ആമിര്‍ ഖാനും കിരണും പിരിഞ്ഞതിന്റെ ഞെട്ടല്‍ മാറാതെ ആരാധകര്‍; കണ്‍ഫ്യൂഷനാക്കി മകളുടെ വാക്കുകള്‍!
ബോളിവുഡിനെയാകെ അമ്പരപ്പിച്ചതായിരുന്നു ആമിര്‍ ഖാന്റേയും കിരണ്‍ റാവുവിന്റേയും വിവാഹമോചനം. ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടക്കുകയാണ് തങ്ങള്‍, വേര്‍പിരിയല്‍ ഒന്നിന്റേയും അവസാനം അല്ലെന്നും പുതിയൊരു യാതത്രയുടെ തുടക്കമാണെന്നുമാണ് ആമിറും കിരണും പറയുന്നത്. സംയുക്ത പ്രസ്താവനയിലൂടയാണ് ഇരുവരും തങ്ങള്‍ പിരിയുന്ന വിവരം ആരാധകരെ അറിയിച്ചത്. പിന്നാലെ ഒരുമിച്ച് വീഡിയോയിലൂടെയും ഇരുവരും ആരാധകരെ അഭിസംബോധന ചെയ്തിട്ടുണ്ട്.
റെഡ് ഹോട്ട് ലുക്കില്‍ നിക്കി തമ്പോലി
15 വര്‍ഷം ഒരുമിച്ച് ജീവിച്ച് ശേഷമാണ് ജൂലൈ മൂന്നിന് തങ്ങള്‍ പിരിയുന്നതായി കിരണും ആമിറും അറിയിച്ചത്. പിന്നാലെ എന്തുകൊണ്ടാകാം ഇവര്‍ പിരിഞ്ഞതെന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് എത്തിയത്. പലരും പല കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്തിനേറെ പറയുന്നു, ആമിറിന് മറ്റൊരു നടിയുമായി അടുപ്പമുണ്ടെന്നും അതാണ് പിരിയാന്‍ കാരണമായതെന്ന് വരെ സോഷ്യല്‍ മീഡിയ പറയുന്നു. ഇതിനിടെ ഇപ്പോഴിതാ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ പ്രതികരണം ശ്രദ്ധ നേടിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇറയുടെ പ്രതകരണം. താരം പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ചര്‍ച്ചയാകുന്നത്. ആമിറിന്റേയോ കിരണിന്റേയോ പേര് പരാമര്‍ശിക്കാതെയായിരുന്നു ഇറയുടെ പ്രതികരണം. തന്റെ ചിത്രത്തോടൊപ്പം ഇറ കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അടുത്ത റിവ്യ നാളെ വരുന്നു, എന്തായിരിക്കും സംഭവിക്കുക എന്നായിരുന്നു ഇറ കുറിച്ചത്. ഇതിന് പല അര്‍ത്ഥങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയ നല്‍കിയിട്ടുണ്ട്. എങ്കിലും ആമിറിന്റേയും കിരണിന്റേയും ഡിവോഴ്‌സിനെക്കുറിച്ച് ഇറ മറ്റൊരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം വീഡിയോയിലൂടെ ആമിറും കിരണും പ്രതികരണവുമായി എത്തിയിരുന്നു. തങ്ങളുടെ വാര്‍ത്ത കേട്ട് ആരാധകര്‍ക്ക് സങ്കടം ആയിട്ടുണ്ടാകാം, ഞെട്ടിയിട്ടുണ്ടാകാം എന്നാല്‍ തങ്ങള്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നതെന്നും വിഷമിക്കാനില്ലെന്നുമായിരുന്നു ആമിര്‍ പറഞ്ഞത്. താനും കിരണും ഇപ്പോഴും ഒരുമിച്ച് തന്നെയാണെന്നും ആമിര്‍ പറഞ്ഞു. തങ്ങള്‍ ഒരുമിച്ച് ആരംഭിച്ച പാനി ഫൗണ്ടേഷന്റെ അടക്കമുള്ള പ്രവര്‍ത്തനത്തില്‍ തങ്ങള്‍ ഇനിയും ഒരുമിച്ച് തന്നെയുണ്ടാകുമെന്നും ആമിറും കിരണും അറിയിച്ചു. ഇരുവരുടേയും മകനായ ആസാദിന്റെ ഉത്തരവാദിത്തം പങ്കിടുമെന്നും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ആമിര്‍ ഖാന്റെ ആദ്യ വിവാഹത്തിലെ മകളാണ് ഇറ ഖാന്‍. കിരണുമായും നല്ല ബന്ധമാണ് ഇറയ്ക്കുള്ളത്. ലഗാന്‍ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ആമിര്‍ ഖാനും കിരണും കണ്ടുമുട്ടുന്നത്. 2005ലായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. 2011 ലാണ് മകന്‍ ആസാദ് ജനിക്കുന്നത്. സംവിധായകയായ കിരണിനൊപ്പം ചേര്‍ന്ന് ആമിര്‍ സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു.
Recommended Video

അതേസമയം ആമിര്‍ കിരണുമായുള്ള ബന്ധം പിരിയാനുള്ള കാരണം ആമിറിന്റെ മറ്റൊരു പ്രണയമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നടി ഫാത്തിമ സന ഷെയ്ഖിനെയാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ദിവസം വേര്‍പിരിയില്‍ വാര്‍ത്ത പുറത്ത് വന്നതോടെ ഫാത്തിമയുടെ പേര് സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി മാറിയിരുന്നു.
ഞങ്ങള്‍ക്ക് പറയാനുള്ളത്
വിവാഹവും വിവാഹ ബന്ധം വേര്‍പിരിയുന്നതുമെല്ലാം രണ്ട് വ്യക്തികളുടെ തീരുമാനമാണ്. അതിനെ അംഗീകരിക്കുകയാണ് ഒരു പുരോഗമന സമൂഹത്തിന് ചെയ്യാനുള്ളത്.


Click it and Unblock the Notifications