For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകന്റെ പേരിൽ അടികൂടിയ മനീഷയും ഐശ്വര്യയും, ദിവസങ്ങളോളം കരഞ്ഞ ലോകസുന്ദരി; സംഭവമിങ്ങനെ

  |

  ധാരാളം വിവാദങ്ങൾ കണ്ടിട്ടുള്ള ഇടമാണ് ബോളിവുഡ് സിനിമലോകം. താരങ്ങള്‍ക്കിടയിലെ വഴക്കും അഭിപ്രായ ഭിന്നതകളുമൊക്കെ അവിടെ മിക്കപ്പോഴും കാണാനാവും. ബോളിവുഡിലെ താരരാജാക്കന്മാർ പലരും പരസ്‌പരം വഴക്കിട്ടും പിണങ്ങിയും ഇണങ്ങിയും ഒക്കെയാണ് ഇവിടെ വരെ എത്തിയത്. അതുപോലെ നടിമാർക്ക് ഇടയിലും പലതരത്തിലുള്ള വഴക്കുകൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ബോളിവുഡിന്റെ സൂപ്പർ നായികമാരായ ഐശ്വര്യ റായിയും മനീഷ കൊയ്‌രാളയും വഴക്കിട്ടിരുന്നു.

  മനീഷ കൊയ്‌രാളയുടെ കാമുകനുമായി ബന്ധപ്പെട്ടായിരുന്നു താരസുന്ദരികൾക്കിടയിലെ വഴക്ക്. 1994 ൽ ആണ് സംഭവം നടക്കുന്നത്. ഐശ്വര്യയ്ക്ക് വേണ്ടി മോഡലായ രാജീവ് മുൽചന്ദാനി മനീഷയെ ഉപേക്ഷിച്ചു എന്നായിരുന്നു വാർത്തകൾ. സംഭവം നടക്കുമ്പോൾ ഐശ്വര്യ വെറും ഒരു മോഡലും മനീഷ ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന നടിയുമായിരുന്നു. അഞ്ച് വർഷങ്ങൾക്ക് ഇപ്പുറം 1999 ൽ ഒരു അഭിമുഖത്തിൽ ഐശ്വര്യ ഇതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

  Also Read: ഷാരൂഖ് എന്റെ കാലുനക്കുകയാണ്, ഞാനവന് ബിസ്‌ക്കറ്റ് ഇട്ടുകൊടുക്കുന്നുണ്ടെന്ന് ആമിര്‍; വിവാദം, മാപ്പ്

  '1994 ന്റെ തുടക്കത്തില്‍ ഒരു പ്രമുഖ മാഗസിൻ ഒരു റെഡ് ഹോട്ട് സ്‌കൂപ്പുമായി എത്തി. രാജീവ് മനീഷയ്ക്ക് വേണ്ടി എന്നെ ഉപേക്ഷിച്ചുവെന്നായിരുന്നു അവര്‍ എഴുതിയത്. ഇതറിഞ്ഞ നിമിഷം ഞാൻ രാജീവിനെ വിളിച്ചു. എന്താണ് ഇതെല്ലാം എന്നു ചോദിച്ചു. രാജീവ് എന്റെ നല്ല സുഹൃത്തായിരുന്നു. അതിനപ്പുറം ഒന്നുമുണ്ടായിരുന്നില്ല. നിങ്ങളുടെ പ്രണയകഥയുടെ ഭാഗമാകാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. രണ്ട് മാസത്തിന് ശേഷം അവരുടെ ബന്ധം തകര്‍ന്നു. ഓരോ രണ്ട് മാസം കൂടുമ്പോഴും മനീഷ പ്രണയത്തിലാകുമായിരുന്നു,' എന്നാണ് ഐശ്വര്യ പറഞ്ഞത്.

