നെഞ്ച് പിളര്‍ത്തുന്ന തീരുമാനം! എന്തുകൊണ്ട് വിവാഹ മോചനം? വെളിപ്പെടുത്തി ഇമ്രാന്‍ ഖാന്‍
ബോളിവുഡിലെ ഒരുകാലത്തെ മുന്‍നിര നായകനായിരുന്നു ഇമ്രാന്‍ ഖാന്‍. ഭാവിയില്‍ സൂപ്പര്‍ താരമായി മാറുമെന്ന് കരുതിയിരുന്നവന്‍. രണ്‍ബീര്‍ കപൂറും ഇമ്രാന്‍ ഖാനും അരങ്ങു വാഴുന്നൊരു ബോളിവുഡ് ആയിരുന്നു അക്കാലത്ത് ആരാധകര്‍ ഭാവിയായി കണ്ടിരുന്നത്. എന്നാല്‍ ഒരുപിടി ഹിറ്റുകള്‍ സമ്മാനിച്ച ശേഷം സിനിമയില്‍ നിന്നും ബോളിവുഡില്‍ നിന്നു തന്നേയും ഇമ്രാന്‍ ഇറങ്ങിപ്പോയി. എവിടെയെന്നോ എങ്ങോട്ടെന്നോ പറഞ്ഞില്ല. പിന്നെ സിനിമയുടെ വെള്ളിവെളിച്ചത്തിന്റെ പരിസരത്തെങ്ങും വര്‍ഷങ്ങളോളം ഇമ്രാനെ കണ്ടിട്ടില്ല.
ഇപ്പോഴിതാ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് ഇമ്രാന്‍ ഖാന്‍. ഇതിനിടെ ജീവിതത്തില്‍ പലതും സംഭവിച്ചു. 2011 ല്‍ വിവിഹതനായിരുന്നു ഇമ്രാന്‍ ഖാന്‍. എന്നാല്‍ 2019 ല്‍ ഇമ്രാനും ഭാര്യ അവന്തികയും പിരി#അഞു. ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇമ്രാന്‍ ഖാന്‍.

തന്റെ പത്തൊമ്പതാം വയസിലാണ് ഇമ്രാന്‍ ഖാന്‍ അവന്തികയുമായി പ്രണയത്തിലാകുന്നത്. 2011 ല്‍ വിവാഹിതരായ ഇരുവരും എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം പിരിയുകയായിരുന്നു. മകള്‍ ഇമാറയുടെ ഉത്തരവാദിത്തം പങ്കിടുന്നുണ്ട് ഇമ്രാനും അവന്തികയും. വിവാഹ മോചനം എന്ന തീരുമാനം ഒട്ടും എളുപ്പമായിരുന്നില്ല എന്നാണ് ഇമ്രാന്‍ പറയുന്നത്. താനും അവന്തികയും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു വിവാഹ മോചനം എന്നാണ് ഇമ്രാന്‍ പറയുന്നത്.
''ആത്യന്തികമായി അത് എന്റെ തീരുമാനമായിരുന്നു. കാരണം ഞങ്ങള്‍ പരസ്പരം ഞങ്ങളുടെ ഏറ്റവും കരുത്തുറ്റതും മികച്ചതുമായി പതിപ്പായി മാറാന്‍ സഹായിക്കുന്ന ഘട്ടത്തിലെന്ന് തിരിച്ചറിഞ്ഞിരുന്നു. ഒട്ടും ആരോഗ്യകരമല്ലാത്ത പാറ്റേണുകളിലേക്ക് എത്തിപ്പെടും. രണ്ടു പേരുടേയും നല്ലതിനായി ഞങ്ങള്‍ക്ക് ഒരു പ്രയാസമേറിയ തീരുമാനം കൈക്കൊള്ളണമായിരുന്നു. എളുപ്പമായിരുന്നു. ഹൃദയഭേദകമായിരുന്നു. പക്ഷെ എന്നെ ആരോഗ്യവാനാക്കുന്നതിലും കരുത്തനാക്കുന്നതിലും അത് സഹായിച്ചു'' ഇമ്രാന്‍ പറയുന്നു.

വിവാഹ മോചന ശേഷമാണ് ഇമ്രാന്‍ ഖാന്‍ നടി ലേഖ വാഷിങ്ടണുമായി പ്രണയത്തിലാകുന്നത്. തങ്ങള്‍ക്ക് പൂര്‍ണമായും ഉറപ്പായ ശേഷം മാത്രമാണ് റിലേഷന്‍ഷിപ്പിലേക്ക് കടന്നതെന്നാണ് ഇമ്രാന്‍ പറയുന്നത്. കുറച്ച് വര്‍ഷങ്ങള്‍ ഡേറ്റ് ചെയ്ത ശേഷമാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുന്നത്.
ആമിര്‍ ഖാന്റെ സഹോദരിയുടെ മകനാണ് ഇമ്രാന്‍ ഖാന്‍. ജാനേ തു യ ജാനേ നാ എന്ന ചിത്രത്തിലൂടെയാണ് നായകനായുള്ള ഇമ്രാന്‍ തുടക്കം. പിന്നീട് ഐ ഹേറ്റ് ലവ് സ്‌റ്റോറീസ്, മേരെ ബ്രദര്‍ കി ദുല്‍ഹന്‍, ഏക് മേം ഓര്‍ ഏക് തു, ബ്രേക്ക് കെ ബാദ് തുടങ്ങി നിരവധി റോം കോം സിനിമകള്‍ ഇമ്രാന്‍ സമ്മാനിച്ചു. പിന്നീട് തുടര്‍ പരാജയങ്ങള്‍ നേരിടേണ്ടി വന്നു. ഇതിനിടെ വിഷാദരോഗി കൂടിയായതോടെ താരം സിനിമാ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ഇമ്രാന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം.


Click it and Unblock the Notifications











