For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്തുവന്നാലും ആ നടന്മാർക്കൊപ്പം ഞാൻ അഭിനയിക്കില്ല'; തുറന്നടിച്ച് ഇലിയാന

  |

  തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലെത്തുകയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് ഇലിയാന ഡിക്രൂസ്. നിരവധി ഹിറ്റുകളിലെ നായികയായി തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഇലിയാന ബോളിവുഡിലെത്തുന്നത്.

  അനുരാഗ് ബസു ഒരുക്കിയ ബര്‍ഫിയായിരുന്നു ആദ്യത്തെ സിനിമ. രണ്‍ബീര്‍ കപൂറും പ്രിയങ്ക ചോപ്രയുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രം മികച്ച വിജയമായി മാറുകയും ഇലിയാനയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു.

  Also Read: ജയറാമിനും പാര്‍വതിയ്ക്കും പ്രേമിക്കാന്‍ അവസരമൊരുക്കി; പാര്‍വതിയുടെ അമ്മ കയര്‍ത്ത് സംസാരിച്ചുവെന്ന് കമല്‍

  പിന്നീട് ഇലിയാനയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബോൡവുഡിലെ മുന്‍നിരയിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു ഇലിയാന. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇലിയാന ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും മറ്റും സംസാരിച്ചും കയ്യടി നേടിയിട്ടുണ്ട്.

  ഒരിക്കല്‍ താന്‍ ഒപ്പം അഭിനയിച്ച നടന്മാരെക്കുറിച്ചും കൂടെ അഭിനയിക്കാന്‍ ആഗ്രഹമില്ലാത്തവരെക്കുറിച്ചുമൊക്കെ ഇലിയാന മനസ് തുറന്നിരുന്നു. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''സെയ്ഫിനൊപ്പം അസാധാരണവും തമാശനിറഞ്ഞതുമായ സംഭാഷണങ്ങളായിരുന്നു സെയ്ഫ് അലി ഖാനൊപ്പം ഉണ്ടായിരുന്നത്. അദ്ദേഹം നല്ല ആളാണ്. വളരെ സത്യസന്ധനാണ്. അദ്ദേഹം എന്നോട് ആദ്യം പറഞ്ഞ കാര്യങ്ങളിലൊന്ന്, നീയെന്തിനാണ് ഇത്ര അഗ്രസീവും ഡിഫന്‍സീവുമാകുന്നത് എന്നാണ്."

  "ഞങ്ങള്‍ക്കിടയിലെ ഐസ് ബ്രേക്കറായിരുന്നു അത്. ഞാന്‍ കരുതി ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തിനൊരു സ്‌പേസ് കൊടുക്കാമെന്നാണ് കരുതിയത്. പക്ഷെ അദ്ദേഹം എന്നോട് സംസാരിക്കൂ എന്നാണ് പറഞ്ഞത്'' എന്നാണ് സെയ്ഫിനെക്കുറിച്ച് ഇലിയാന പറഞ്ഞത്.

  ''അജയ്‌ക്കൊപ്പം അഭിനയിക്കുക സുഖമായിരുന്നു. അദ്ദേഹം നല്ലൊരു സഹപ്രവര്‍ത്തകനും പ്രൊഫഷണലുമാണ്. എനിക്ക് ഏറ്റവും സുഖം കൂടെ അഭിനയിക്കാന്‍ സെയ്ഫ്, വരുണ്‍, അജയ് എന്നിവരാണ്. അവരുമായി എനിക്ക് നല്ല സമവാക്യമാണുള്ളത്."

  "അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക എളുപ്പമാണ്. മറ്റാരേയും ഒഴിവാക്കിയിട്ടില്ലെന്ന് തോന്നുന്നു'' എന്നും ഇലിയാന പറയുന്നുണ്ട്. ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ അതിലെ നായകന്‍ ആരെന്ന് ചോദിക്കുമോ എന്നും ആരെന്ന് അറിഞ്ഞാല്‍ അത് ജോലിയെ ബാധിക്കുമോ എന്ന ചോദ്യത്തിനും ഇലിയാന മറുപടി നല്‍കുന്നുണ്ട്.

