മൂന്ന് നാല് സിനിമകള്‍ പൊട്ടി, ഭാഗ്യം കെട്ട നടിയെന്ന് വിളിച്ചിട്ടുണ്ട്; തപ്‌സി പറയുന്നു
തെലുങ്ക് സിനിമകളിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ തപ്‌സി പന്നു പിങ്ക് എന്ന ചിത്രത്തിലൂടെ ബോളിവുഡ് ലോകത്ത് കാലുറപ്പിച്ചു. ഇപ്പോള്‍ ഒന്നിന് പുറകെ ഒന്നായി ചിത്രങ്ങളുമായിബോളിവുഡ് സിനിമാ ലോകത്ത് തിരക്കിലാണ് തപ്‌സി.
36 വയസ്സിന്‍റെ പ്രായവ്യത്യാസം! വാശിപ്പുറത്താണ് കെടിയെ വിവാഹം ചെയ്തത്! വെളിപ്പെടുത്തലുമായി സീനത്ത്!
ഒരു സമയത്ത് തന്നെ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ഭാഗ്യം കെട്ട നടി എന്ന് വിളിച്ചിട്ടുണ്ടെന്ന് തപ്‌സി പറയുന്നു. ഇന്ത്യ ടു ഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തിരസ്‌കരിക്കപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു നടി.

സിനിമയിലെത്തിയത്
ഞാനൊരു കപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറാണ്. പഠിക്കാന്‍ വലിയ താത്പര്യമായിരുന്നു. ടീച്ചറുടെ പെറ്റ്.. ഫസ്റ്റ് ബെഞ്ചര്‍.. എംബിഎ ചെയ്യാനായിരുന്നു ആഗ്രഹം. അതിന് വേണ്ടി ഒരു വര്‍ഷത്തെ ഇടവേളയെടുത്തു. ആ സമയത്താണ് ഒന്ന് രണ്ട് സിനിമകളില്‍ അവസരം ലഭിച്ചത്. പിന്നെ എല്ലാം മാറി മറിഞ്ഞു. ആദ്യ ചിത്രം തന്നെ വിജയിച്ചപ്പോള്‍ ഇതാണ് വഴി എന്ന് തിരിച്ചറിഞ്ഞു.

തിരസ്‌കരിക്കപ്പെട്ടിട്ടുണ്ടോ
ഇപ്പോഴും ഞാന്‍ തിരസ്‌കരിക്കപ്പെടാറുണ്ട്. അഭിനയം പഠിച്ചിട്ട് സിനിമയിലെത്തിയതല്ല ഞാന്‍. ഒരു നാടകത്തില്‍ പോലും അഭിനയിച്ചിട്ടില്ല. പരിചയത്തിലാരും സിനിമയിലില്ലതാനും. അതുകൊണ്ട് തന്നെ ഒരുപാട് കഷ്ടപ്പെട്ടാണ് ഒരു സിനിമ ചെയ്യുന്നത് തന്നെ.

തെറ്റുകളില്‍ നിന്ന് പഠിച്ചു
ഒരു സിനിമ എങ്ങിനെ ചെയ്യണം എന്തുകൊണ്ട് ചെയ്യാന്‍ പാടില്ല എന്നൊന്നും എനിക്കറിയില്ലായിരുന്നു. എന്റെ തെറ്റുകളില്‍ നിന്നാണ് ഞാന്‍ അഭിനയിക്കാന്‍ പഠിച്ചത്. പരാജയങ്ങള്‍ സംഭവിക്കുമ്പോള്‍ നല്ലതിനാണെന്ന് വിശ്വസിച്ചു.

വിജയത്തിന്റെ മധുരം അറിയാന്‍
പരാജയങ്ങളെയും വിജയങ്ങളെയും തിരസ്‌കരിക്കപ്പെടലിനെയും എങ്ങിനെ നേരിടണം എന്ന് പഠിച്ചിരിക്കണം. വിജയത്തിന്റെ മധുരം അറിയണമെങ്കില്‍ നിങ്ങള്‍ തിരസ്‌കരിക്കപ്പെടുകയും പരാജപ്പെടുകയും വേണം. ഞാനത് അറിഞ്ഞിട്ടുണ്ട്.

ഭാഗ്യം കെട്ട നടി എന്ന് വിളിച്ചു
സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ മൂന്ന് നാല് ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ എന്നെ ഭാഗ്യംകെട്ട നടി എന്ന് വിളിച്ചിട്ടുണ്ട്. ദൈവത്തിന് നന്ദി, ആ തകര്‍ച്ചയില്‍ ഞാന്‍ വീണുപോയില്ല. സ്വയം മുന്നേറുകയായിരുന്നു. പരാജയപ്പെടുന്നത് നല്ലതാണ്, പക്ഷെ അത് തലവിധി എന്ന് പറഞ്ഞ് അവിടെ തന്നെ ഇരിക്കുന്നതാണ് തെറ്റ്- തപ്‌സി പറഞ്ഞു


Click it and Unblock the Notifications











