ലോകത്തിലെ ഏറ്റവും മോശം അമ്മ, മകന്‍ കരഞ്ഞുറങ്ങി; അന്ന് രാത്രി ഞാന്‍ കുറേ കരഞ്ഞു: ഇലിയാന

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും ഒരുപോലെ സാന്നിധ്യം അറിയിച്ച താരമാണ് ഇലിയാന ഡിക്രൂസ്. തമിഴിലും തെലുങ്കിലുമെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച ശേഷമാണ് ഇലിയാന ബോളിവുഡിലേക്ക് എത്തുന്നത്. ബര്‍ഫിയായിരുന്നു ആദ്യ ബോളിവുഡ് ചിത്രം. സിനിമയും ഇലിയാനയുടെ പ്രകടനവും കയ്യടി നേടിയതോടെ താരമായി മാറി. പിന്നീട് നിരവധി സൂപ്പര്‍ ഹിറ്റുകളുടെ ഭാഗമായി മാറാന്‍ ഇലിയാനയ്ക്ക് സാധിച്ചു.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഇലിയാന. തന്റെ വ്യക്തിജീവിതം സോഷ്യല്‍ മീഡിയ അധികം പരസ്യപ്പെടുത്താറില്ല ഇലിയാന. അതേസമയം ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചടക്കമുള്ള ഇലിയാനയുടെ കുറിപ്പുകളും വൈറലായി മാറാറുണ്ട്. ഈയ്യടുത്താണ് ഇലിയാന വിവാഹിതയായതും അമ്മയായതും. ക്വോ എന്നാണ് ഇലിയാനയുടെ മകളുടെ പേര്. ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരികെ വന്നിരിക്കുകയാണ് ഇലിയാന.

Ileana D Cruz

അതേസമയം അമ്മയായ ശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള ഇലിയാനയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. അമ്മയെന്ന നിലയില്‍ താന്‍ അനുഭവിച്ച കുറ്റബോധത്തെക്കുറിച്ചാണ് ഇലിയാന തുറന്നു പറഞ്ഞിരിക്കുന്നത്. കാറിന് പിന്നിലിരുന്ന് മകന്‍ കരഞ്ഞ് തളര്‍ന്ന് ഉറങ്ങിപ്പോയതും അതേ തുടര്‍ന്ന് താന്‍ അനുഭവിക്കേണ്ടി വന്ന കുറ്റബോധത്തെക്കുറിച്ചുമാണ് ഇലിയാന സംസാരിക്കുന്നത്. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇലിയാന മനസ് തുറന്നത്.

''വളരെ ബുദ്ധിമുട്ടാണ്. എന്റെ ഇള്ളിലെ മോംസ് ഗില്‍റ്റ് ഒരിക്കലും പോകില്ലെന്ന് തോന്നുന്നു. ഇന്നലെ ഞാന്‍ എന്റെ അമ്മയെ കാണാന്‍ പോയിരുന്നു. തിരികെ വരുമ്പോള്‍ പിന്നിലിരുന്ന് മകന്‍ കരയുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഞാന്‍ വണ്ടി നിര്‍ത്തി അവന്റെ അരികിലേക്ക് ചെന്നു. കുറച്ച് നേരം അവനെ എടുക്കുകയും ശാന്തനാക്കാന്‍ ശ്രമിക്കുകയും ചെയ്തു. തിരികെ അവനെ പിന്‍സീറ്റില്‍ വച്ചതും അവന്‍ കരച്ചില്‍ തുടങ്ങി. അവന്‍ അലറിക്കരഞ്ഞു. പിന്‍സീറ്റിലിരുന്ന് കരയുന്ന അവനേയും കൊണ്ടാണ് ഡ്രൈവ് ചെയ്തത്. കുറച്ച് കഴിഞ്ഞപ്പോള്‍ അവന്‍ കരഞ്ഞ് തളര്‍ന്ന് ഉറങ്ങി. വീട്ടില്‍ വന്ന ശേഷം ഞാന്‍ കരയുകയായിരുന്നു'' എന്നാണ് ഇലിയാന പറയുന്നത്.

''ഞാന്‍ ഒരുപാട് കരഞ്ഞു. നോക്കു, ഇറ്റ് ഒക്കെ എന്ന് എന്റെ ഭര്‍ത്താവ് പറഞ്ഞു. പിന്‍സീറ്റില്‍ മകന്‍ കരയുമ്പോള്‍ ലോകത്തിലെ ഏറ്റവും മോശം അമ്മയാണ് ഞാനെന്ന് എനിക്ക് തോന്നിപ്പോയി. എനിക്ക് സഹായിക്കാന്‍ പറ്റിയില്ല. വേഗം വീട്ടിലെത്താന്‍ നോക്കി. എത്രയും പെട്ടെന്ന് വീടെത്തുന്നുവോ അത്രയും വേഗത്തില്‍ അവന്‍ ശാന്തനാകുമെന്ന് അറിയാം. എന്റെ ഉള്ളിലെ ആ കുറ്റബോധം ഒരിക്കലും വിട്ടുമാറില്ലെന്ന് തോന്നുന്നു'' എന്നും ഇലിയാന പറയുന്നുണ്ട്.

Ileana D Cruz

അതേസമയം തന്റെ ഭര്‍ത്താവ് മൈക്കിള്‍ ഡോളനുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊന്നും ഇലിയാന ഇതുവരേയും എവിടേയും തുറന്ന് പറഞ്ഞിട്ടില്ല. ഇരുവരുടേയും പ്രണയകഥയും അതിനാല്‍ ആര്‍ക്കും അറിയില്ല. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും ഇലിയാന സംസാരിക്കുകയാണ്.

''വിവാഹ ജീവിതം മനോഹരമായി പോകുന്നുണ്ട്. അദ്ദേഹത്തില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം എന്താണെന്ന് പറയുക അസാധ്യമാണ്. എന്റെ മോശം അവസ്ഥ അദ്ദേഹം കണ്ടിട്ടുണ്ട്. എന്റെ ഏറ്റവും നല്ല സമയവും കണ്ടിട്ടുണ്ട്. ആദ്യ ദിവസം മുതല്‍ എന്റെ കൂടെ തന്നെയുണ്ട്. എന്റെ അകവും പുറവും അദ്ദേഹത്തിന് അറിയാം. ഞാന്‍ സങ്കടത്തിലാണെങ്കില്‍ അത് അദ്ദേഹത്തിന് വേഗം മനസിലാകും. എന്നെ ചിരിപ്പിക്കാന്‍ എന്തും ചെയ്യും'' എന്നാണ് ഇലിയാന പറയുന്നത്.

More from Filmibeat

Read more about: ileana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X