  Also Read: 'ഇന്ദ്രന്റെ നയമാണ് അവൻ സിനിമയിൽ ഒതുക്കപ്പെടാൻ കാരണം, എന്റെ അനുഭവവും അതാണ്, ആർക്കും നന്ദിയില്ല'; മല്ലിക

  ''സത്യത്തില്‍ ചോദിക്കാറുണ്ട്. ആരാണ് സംവിധാനം ചെയ്യുന്നത്, ആരാണ് കൂടെ അഭിനയിക്കുന്നത് എന്നത് പ്രധാനപ്പെട്ടതാണ്. എനിക്ക് പ്രൊഡക്ഷനെക്കുറിച്ച് കൂടുതല്‍ അറിയില്ല. അത് മാനേജരാണ് നോക്കുന്നത്."

  "എന്നെ മുമ്പ് പല പ്രശ്‌നങ്ങളില്‍ നിന്നും അവര്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ എന്റെ കൂടെ അഭിനയിക്കുന്നത് ആരാണെന്നത് എനിക്ക് പ്രധാനപ്പെട്ടതാണ്. സിനിമ എത്ര നല്ലതാണെങ്കിലും ഞാന്‍ കൂടെ അഭിനയിക്കില്ല എന്ന് തീരുമാനിച്ച ചില നടന്മാരുണ്ട്'' എന്നാണ് ഇലിയാന പറയുന്നത്.

  എന്നാല്‍ താന്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്തില്ലെന്നും ഇലിയാന പറയുന്നുണ്ട്. ''ഞാന്‍ ഒരിക്കലും പറയില്ല. എന്തെങ്കിലും അബദ്ധം പറഞ്ഞാല്‍ ഞാന്‍ പ്രശ്‌നത്തിലാകും. ഓഫ് ദ റെക്കോര്‍ഡ് പറയാം. കഥകള്‍ വിശ്വസിക്കരുതെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്."

  "പക്ഷെ ചില കാര്യങ്ങള്‍ ചെയ്താല്‍ ചിലര്‍ മുന്നോട്ട് പോകുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഞാനില്ല, നിങ്ങള്‍ ആരാണെങ്കിലും. ഞാന്‍ ആരേയും വിധിക്കുന്നില്ല. ലണ്ടനിലെ എന്റെ ബ്രേക്ക് ഡൗണിന്റെ കാരണവും അതായിരുന്നു. ഞാന്‍ ഒരുപാട് കരഞ്ഞു''.

  '' ഞാന്‍ ചില പാര്‍ട്ടികളില്‍ പോകാറില്ല. ഞാന്‍ എന്റെ സിനിമകളുടെ സക്‌സസ് പാര്‍ട്ടികളില്‍ മാത്രമാണ് പോകാറുള്ളത്. എനിക്ക് അറിയാത്തവരുടെ പാര്‍ട്ടിയില്‍ പോകുന്നത് ഇഷ്ടമല്ല. പാര്‍ട്ടിയില്‍ ഒറ്റയ്ക്കിരിക്കുന്ന ആളുകളിലൊരാളാണ് ഞാന്‍."

  "എനിക്ക് ആത്മവിശ്വാസത്തിന്റെ പ്രശ്‌നമുണ്ട്. മേക്കപ്പിട്ടാല്‍ ഓക്കെയാണ്. ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ എനിക്ക് എന്തും ചെയ്യാനാകും. പക്ഷെ ഞാന്‍ ഒറ്റയ്ക്കാകുമ്പോള്‍ ഞാന്‍ പഴയ ഞാനാകും'' എന്നാണ് ഇലിയാന പറയുന്നത്.

  Read more about: ileana
  English summary
  Ileana dcruz says she will not act with certain actor no matter how good the film is-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X