ആ സിനിമ കാരണം എന്നെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പ്രചരിച്ചു; തെന്നിന്ത്യയില്‍ സിനിമ കിട്ടാതായി: ഇലിയാന
തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും ഒരുപോലെ സാന്നിധ്യമറിയിച്ച നടിയാണ് ഇലിയാന ഡിക്രൂസ്. തെന്നിന്ത്യന്‍ സിനിമയിലെ വിജയത്തിന് ശേഷമാണ് ഇലിയാന ബോളിവുഡിലേക്ക് എത്തുന്നത്. ബര്‍ഫി, മേം തേരാ ഹീറോ, റുസ്തം, ബാദ്ഷാഹോ, റെയ്ഡ് തുടങ്ങിയ സിനിമകളിലെ ഇലിയാനയുടെ പ്രകടനം കയ്യടി നേടിയിരുന്നു. ഈയ്യടുത്താണ് തന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് ഇലിയാന കടന്നത്. ഇലിയാന വിവാഹം കഴിച്ചതും അമ്മയായതും ഈയ്യടുത്തായിരുന്നു.
അതേസമയം താന്‍ അര്‍ഹിക്കുന്ന തരത്തിലുള്ള അംഗീകാരം ഇതുവരേയും ലഭിച്ചിട്ടില്ല എന്നാണ് ഇലിയാന പറയുന്നത്. ''സത്യസന്ധമായി പറയുകയാണെങ്കില്‍, എനിക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. എന്റെ മിക്ക പ്രകടനങ്ങളും ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട് എന്നാണ് തോന്നുന്നത്. എന്താണെന്ന് അറിയില്ല'' ഇലിയാന പറയുന്നു.

തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ഹിറ്റുകളിലെ നായികയായിരുന്നു ഇലിയാന. പിന്നീട് 2012 ല്‍ ബര്‍ഫിയിലൂടെയാണ് ഇലിയാന ബോളിവുഡിലെത്തുന്നത്. അനുരാഗ് ബസു സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്‍ബീര്‍ കപൂറും പ്രിയങ്ക ചോപ്രയുമായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിലെ ഇലിയാനയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തിരുന്നു.
എന്നാല്‍ ബര്‍ഫിയുടെ വിജയത്തോടെ ഇലിയാനയെ തേടി തെന്നിന്ത്യയില്‍ നിന്നും സിനിമകള്‍ വരാതായി എന്നതാണ് മറ്റൊരു വസ്തുത. ഇതേക്കുറിച്ചും ഇലിയാന സംസാരിക്കുന്നുണ്ട്. ''അതൊരു ചുവടുമാറ്റം ആയിരുന്നില്ല. ബര്‍ഫിയുടെ കഥ എനിക്ക് ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഒരു ഹിന്ദി സിനിമ ചെയ്‌തെന്ന് മാത്രം. അത്തരത്തിലൊരു സിനിമ വീണ്ടും എന്നെ തേടി വരുമെന്ന് തോന്നിയില്ല. അതുകൊണ്ടാണ് ചെയ്തത്. നഷ്ടപ്പെടുത്താന്‍ തോന്നിയില്ല'' ഇലിയാന പറയുന്നു.
''ഞാന്‍ ബോളിവുഡിലേക്ക് പോവുകയാണ്, ഇനി സൗത്ത് ഇന്ത്യന്‍ സിനിമ ചെയ്യില്ല എന്നായിരുന്നില്ല. പക്ഷെ ഞാന്‍ ബര്‍ഫി ചെയ്തതോടെ ഞാന്‍ ബോളിവുഡിലേക്ക് മാറുകയാണ് എന്നൊരു തെറ്റിദ്ധാരണ ആളുകള്‍ക്കിടയില്‍ പ്രചരിച്ചു. ഇനി അവള്‍ തെന്നിന്ത്യന്‍ സിനിമ ചെയ്യില്ലെന്ന് പലരും കരുതി'' ഇലിയാന പറയുന്നു. അതോടെ തന്നെ തേടി തെന്നിന്ത്യന്‍ സിനിമകള്‍ വരുന്നത് നിന്നുവെന്നാണ് ഇലിയാന പറയുന്നത്. എന്നാല്‍ ബോളിവുഡില്‍ ഇലിയാനയെ തേടി നിരവധി സിനിമകള്‍ വരികയും ചെയ്തു.

ഈയ്യടുത്താണ് ഇലിയാന അമ്മയായത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഇലിയാന പക്ഷെ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കാറില്ല. മൈക്കിള്‍ ഡോളന്‍ ആണ് ഇലിയാനയുടെ ഭര്‍ത്താവ്. എന്നാല്‍ തന്റെ പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ ഇലിയാന എവിടേയും സംസാരിച്ചിട്ടില്ല. ക്വോ ആണ് ഇലിയാനയുടെ മകന്‍.
ഈയ്യടുത്ത് തന്റെ ഭർത്താവിനെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും ഇലിയാന പറഞ്ഞ വാക്കുകള്‍ വെെറലായി മാറിയിരുന്നു. അതേസമയം ദോ ഓര്‍ ദോ പ്യാര്‍ ആണ് ഇലിയാനയുടെ പുതിയ സിനിമ. വിദ്യ ബാലന്‍, പ്രതീക് ഗാന്ധി, സെന്തില്‍ രാമമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം മികച്ച പ്രതികരണങ്ങളും നേടിയിരുന്നു.


Click it and Unblock the Notifications











