മസില്‍ വരുത്താന്‍ സ്റ്റിറോയ്ഡ്‌സ്, വിഷാദം കാരണം മെലിഞ്ഞു! മയക്കുമരുന്നടിച്ചിട്ടാണെന്ന് പറഞ്ഞു: ഇമ്രാന്‍ ഖാന്‍

ബോളിവുഡിലെ മിന്നും താരമാണ് ഇമ്രാന്‍ ഖാന്‍. ഒരുകാലത്ത് ബോളിവുഡിലെ യുവതാരങ്ങളില്‍ മുന്‍നിരയിലായിരുന്നു ഇമ്രാന്‍ ഖാന്റെ സ്ഥാനം. ആമിര്‍ ഖാന്റെ മരുമകന്‍ കൂടിയായ ഇമ്രാനെ ഭാവിയിലെ സൂപ്പര്‍ താരമായിട്ടായിരുന്നു കണക്കാക്കിയിരു്‌നത്. ജാനേ തു യ ജാനെ നാ എന്ന ചിത്രത്തിലൂടെയായിരുന്നു ഇമ്രാന്റെ അരങ്ങേറ്റം. സിനിമ വന്‍ ഹിറ്റായി മാറിയതോടെ ഇമ്രാന്‍ ഖാനും പ്രേക്ഷകരുടെ മനസില്‍ ഇടം നേടി.

പിന്നീട് നിരവധി സിനിമകളില്‍ ഇമ്രാന്‍ ഖാന്‍ എത്തി. റൊമാന്റിക് കോമഡി ഴോണറിലുള്ള സിനിമകളിലായിരുന്നു ഇമ്രാന്‍ കൂടുതല്‍ ശോഭിച്ചത്. ബോളിവുഡിന്റെ ഭാവി ഇമ്രാന്‍ ഖാന്‍-രണ്‍ബീര്‍ കപൂര്‍ ദ്വയം ആയിരിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് താന്‍ അഭിനയം അവസാനിപ്പിക്കുകായണെന്ന് ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചു.

Imran Khan

ഭാര്യ അവന്തിക മാലിക്കുമായി പിരിഞ്ഞതിന് പിന്നാലെയായിരുന്നു ഇമ്രാന്റെ പിന്മാറ്റം. ആരാധകരെ ഏറെ ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു ഇത്. പക്ഷെ ഇമ്രാനെ മറക്കുക അസാധ്യമായ ഒന്നായിരുന്നു ആരാധകരെ സംബന്ധിച്ച്. സോഷ്യല്‍ മീഡിയയിലൂടെ ഇമ്രാന്‍ ഖാന്റെ സിനിമകള്‍ എന്നും ചര്‍ച്ചയായി മാറി. ഇപ്പോഴിതാ ഇമ്രാന്‍ ഖാന്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബിഗ് സ്‌ക്രീനിലേക്കുള്ള മടങ്ങി വരവിനായി കാത്തിരിപ്പ് തുടരുമ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. തന്റെ അഭിനയ ജീവിതത്തിലെ രസകരമായ ഓര്‍മ്മകള്‍ ഇമ്രാന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ശരീര പ്രകൃതത്തെക്കുറിച്ച് ഇമ്രാന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. താന്‍ എന്നും മെലിഞ്ഞിരുന്ന വ്യക്തിയാണെന്നാണ് ഇമ്രാന്‍ പറയുന്നത്.

ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മസില്‍ ബോഡിയുടെ ആവശ്യമില്ലായിരുന്നു. എങ്കിലും മെലിഞ്ഞതാണെന്ന തോന്നല്‍ തന്നിലുണ്ടായിരുന്നു. അതിനാല്‍ ചിത്രത്തില്‍ എപ്പോഴും രണ്ട് വസ്ത്രങ്ങള്‍ ധരിച്ചിരുന്നുവെന്നാണ് ഇമ്രാന്‍ പറയുന്നത്. രണ്ടാമത്തെ ചിത്രമായ കിഡ്‌നാപ്പ് മുതല്‍ താന്‍ ജിമ്മില്‍ പോകാന്‍ ആരംഭിച്ചു. ശരീരം നന്നാക്കാന്‍ പരാമവധി ശ്രമിച്ചു. എന്നിട്ടും പലതും കേള്‍ക്കേണ്ടി വന്നുവെന്നാണ് ഇമ്രാന്‍ പറയുന്നത്.

''തീരെ മെലിഞ്ഞിട്ടാണെന്ന് ഞാന്‍ കരുതിയിരുന്നു. അതുകൊണ്ടാണ് ജയ് രണ്ട് വസ്ത്രങ്ങള്‍ ധരിച്ചിരുന്നത്. അടുത്ത സിനിമയായ കിഡ്‌നാപ്പ് മുതല്‍ ഞാന്‍ ജിമ്മില്‍ പോകാന്‍ ആരംഭിച്ചു. അടുത്ത രണ്ട് വര്‍ഷത്തേക്ക് ശരീരപരിപാലന എന്റെ ജീവിതത്തിന്റെ ഭാഗമായി. സ്ഥിരമായി വര്‍ക്കൗട്ട് ചെയ്തു. പക്ഷെ എങ്കിലും ആളുകള്‍ ഷൂട്ട് തുടങ്ങും മുമ്പ് കുറച്ച് സൈസ് കൂട്ടണം എന്ന് പറയുമായിരുന്നു. കണ്ടാല്‍ ദുര്‍ബലനാണെന്ന് തോന്നും. നിന്നെ കണ്ടാല്‍ ഒരു പുരുഷനായിട്ടല്ല കുട്ടിയായിട്ടാണ് തോന്നുന്നത്, നായിക നിന്നേക്കാള്‍ വലുതാണല്ലോ എന്നൊക്കെ കേട്ടിട്ടുണ്ട്'' ഇമ്രാന്‍ ഖാന്‍ പറയുന്നു.

Imran Khan

''ദിവസവും ആറ് നേരം ഭക്ഷണം, 4000 കലോറി. ചിക്കന്‍ ബ്രസ്റ്റ്, എഗ്ഗ് വൈറ്റ്, സ്വീറ്റ് പൊട്ടറ്റോ, ഓട്ട്‌സ്, എല്ലാം നല്ലത് തന്നെ. പക്ഷെ എന്നും സ്‌ക്രീനില്‍ കാണുന്ന നായകന്മാരെ പോലെ മസില്‍ ആയില്ല. അതിനായി എനിക്ക് സപ്ലിമെന്റുകള്‍ വേണ്ടി വന്നു. പ്രോട്ടീനും ഗ്ലൂട്ടാമൈനും എല്‍ കാര്‍നിറ്റൈനും ലൂസീനും ക്രയാറ്റീനും. ഒടുവില്‍ അനബോലിക് സ്റ്റിറോയ്ഡും. ഞെട്ടലും ഭീതിയും. അതേക്കുറിച്ച് ഉച്ചത്തില്‍ പറയാന്‍ പാടില്ല, മിഥ്യയെ തകര്‍ത്തേക്കും'' എ്ന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.

''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ വിഷാദത്തിലായിരുന്നു. ഇതോടെ വര്‍ക്കൗട്ട് ചെയ്യുന്നത് നിര്‍ത്തി. ഇതിനാല്‍ മുമ്പത്തേതിലും മെലിഞ്ഞു. എന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ എന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നു വന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ആരോപിക്കപ്പെട്ടു. എനിക്ക് നാണക്കേടും അപമാനവും തോന്നി. അതോടെ ഞാന്‍ കൂടുതല്‍ ഒതുങ്ങിപ്പോയി'' എന്നും താരം പറയുന്നു.

More from Filmibeat

Read more about: imran khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X