Don't Miss!
- News
ഫെബ്രുവരി മുതൽ സുരക്ഷാ പരിശോധന;ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ ഹെൽത്ത് കാർഡും ശുചിത്വവും പരിശോധിക്കും
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ഷാരൂഖ് ഖാന്; സംവിധായകര്‍ക്ക് മുന്നില്‍ നിബന്ധനകളുമായി കിങ് ഖാന്
കഴിഞ്ഞ നാല് വര്‍ഷമായി ആരാധകര്‍ ബോക്സ് ഓഫീസില്‍ മിസ് ചെയ്യുന്ന താരമാണ് ഷാരൂഖ് ഖാന്. 2018 ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ഷാരൂഖ് ഖാന്. എന്നാല്‍ ഇപ്പോഴിതാ അദ്ദേഹം ശക്തമായൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. മൂന്ന് സിനിമകളാണ് ഷാരൂഖ് ഖാന്റേതായി അണിയറയിലുള്ളത്. പഠാന്, ജവാന്, ഡങ്കി എന്നീ സിനിമകളാണ് ഷാരൂഖ് ഖാന്റേതായി പുറത്തിറങ്ങാനുള്ളത്.
തിരിച്ചുവരവില്‍ തന്റെ കരിയറില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ കൂടി ഷാരൂഖ് ഖാന് തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബോളിവുഡിന്റെ റൊമാന്റിക് ഹീറോയായ ഷാരൂഖ് ഖാന് തനിക്ക് മുന്നില്‍ കഥ പറയാനെത്തുന്നവര്ക്കും സംവിധായകര്‍ക്കും മുന്നില്‍ പുതിയ ചില നിബന്ധനങ്ങള്‍ വച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിശദമായി വായിക്കാം.

ബോളിവുഡിന്റെ റൊമാന്റിക് ഹീറോയാണ് ഷാരൂഖ് ഖാന്. എന്നാല്‍ ഇനി മുതല്‍ തന്റെ മുന്‍ സിനിമകളിലേതുപോലുള്ള റൊമാന്റിക് കഥാപാത്രങ്ങള്‍ ചെയ്യുന്നില്ലെന്നാണ് ഷാരൂഖിന്റെ തീരുമാനം. തന്റെ പ്രായത്തേയും താരപദവിയേയും മാനിക്കുന്ന തരത്തിലുള്ള തിരക്കഥകളാണ് ഷാരൂഖ് ഖാന് നോക്കുന്നത്. അതോടൊപ്പം തന്നെ തന്നേക്കാള്‍ വളരെ ചെറുപ്പമായ നായികമാര്‍ക്കൊപ്പം അഭിനയിക്കുന്നതിനും ഷാരൂഖ് ഖാന് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
തനിക്കൊപ്പം നേരത്തെ അഭിനയിച്ചിട്ടുള്ള നായികമാരോ, പുതിയ നായികമാരെങ്കില് തന്റെ പ്രായത്തോട് ചേര്‍ന്നു നില്ക്കുന്നവരോ ആയിരിക്കണമെന്നതാണ് താരത്തിന്റെ നിബന്ധനകളിലൊന്ന്. ബോളിവുഡില്‍ നായകന്മാരുടെ പ്രായം കൂടുന്തോറും നായികമാരുടെ പ്രായം കുറഞ്ഞു വരുന്നുവെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ഷാരൂഖിന്റെ ഈ തീരുമാനം. അക്ഷയ് കുമാറും സല്മാന് ഖാനുമൊക്കെ ആ വിഷയത്തില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്നുണ്ട്.
താന്‍ ചെറുപ്പമാണെന്ന് തോന്നിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും വേണ്ടെന്നാണ് താരം പറയുന്നത്. തനിക്ക് വെല്ലുവിളി നല്കുന്ന കഥാപാത്രങ്ങളും, പ്രേക്ഷകര്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങളും, യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്ക്കുന്ന കഥാപാത്രങ്ങളുമാണ് ഷാരൂഖ് ഖാന് ഇപ്പോള്‍ നോക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരത്തിന്റെ പുതിയ തീരുമാനങ്ങള്‍ ശരിയാണെങ്കില്‍ അതിന് കയ്യടിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.
മേല്‍പ്പറഞ്ഞ നിബന്ധനകളെല്ലാം വരാനിരിക്കുന്ന സിനിമകളിലും കാണാം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പഠാന് ആണ് ആദ്യം തീയേറ്ററിലേക്ക് എത്തുക. ദീപിക പദുക്കോണ്‍ നായികയാകുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന പഠാന് ആക്ഷന്‍ ചിത്രമാണ്. പിന്നാലെ വരുന്നത് രാജ്കുമാര് ഹിറാനിയൊരുക്കുന്ന ഡങ്കിയാണ്. തപ്സി പന്നുവാണ് നായിക. ആറ്റ്ലി ചിത്രമായ ജവാന് ആണ് ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു സിനിമ. നയന്‍താരയാണ് ചിത്രത്തിലെ നായിക.
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