ഇല്യാന വിവാഹിതയായി; രഹസ്യ വിവാഹം നടത്തിയത് ഗര്‍ഭിണിയായ ശേഷം; എല്ലാം രഹസ്യമാക്കിയത് എന്തിന്?
തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറ സാന്നിധ്യമായ നടിയാണ് ഇല്യാന ഡിക്രൂസ്. ഇപ്പോഴിതാ തന്റെ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഇല്യാന. താരം അമ്മയായിരിക്കുകയാണ്. താനൊരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം ഇല്യാന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഓഗസ്റ്റ് ഒന്നിനായിരുന്നു കുഞ്ഞ് ജനിച്ചത്. താരത്തിന്റെ കുഞ്ഞിനെ കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
കോ ഫിനിക്‌സ് ഡോളന്‍ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. താന്‍ ഗര്‍ഭിണിയായ വിവരം ഏപ്രിലിലാണ് ഇല്യാന ആരാധകരെ അറിയിക്കുന്നത്. എന്നാല്‍ കുട്ടിയുടെ അച്ഛന്‍ ആരെന്ന് ഇല്യാന വ്യക്തമാക്കിയിരുന്നില്ല. പിന്നാലെ ഇതുസംബന്ധിച്ച് പല കഥകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇല്യാനയുടെ കുട്ടിയുടെ അച്ഛനെ കണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നു ഗോസിപ്പെഴുത്തുകാര്‍.

അതേസമയം വിവാഹം കഴിക്കാതെ അമ്മയായതിന്റെ പേരില്‍ അച്ഛന്റെ പേര് വെളിപ്പെടുത്താതിന്റെ പേരിലുമൊക്കെ ഇല്യാനയ്ക്ക് കടുത്ത സദാചാര ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു. പിന്നാലെ താരം തന്റെ കാമുകനെ ലോകത്തിന് പരിചയപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇല്യാന വിവാഹിതയാെന്നാണ്.
മിഖായേല്‍ ഡോളന്‍ ആണ് ഇലിയാനയുടെ കാമുകന്റെ പേര്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരും വിവാഹിതരാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മെയ് 13 നായിരുന്നു ഇല്യാനയു മിഖായേലും വിവാഹിതരായത്. താന്‍ ഗര്‍ഭിണിയായ വാര്‍ത്ത പങ്കുവച്ചതിന് പിന്നാലെയായിരുന്നു ഇല്യാന വിവാഹിതയായത്. ആ സമയത്ത് തന്നെ ഇല്യാന വെള്ള നിറത്തിലുള്ള വിവാഹ വസ്ത്രം ധരിച്ചുള്ള ചിത്രവും പങ്കുവച്ചിരുന്നു. തന്റെ കാമുകന്റെ പേരു പോലെ തന്നെ തന്റെ വിവാഹ വാര്‍ത്തയും ഇതുവരേയും രഹസ്യമാക്കി വെക്കുകയായിരുന്നു ഇല്യാന എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
താരപുത്രന്റെ വരവിന്റെ സന്തോഷത്തിലാണ് ആരാധകരും സിനിമാ ലോകവും. കുഞ്ഞിന്റെ ഫോട്ടോയും ഇല്യാന പങ്കുവെച്ചിട്ടുണ്ട്. ഞങ്ങളുടെ പൊന്നോമനയായ മകനെ ലോകത്തേക്ക് സ്വാ?ഗതം ചെയ്യുന്നതിന്റെ സന്തോഷം വാക്കുകള്‍ക്കും അപ്പുറമാണെന്ന് ഇല്യാന ചിത്രം പങ്കുവച്ചു കൊണ്ട് പറയുന്നത്. താരങ്ങളായ ഹുമ ഖുറേഷി, ആതിദ്യ ഷെട്ടി, നര്‍?ഗിസ് ഫഖ്രി തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെ ഇല്യാനയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.

തെലുങ്ക് സിനിമാ രംഗത്താണ് ഇല്യാന അഭിനയത്തില്‍ തുടക്കം കുറിച്ചത്. 2006 ല്‍ ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തുടക്കം. വൈവിഎസ് ചൗധരിയാണ് ചിത്രം സംവിധാനം ചെയ്തത്. അതേവര്‍ഷം തന്നെ കെഡി എന്ന ചിത്രത്തിലൂടെ തമിഴകത്തേക്കും കടന്നെങ്കിലും ഈ ചിത്രം വിജയിച്ചില്ല. തെലുങ്ക് സിനിമകളിലാണ് നടി കൂടുതലും ശ്രദ്ധ നല്‍കിയത്. ജല്‍സ, കിക്ക്, റെജിപൊ, ശക്തി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ നടി അഭിനയിച്ചു. വിജയ് ചിത്രം നന്‍പനിലെ പ്രകടനവും കയ്യട നേടിക്കൊടുത്താണ്. ബര്‍ഫിയിലൂടെയാണ് ഇല്യാന ഹിന്ദിയില്‍ താരമാകുന്നത്.
ഇതോടെ ഇല്യാന തെന്നിന്ത്യന്‍ സിനിമാ രംഗത്ത് സജീവമല്ലാതായി. ബര്‍ഫിക്ക് ശേഷം മേം തേരാ ഹീറോ, മുബാറക്കാന്‍, ബാദ്ഷാഹോ, റെയ്ഡ്, ദ ബിഗ് ബുള്‍, തുടങ്ങിയ സിനിമകളിലാണ് ഇല്യാന അഭിനയിച്ചത്. ദ ബിഗ് ബുള്‍ ആണ് ഒടുവിലിറങ്ങിയ സിനിമ. അണ്‍ഫെയര്‍ ആന്റ് ലവ്‌ലി ആണ് പുതിയ സിനിമ. ലവേഴ്‌സ് എന്നൊരു സിനിമയും ഇല്യാനയുടേതായി അണിയറയിലുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഇല്യാന.


Click it and Unblock the Notifications