twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷാരൂഖ് തോറ്റ് കാണാന്‍ പലരും ആഗ്രഹിച്ചു, സുഹൃത്തുക്കള്‍ പോലും; വെളിപ്പെടുത്തലുമായി സംവിധായകന്‍

    |

    ബോളിവുഡിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ താര രാജാവാണ് ഷാരൂഖ് ഖാന്‍. കിങ് ഖാന്‍ എന്ന് ആരാധകര്‍ അദ്ദേഹത്തെ ചുമ്മാ വിളിക്കുന്നതല്ല. ഓരോ തവണയും തന്റെ സമകാലികരെ പിന്നിലാക്കി മുന്നേറുന്ന താരമാണ് ഷാരൂഖ്. വീഴുമ്പോള്‍ തിരിച്ചുവരിക പതിന്മടങ്ങ് കരുത്തോടെയായിരിക്കും. കഴിഞ്ഞ നാല് കൊല്ലമായി ഒരു സിനിമ പോലും പുറത്തിറങ്ങാതിരുന്നിട്ടും ഷാരൂഖിന്റെ താരപദവിയ്ക്ക് തെല്ലും കോട്ടം തട്ടിയിട്ടില്ല.

    Also Read: അക്ഷയ് എന്നെ ഉപയോഗിക്കുകയായിരുന്നു, വേറെ ആളെ കിട്ടിയപ്പോള്‍ ഇട്ടിട്ടു പോയി; വഞ്ചന തുറന്ന് പറഞ്ഞ് ശില്‍പ ഷെട്ടിAlso Read: അക്ഷയ് എന്നെ ഉപയോഗിക്കുകയായിരുന്നു, വേറെ ആളെ കിട്ടിയപ്പോള്‍ ഇട്ടിട്ടു പോയി; വഞ്ചന തുറന്ന് പറഞ്ഞ് ശില്‍പ ഷെട്ടി

    ഒരറ്റ ഫ്‌ളോപ്പ് ചിത്രം പോലുമില്ലാതെ ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം ബോളിവുഡിലെ കിരീടം വെക്കാത്ത രാജാവായി തുടരുകയായിരുന്നു ഷാരൂഖ് ഖാന്‍. ബോളിവുഡിലെ പല സൂപ്പര്‍ താരങ്ങളും തങ്ങളുടെ സേഫ് സോണില്‍ തുടര്‍ന്നപ്പോള്‍, സൂപ്പര്‍ ഹീറോ ചിത്രമെന്ന വലിയ സ്വപ്‌നത്തിന് പിന്നാലെ പോകാന്‍ ധൈര്യം കാണിച്ച താരമാണ് ഷാരൂഖ് ഖാന്‍.

    Shahrukh Khan

    അങ്ങനെയാണ് റാ-വണ്‍ എന്ന ചിത്രം പിറക്കുന്നത്. പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ അമ്പേ പരാജയമായിരുന്നു. തീയേറ്ററില്‍ പരാജയപ്പെട്ടുവെങ്കിലും പരീക്ഷണത്തിനുള്ള ഷാരൂഖിന്റെ ധൈര്യവും ചിത്രത്തിലെ വിഎഫ്ക്‌സ് മികവും ഏറെ ശ്രദ്ധിക്കപ്പെട്ടു. നൂറ് കോടിയോളം രൂപയായിരുന്നു റാ-വണ്ണിന്റെ ബജറ്റ്. മോശം തിരക്കഥയായിരുന്ന സിനിമയുടെ പരാജയത്തിന് കാരണം. ഇതിന്റെ ഒരുപാട് വിമര്‍ശനവും ചിത്രം ഏറ്റുവാങ്ങിയിരുന്നു.

