twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കും!! ഭർത്താക്കന്മാർ പരാജയം, തുറന്ന് പറഞ്ഞ് നടി

    . വിവാഹ ശേഷം ഭർത്താക്കന്മാർ എങ്ങനെയാണോ അത് അംഗീകരിച്ച് അവരോടൊപ്പം ജീവിക്കണം എന്നാണ് സമൂഹം അവർക്ക് നൽകുന്ന ഉപദേശം

    |

    വിവാഹമുൾപ്പെടെയുളള എന്ത് കാര്യങ്ങളും തിരഞ്ഞെടുക്കുന്നതിൽ ഇന്ത്യയിലെ സ്ത്രീകൾക്ക് തങ്ങളുടേതായ നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ട്. എന്നാൽ ഇത് ചിലയിടങ്ങളിൽ മാത്രമാണ് കൃത്യമായി നടക്കുന്നത്. സ്ത്രീ-പുരുഷ സമത്വമെന്ന് പറയുമ്പോഴും ചിലയിടങ്ങളിൽ ഇന്നും സ്ത്രീകൾ ദുരിത സമാനമായ സാഹചര്യമാണ് നേരിടുന്നത്.

    143 ട്വീറ്റ്, ഒടുവിൽ മറുപടി!! സഹോദരനെ കാണാൻ എത്തും, ആരാധകനോട് മാപ്പ് ചോദിച്ച് സൂപ്പർ താരം..
    സ്വന്തം മനസാക്ഷിയ്ക്ക് വിപരീതമായി കാര്യങ്ങൾ ചെയ്യേണ്ട അവസ്ഥയുണ്ടാകുന്നുണ്ട്. വിവാഹത്തിന്റെ കാര്യത്തിലാണ് ഇത് കൂടുതലും സംഭവിക്കാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ചുള്ള നടി ജയപ്രദയുടെ കമന്റാണ്. എങ്ങനെ പെരുമാറണം ആൺമക്കളുള്ള അമ്മമാരെന്നും നടി പറയുന്നുണ്ട്. ജയപ്രദയുടെ കമന്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.

    അവാർഡ് ഇതിനു മുൻപും ലഭിച്ചിട്ടുണ്ട്!! ഒടിയന്റെ അവാർഡ് അച്ഛന്.. കാരണം വെളിപ്പെടുത്തി ഷമ്മി തിലകൻഅവാർഡ് ഇതിനു മുൻപും ലഭിച്ചിട്ടുണ്ട്!! ഒടിയന്റെ അവാർഡ് അച്ഛന്.. കാരണം വെളിപ്പെടുത്തി ഷമ്മി തിലകൻ

    പെൺകുട്ടികൾക്ക് പറ്റിയ പുരുഷന്മാർ

    പെൺകുട്ടികൾക്ക് പറ്റിയ പുരുഷന്മാർ

    എല്ലാ പുരുഷന്മാരുടേയും ആഗ്രഹ കുടുംബത്തിന് ചേരുന്ന എല്ലാം തിരഞ്ഞ ഒരു ഭാര്യയെ കിട്ടകു എന്നതാണ്. ഒരു പെൺകുട്ടി ജനക്കുമ്പോൾ മുതൽ ഇതിനുള്ള ട്രെയിനിങ് ഇവർക്ക് ലഭിക്കുന്നുമുണ്ട്. എന്നാൽ ആൺകുട്ടികളുടെ കാര്യത്തിൽ ഇത് വളരെ വിരളമായി മാത്രമാണ് സംഭവിക്കുന്നത്. സ്ത്രീകളെ നല്ല ഭാര്യമാരായി വളർത്തിയെടുക്കാൻ സമൂഹം വർഷങ്ങളായി പരിശ്രമിക്കുന്നുണ്ട് എന്നാൽ നല്ല ഭര്‍ത്താക്കന്‍മാരെ വളര്‍ത്തിയെടുക്കുന്നതില്‍ സമൂഹം പലപ്പോഴും പരാജയപ്പെടുന്നുണ്ടെന്ന് ജയപ്രദ പറഞ്ഞു.

     ആൺമക്കളുടെ അമ്മമാർ അറിയേണ്ടത്

    ആൺമക്കളുടെ അമ്മമാർ അറിയേണ്ടത്

    പെർഫക്ട് പതി എന്ന പരിപാടിയിലൂടെ മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. ഇതിൽ അമ്മയായും അമ്മായിഅമ്മയായും താരം എത്തുന്നുണ്ട്. ഇത്തരത്തിലുളള ഒരു കഥാപാത്രം ചെയ്യാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ജയപ്രദ കൂട്ടിച്ചേർത്തു. അമ്മയേയും അമ്മായിഅമ്മയേയും വളരെ പോസിറ്റീവ് ആയ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു ഷോ ആണിത്.

     ആൺമക്കൾക്ക് നേരെ കണ്ണടയ്ക്കരുത്

    ആൺമക്കൾക്ക് നേരെ കണ്ണടയ്ക്കരുത്

    അമ്മമാർക്ക് അവരുട മക്കളുടെ സ്വഭാവം മനസ്സിലാക്കേണ്ടത് അത്യന്തികമായ കാര്യമാണ്. അല്ലാതെ അൺമക്കൾ ചെയ്യുന്ന എല്ലാ തെറ്റുകൾക്ക് നേരേയും കണ്ണടച്ച് അവരെ പിന്തുണക്കുകയല്ല വേണ്ടതെന്നും നടി പറഞ്ഞു. തെറ്റ് ചെയ്താൽ അത് ചൂണ്ടിക്കാട്ടി ശരിയാ

     ഭർത്താവ് എങ്ങനെയായലും  അംഗീകരിക്കണം

    ഭർത്താവ് എങ്ങനെയായലും അംഗീകരിക്കണം

    പെൺകുട്ടികള ഭാവിയിൽ നല്ല ഭാര്യമാരായി വളർത്തിയെടുക്കാൻ ശ്രമിക്കുന്നുണ്ട്. വിവാഹ ശേഷം ഭർത്താക്കന്മാർ എങ്ങനെയാണോ അത് അംഗീകരിച്ച് അവരോടൊപ്പം ജീവിക്കണം എന്നാണ് സമൂഹം അവർക്ക് നൽകുന്ന ഉപദേശം. ഈ വേദവാക്യം പറഞ്ഞാണ് പെൺകുട്ടികളെ കുട്ടിക്കാലം മുതൽ വളർത്തുന്നത്. എന്നാൽ പുരുഷന്മാരുടെ കാര്യത്തിൽ ഇത് സംഭവിക്കുന്നില്ല. നല്ല പെൺകുട്ടികൾക്ക് പറ്റിയെ പുരുഷന്മാരെ വാർത്തെടുക്കാൻ നമ്മുടെ സമൂഹത്തിന് പലപ്പോഴും കഴിയുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

    English summary
    Indian society often fails to produce good husbands: Jaya Prada
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X