മുഖംമൂടി ഒരുനാള്‍ അഴിഞ്ഞ് വീഴും! ഇമ്രാന്‍ ഖാനെ കുത്തി മുന്‍ഭാര്യ; ഈ സമയത്ത് നോവിക്കരുതെന്ന് ആരാധകര്‍
കുറച്ച് കാലം കൊണ്ട് എന്നെന്നും ഓര്‍ത്തുവെക്കാന്‍ സാധിക്കുന്ന കുറച്ച് സിനിമകള്‍ സമ്മാനിച്ച ശേഷം എവിടേക്കോ പോയ നടനാണ് ഇമ്രാന്‍ ഖാന്‍. ബോളിവുഡ് ആരാധകര്‍ ഇന്നും കാണാന്‍ കൊതിക്കുന്ന റൊമാന്റിക് കോമഡികളിലെ നായകന്‍. എന്നാല്‍ ഒരു ദിവസം അഭിനയം മതിയാക്കി ഇമ്രാന്‍ പോയി. സിനിമയില്‍ നിന്നും വളരെ ദൂരേക്ക്. ഇമ്രാന്റെ സിനിമകളെക്കുറിച്ചും പ്രകടനത്തെക്കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴെല്ലാം ഇമ്രാന്‍ ദൂരെത്തെവിടെയോ ആയിരുന്നു.
എന്നാല്‍ ആരാധകര്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങള്‍ സമ്മാനിച്ചു കൊണ്ട് മടങ്ങിയെത്തിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇമ്രാന്‍ ഖാന്‍ തിരിച്ചുവന്നിരിക്കുന്നത്. അധികം വൈകാതെ തങ്ങളുടെ പ്രിയപ്പെട്ട താരത്തെ സ്‌ക്രീനില്‍ കാണാന്‍ സാധിക്കണം എന്നാണ് ആരാധകരുടെ ആഗ്രഹം. ഇതിനിടെ തന്റെ വിഷാദരോഗത്തെക്കുറിച്ചുള്ള ഇമ്രാന്‍ കുറിപ്പ് വലിയ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ അവന്തിക പങ്കുവച്ച കുറിപ്പും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണഅ. അവന്തികയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഇമ്രാന്‍ ഖാനുള്ള മറുപടിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 2011 ലായിരുന്നു ഇമ്രാന്‍ ഖാനും ബാല്യകാല സുഹൃത്തായ അവന്തികയും വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും 2014 ല്‍ മകള്‍ ജനിക്കുകയും ചെയ്തു. ഇമാറ എന്നാണ് മകളുടെ പേര്. എന്നാല്‍ എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2019 ല്‍ ഇരുവരും പിരിയുകയായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു അവന്തിക ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ചില വാക്കുകള്‍ പങ്കുവെക്കുന്നത്. ഇത് ഇമ്രാന്‍ ഖാനുള്ള കുത്താണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആദ്യത്തെ സ്റ്റോറിയില്‍ പറയുന്നത് നിന്നെ ഞാന്‍ വിധിക്കുക നീ എന്നോട് എങ്ങനെ പെരുമാറുന്നുവെന്ന് നോക്കിയാണ്. അല്ലാതെ നീ ഉണ്ടെന്ന് പറയുന്ന മണ്ടന്‍ സ്വഭാവഗുണകളുടെ പേരിലല്ല എന്നായിരുന്നു. രണ്ടാമതായി അവന്തിക പങ്കുവെക്കുന്നത് ഒടുവില്‍ എല്ലാവരും താന്‍ ആരാണെന്ന് വെളിപ്പെടുത്തുക തന്നെ ചെയ്യും. അവര്‍ക്ക് അതിനുള്ള സമയവും സ്‌പേസും കൊടുത്താല്‍ മതി. ഒരു മുഖമൂടിയും എല്ലാ കാലത്തും അണിയാനാകില്ല എന്ന വാക്കുകളായിരുന്നു.

അധികം വൈകാതെ തന്നെ അവന്തികയുടെ സ്‌റ്റോറികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ സ്വന്തം തലയില്‍ വെള്ളം ഒഴിക്കുന്ന തന്റെ പഴയൊരു ചിത്രം പങ്കുവച്ചിരുന്നു. ചിത്രത്തോടൊപ്പം മാനസികാരോഗ്യത്തെക്കുറിച്ചും താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചുമൊക്കെ വിശദീകരിക്കുന്ന കുറിപ്പും ഇമ്രാന്‍ ഖാന്‍ പങ്കുവച്ചിട്ടുണ്ട്. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതില്‍ സോഷ്യല്‍ മീഡിയയ്ക്ക് വലിയ പങ്കുണ്ട്. താനും അതെല്ലാം നേരിട്ടിട്ടുണ്ട്. താന്‍ പെട്ടിരിക്കുന്ന ഇരുട്ടില്‍ നിന്നും പുറത്ത് കടക്കാന്‍ തന്നെ സഹായിക്കുന്ന സ്‌നേഹം തന്റെ ജീവിതത്തിലുണ്ടെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.
അതേസമയം അവന്തികയുടെ സ്റ്റോറികള്‍ അനവസരത്തിലുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ പറയുന്നത്. ഇമ്രാനുമായുള്ള ബന്ധത്തില്‍ അവന്തികയ്ക്ക് മുറിവേറ്റിട്ടുണ്ടാകും. അടങ്ങാത്ത ദേഷ്യവും വിഷമവുമൊക്കെ കാണും. പക്ഷെ ഒരാള്‍ തന്റെ മാനസികാരോഗ്യത്തെക്കുറിച്ചും ഡിപ്രഷനെക്കുറിച്ചുമൊക്കെ സംസാരിക്കുമ്പോള്‍ കുത്തി നോവിക്കുന്നത് ശരിയല്ലെന്നാണ് ചിലര്‍ പറയുന്നത്. ഇമ്രാന്റെ എല്ലാ സിനിമയിലും ചെറിയ കാമിയോകളിലൂടെ അവന്തികയും എത്തിയിരുന്നു. അങ്ങനെ പരസ്പരം പ്രണയിച്ച ഇവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്.


Click it and Unblock the Notifications











