുന്നു കത്രീന പറഞ്ഞത്. അതേസമയം കത്രീനയുടെ സഹോദരനുമായി താന്‍ പ്രണയത്തിലാണെന്ന കാര്യം ഇലിയാന എവിടേയും സംസാരിച്ചിട്ടില്ല.

2006ല്‍ പുറത്തിറങ്ങിയ ദേവദാസു എന്ന ചിത്രത്തിലൂടെയായിരുന്നു ഇലിയാനയുടെ അരങ്ങേറ്റം. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റുകളുടെ ഭാഗമായ ശേഷം ബര്‍ഫി എന്ന ചിത്രത്തിലൂടെയാണ് ഇലിയാന ബോളിവുഡിലെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ കയ്യടി നേടാന്‍ ഇലിയാനയ്ക്ക് സാധിച്ചു. അണ്‍ഫെയര്‍ ആന്റ് ലവ്‌ലി ആണ് ഇലിയാനയുടെ പുറത്തിറങ്ങാനുള്ള പുതിയ സിനിമ.

Read more about: ileana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X