  ഐശ്വര്യ തുടർന്നു, '95 ഞാൻ ബോംബെ സിനിമ കണ്ടു, അത് ഗംഭീരമാണെന്ന് തോന്നി. ഗംഭീരമാണെന്ന് തോന്നി. ഏപ്രില്‍ ഒന്നിനാണ് ഞാന്‍ മുംബൈയിലെത്തുന്നത്. യാദൃശ്ചികമായി രാജീവ് എന്നെ വിളിച്ചു. ആ സിനിമയില്‍ മനീഷ എത്ര നന്നായിരുന്നുവെന്ന് ഞാന്‍ രാജീവിനോട് പറയുകയായിരുന്നു. അവളെ അഭിനന്ദിക്കാനൊരു ബൊക്കെ അയക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് ഞാന്‍ പറഞ്ഞു. പൊട്ടിച്ചിരിച്ചു കൊണ്ട് നീ പത്രം വായിക്കാറില്ലേ എന്നായിരുന്നു രാജീവ് ചോദിച്ചത്. രാജീവ് എനിക്കെഴുതിയ ചില പ്രണയലേഖനങ്ങൾ താൻ കണ്ടെത്തിയതായി മനീഷ പറഞ്ഞെന്ന് രാജീവ് എന്നെ അറിയിച്ചു,'

  Also Read: കാമുകന്‍ അടച്ചിട്ട മുറിയില്‍ മറ്റൊരു നടിക്കൊപ്പം, എന്നിട്ടും നാനയെ പ്രണയിച്ച മനീഷ; ഒടുവില്‍ സംഭവിച്ചത്...

  അത് തന്നെ ഞെട്ടിക്കുന്നതായിരുന്നു എന്ന് ഐശ്വര്യ പറഞ്ഞു. ആ ആര്‍ട്ടിക്കിളിന് എന്തെങ്കിലും ആധികാരികതയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് അത് 94 ജൂലൈയില്‍ തന്നെ പുറത്ത് വരാതിരുന്നത്. അതാണ് അവളും രാജീവും പിരിയാനുള്ള കാരണമെങ്കില്‍ ഒമ്പത് മാസം കഴിഞ്ഞ ശേഷം മാത്രം പുറത്ത് വരുന്നത് എന്തുകൊണ്ടാണെന്നും ഐശ്വര്യ ചോദിച്ചു.

  ഈ സംഭവങ്ങള്‍ തന്നെ വല്ലാതെ അലട്ടിയിരുന്നുവെന്നും താൻ ദിവസങ്ങളോളം കരഞ്ഞെന്നും ഐശ്വര്യ അന്ന് വ്യക്തമാക്കി. മാധ്യമങ്ങൾ അത് വലിയ വാർത്തയാക്കിയെന്നും ആരെങ്കിലും തന്റെ പേര് പറഞ്ഞാൽ അപ്പോൾ മനീഷയുടെ പേര് വരുമെന്നും, അതുപോലെ തിരിച്ചും സംഭവിക്കാറുണ്ടായിരുന്നെന്നും ഐശ്വര്യ പറഞ്ഞു. നാല് വർഷങ്ങൾക്കിപ്പുറവും ഈ വിഷയം പൊക്കി കൊണ്ടുവരുന്നുണ്ടെന്നും ഇത് കേവലം ഒരു ബന്ധം നഷ്ടമായതിന്റെ പുറത്ത് ഉള്ളതല്ലെന്നും മറ്റെന്തൊക്കെയോ ആണെന്നും ഐശ്വര്യ പറഞ്ഞിരുന്നു.

  Also Read: ഗ്രൗണ്ടിലെ ചൂടന് അനുഷ്കയുടെ മുന്നിൽ മുട്ട് വിറച്ചു; താരങ്ങൾ ആദ്യമായി കണ്ടപ്പോൾ

  എന്തായാലും ഇപ്പോള്‍ രണ്ടു പേരും ബോളിവുഡിന്റെ സൂപ്പർ താരങ്ങളാണ്. നേപ്പാള്‍ സ്വദേശിയായ മനീഷയെ തേടി രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ബഹുമതി വരെ എത്തി. ഇടയ്ക്ക് ക്യാന്‍സര്‍ ബാധിതയായ മനീഷ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. പിന്നീട് നെറ്റ്ഫ്‌ള്കിസിന്റെ ലസ്റ്റ് സ്റ്റോറീസിലൂടെ മടങ്ങിയെത്തിയ മനീഷ സഞ്ജുവിലും അഭിനയിച്ചിരുന്നു. 99 സോങ്‌സ് ആണ് അവസാനം പുറത്തിറങ്ങിയ സിനിമ.

  ഐശ്വര്യയും അഭിനയ രംഗത്ത് സജീവമാണ്. 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആയിരുന്നു ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഇപ്പോള്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വനിലൂടെ ഐശ്വര്യ ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങുകയാണ്. ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

  Read more about: aishwarya rai bachchan
  English summary
  Infamous Rift Of Aishwarya Rai Bachchan And Manisha Koirala In 90's Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X