ദാമ്പത്യം തകര്‍ന്നു, സിനിമാ ജീവിതം ഉപേക്ഷിച്ചു; എല്ലാം കാമുകിയ്ക്ക് വേണ്ടി; പ്രണയം പരസ്യമാക്കി ഇമ്രാന്‍ ഖാന്‍

ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള താരമായിരുന്നു ഇമ്രാന്‍ ഖാന്‍. സൂപ്പര്‍ താരം ആമിര്‍ ഖാന്റെ സഹോദരിയുടെ മകനാണ് ഇമ്രാന്‍. അമ്മാവന്റെ പാതയിലൂടെ ഇമ്രാനും സിനിമയിലെത്തുകയായിരുന്നു. ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന നിരവധി സിനിമകളില്‍ നായകനായി എത്തി കയ്യടി നേടിയ ഇമ്രാന്‍ പക്ഷെ പിന്നീട് സിനിമയില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നു. താന്‍ അഭിനയത്തില്‍ നിന്നും വിരമിച്ചതായി, ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇമ്രാന്‍ അറിയിക്കുകയായിരുന്നു.

ഇപ്പോഴിതാ ഇമ്രാന്റെ പേര് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പൊതുവേദികളില്‍ നിന്നും പാപ്പരാസികളില്‍ നിന്നുമെല്ലാം അകലം പാലിക്കുന്നയാളാണ് ഇമ്രാന്‍ ഖാന്‍. സിനിമയില്‍ നിന്നും പിന്മാറിയ ശേഷം വളരെ അപൂര്‍വ്വമായി മാത്രമേ ഇമ്രാന്‍ ഖാനെ പാപ്പരാസികള്‍ക്ക് കണ്ടെത്താനായിട്ടുള്ളൂ. താരത്തിന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. അതിനൊരു കാരണം കൂടെയുണ്ട്.

 പ്രണയം

തെന്നിന്ത്യന്‍ നടി ലേഖ വാഷിംഗ്ടണിനൊപ്പമാണ് ഇമ്രാന്‍ പാപ്പരാസികള്‍ക്ക് മുന്നിലെത്തിയത്. ഇരുവരും പ്രണയത്തിലാണെന്ന് നാളുകളായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും കൈകോര്‍ത്ത് നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. 2019 ലായിരുന്നു ഇമ്രാനും ഭാര്യ അവന്തിക മാലിക്കും പിരിയുന്നത്. ഇതിന് പിന്നില്‍ ലേഖയുമായുള്ള ഇമ്രാന്റെ പ്രണയമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിവാഹ മോചനത്തിന് പിന്നാലെ

വിവാഹ മോചനത്തിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ സിനിമ ഉപേക്ഷിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. എന്നാല്‍ താനും ലേഖയും തമ്മിലുള്ള പ്രണയ ഗോസിപ്പുകളോട് ഇമ്രാന്‍ ഖാന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പരസ്പരം ചേര്‍ത്തുപിടിച്ചും കൈകള്‍ കോര്‍ത്തുപിടിച്ചും നടക്കുന്ന ഇമ്രാന്റേയും ലേഖയുടേയും ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ആ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുകയാണ് സോഷ്യല്‍ മീഡിയയും ആരാധകരും.

പുറത്ത് വന്ന ചിത്രങ്ങളില്‍ ഇമ്രാന്‍ ഖാന്‍ കറുത്ത ടീ ഷര്‍ട്ടും നീല ജീന്‍സും ധരിച്ച് സിമ്പിള്‍ ലുക്കിലാണ് എത്തിയിരിക്കുന്നത്. കറുപ്പില്‍ പ്രിന്റുകളുള്ള മനോഹരമായ ഡ്രസാണ് ലേഖ ധരിച്ചിരിക്കുന്നത്. ബില്‍ഡിംഗിന്റെ പുറത്തേക്ക് ഇരുവരും കൈകള്‍ കോര്‍ത്തുപിടിച്ചു കൊണ്ടാണ് വരുന്നത്. അധികം വൈകാതെ തന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

മറ്റൊരാളെ കണ്ടെത്തി

അതേസമയം അവന്തികയും ജീവിതത്തില്‍ മറ്റൊരാളെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രങ്ങളില്‍ ഒരു പുരുഷനുമുണ്ടായിരുന്നു. അത് അവന്തികയുടെ കാമുകന്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സാഹിബ് സിംഗ് ലാമ്പ എന്നയാളായിരുന്നു അവന്തികയുടെ കൂടെയുണ്ടായിരുന്നത്. അധികം വൈകാതെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയായിരുന്നു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ബാല്യകാല സഖിയായ അവന്തികയെ ഇമ്രാന്‍ വിവാഹം കഴിക്കുന്നത്. 2011 ജനുവരി 10 നായിരുന്നു ഇരുവരുടേയും വിവാഹം. 2014 ല്‍ ഇരുവര്‍ക്കും ഇമാറ എന്ന മകള്‍ ജനിച്ചു. എന്നാല്‍ പിന്നീട് ഇരുവരും അകലുകയായിരുന്നു. കുറച്ച് കാലം അകന്ന് കഴിഞ്ഞ ശേഷമാണ് വിവാഹ മോചിതരാകാന്‍ ഇമ്രാനും അവന്തികയും തീരുമാനിക്കുന്നത്.

കൈയ്യടി

ജാനേ തു യ ജാനേ ന എന്ന ചിത്രത്തിലൂടെയായിരുന്നു ഇമ്രാന്റെ ബോളിവുഡ് എന്‍ട്രി. ജനീലിയ ഡിസൂസയായിരുന്നു ചിത്രത്തിലെ നായിക. ചിത്രം സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തു. തുടര്‍ന്ന് മെരെ ബ്രദര്‍ കെ ദുല്‍ഹന്‍, ഐ ഹേറ്റ് ലവ് സ്റ്റോറീസ്, ഡെല്‍ഹി ബെല്ലി, ഗോരി തേരെ പ്യാര്‍ മേം തുടങ്ങിയ ചിത്രങ്ങളില്‍ ഇമ്രാന്‍ ഖാന്‍ നായകനായി എത്തി. സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളായിരുന്നു ഇമ്രാന്റേത്. താരത്തിന്റെ അഭിനയവും കൈയ്യടി നേടിയിരുന്നു.

 അവസാന സിനിമ

2015 ല്‍ പുറത്തിറങ്ങിയ കട്ടി ബട്ടിയാണ് ഇമ്രാന്‍ അഭിനയിച്ച് പുറത്തിറങ്ങിയ അവസാന സിനിമ. ഇതിന് ശേഷം ഇമ്രാന്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. താരം അധികം വൈകാതെ തന്നെ തിരികെ വരുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ഇമ്രാന്‍ അഭിനയ ജീവിതം മതിയാക്കിയതായി താരത്തിന്റെ സുഹൃത്ത് വെളിപ്പെടുത്തുകയായിരുന്നു. ഈയ്യടുത്ത് ആമിര്‍ ഖാന്റെ മകളുടെ വിവാഹത്തില്‍ നിന്നുമുള്ള ഇമ്രാന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Read more about: imran khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X