    എന്നാല്‍ വിഎഫ്ക്‌സിന്റെ കാര്യത്തിലും ടെക്‌നോളജിയുടെ കാര്യത്തിലും ബോളിവുഡില്‍ അതുവരെ കാണാത്തൊരു ദൃശ്യാനുഭവമായിരുന്നു റാ-വണ്‍. ഇത് പിന്നീട് ചിത്രത്തിന് കള്‍ട്ട് സ്റ്റാറ്റസ് നേടിക്കൊടുക്കുകയും ചെയ്തിരുന്നു. അനുഭവ് സിന്‍ഹയായിരുന്നു സിനിമയുടെ സംവിധായകന്‍. ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് ഒരിക്കല്‍ അനുഭവ് മനസ് തുറന്നിരുന്നു. സിനിമാ ലോകത്തു നിന്നു തന്നെ ചിലര്‍ ചിത്രം പരാജയപ്പെട്ട് കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നായിരുന്നു അനുഭവ് പറഞ്ഞത്.

    ''ഞാന്‍ വിശ്വസിക്കുന്നത് ബോളിവുഡിലെ ചിലര്‍ തന്നെ ഷാരൂഖ് ഖാന്‍ ഒന്ന് പരാജയപ്പെട്ട് കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ്. അദ്ദേഹം പൊട്ടണമെന്ന് അവര്‍ അതിയായി ആഗ്രഹിച്ചു. നൂറ് കോടിയുടെ പടക്കം ചീറ്റിപ്പോയെന്ന് വരെ ചിലര്‍ ട്വീറ്റ് ചെയ്തിരുന്നു'' എന്നാണ് അനുഭവ് പറഞ്ഞത്. ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്തായ സംവിധായക ഫറ ഖാന്റെ ഭര്‍ത്താവ് ശിരീഷ് കുന്ദര്‍ ആയിരുന്നു ആ ട്വീറ്റ് ചെയ്ത വ്യക്തി.

    ചിത്രം തീയേറ്ററില്‍ പരാജയപ്പെട്ടുവെങ്കിലും താനും ഷാരൂഖും ഇന്നും അടുത്ത സുഹൃത്തുക്കളാണെന്നും ഷാരൂഖിന് പകരം മറ്റാരുമില്ലെന്നും അനുഭവ് പറഞ്ഞു.'' നിങ്ങള്‍ക്കൊരിക്കലും, ഒരാള്‍ക്കും, ഷാരൂഖ് ഖാന്‍ ആകാന്‍ സാധിക്കില്ല. പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രം നല്‍കിയാലും അയാള്‍ ഷാരൂഖ് ഖാന്‍ ആയിരിക്കും'' എന്നായിരുന്നു അനുഭവ് പറഞ്ഞത്.

    റാ-വണ്‍ പരാജയപ്പെട്ടുവെങ്കിലും ചെന്നൈ എക്‌സ്പ്ര്‌സിലൂടെ ഷാരൂഖ് ഖാന്‍ വീണ്ടും തിരിച്ചുവരികയായിരുന്നു. അനുഭവ് പിന്നീട് ട്രാക്ക് മാറ്റുകയും പൊളിറ്റിക്കല്‍ വിഷയങ്ങള്‍ സംസാരിക്കുന്ന സിനിമകള്‍ ചെയ്യാന്‍ തുടങ്ങുകയുമായിരുന്നു. ആര്‍ട്ടിക്കിള്‍ 15, ഥപ്പഡ്, മുല്‍ക്ക് തുടങ്ങിയ സിനിമകള്‍ അദ്ദേഹമാണ് സംവിധാനം ചെതത്. അനേക് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

    അതേസമയം ബോളിവുഡില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. സീറോയുടെ പരാജയത്തിന് ശേഷം നാല് വര്‍ഷമായി ഷാരൂഖ് സിനിമകള്‍ ഒന്നും ചെയ്തിരുന്നില്ല. ഇപ്പോള്‍ താരം തിരികെ വരികയാണ്. പഠാന്‍, ഡങ്കി, ജവാന്‍ എന്നീ സിനിമകളിലൂടെയാണ് ഷാരൂഖ് ഖാന്‍ തിരിച്ചുവരവിനൊരുങ്ങുന്നത്. പഠാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

    Read more about: shahrukh khan
    English summary
    Industry People Wanted Him To Flop Once Ra One Director Anubhav Sinha About Shahrukh Khan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X