അച്ഛനും അമ്മയും പിരിയുമ്പോള്‍ എനിക്ക് നാല് വയസ്; വിഷാദരോഗിയാക്കിയത് ആ സംഭവം: ആമിറിന്റെ മകള്‍
സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മകളാണ് ഐറ ഖാന്‍. ആമിറിന്റേയും ആദ്യ ഭാര്യ റീനയുടേയും മകള്‍. സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ഐറ. തന്റെ വീഡിയോകൡലൂടെ ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട് ഐറ. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ഐറയുടെ വീഡിയോകള്‍ ചര്‍ച്ചയായി മാറാറുണ്ട്. തന്റെ വിഷാദരോഗത്തെക്കുറിച്ചുള്ള ഐറയുടെ തുറന്നു പറച്ചിലും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അച്ഛന്റേയും അമ്മയുടേയും വിവാഹ മോചനം എങ്ങനെയാണ് തന്നെ ബാധിച്ചതെന്ന് പറയുകയാണ് ഐറ.
2002ലാണ് ഐറയും ആമിറും വിവാഹ മോചിതരായത്. അച്ഛനും അമ്മയും വിവാഹ മോചിതയാകുമ്പോള്‍ ഐറയ്ക്ക് നാല് വയസായിരുന്നു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐറ അനുഭവം പങ്കുവെക്കുന്നത്. തന്റെ പ്രശ്‌നങ്ങളെക്കുറിച്ച് അച്ഛനോടും അമ്മയോടും തുറന്ന് പറഞ്ഞതിനെക്കുറിച്ചും ഐറ സംസാരിക്കുന്നുണ്ട്. അവര്‍ വല്ലാതെ ആകുലപ്പെട്ടുവെന്നാണ് താരപുത്രി പറയുന്നത്.

അച്ഛനോടും അമ്മയോടും തന്റെ വിഷാദത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ താന്‍ നെതര്‍ലാന്റില്‍ പഠിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് അവിടെ നിന്നും തിരികെ പോരണമായിരുന്നു. അതിനാല്‍ അച്ഛനോടും അമ്മയോടും ഒരുപാട് സംസാരിക്കേണ്ടി വന്നുവെന്നാണ് ഐറ പറയുന്നത്. മാനസികാരോഗ്യ പ്രശ്‌നങ്ങളില്‍ അപമാനിതയാകേണ്ടതില്ലെന്ന് പറഞ്ഞാണ് അച്ഛന്‍ തന്നെ വളര്‍ത്തിയതെന്നാണ് ഐറ പറയുന്നത്.
''ഞാനത് ഇന്‍സ്റ്റഗ്രാമില്‍ ഇടുന്നത് അച്ഛനോട് പറഞ്ഞിരുന്നില്ല. പറഞ്ഞപ്പോള്‍ രണ്ട് പേര്‍ക്കും ടെന്‍ഷനായി. ഞാന്‍ ഒരു വാക്ക് പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നില്ല. ഞാന്‍ നെതര്‍ലാന്റിലായിരുന്നു പഠിച്ചു കൊണ്ടിരുന്നത്. എനിക്ക് അത് മതിയാക്കണമായിരുന്നു. അതിനാല്‍ ഒരുപാട് ചര്‍ച്ച നടന്നു. മാനസികാരോഗ്യം നാണക്കേട് തോന്നേണ്ട പ്രശ്‌നമല്ലെന്ന് പറഞ്ഞാണ് അച്ഛന്‍ ഞങ്ങളെ വളര്‍ത്തിയത്'' ഐറ പറയുന്നു.
''2018 ല്‍ വീട്ടിലെത്തിയ ശേഷമാണ് എന്റെ ചികിത്സ തുടങ്ങുന്നത്. ആ സമയത്ത് അവര്‍ രണ്ടും പേര്‍ക്കും ഒരുപാട് ആശങ്കളുണ്ടായിരുന്നു. അവരുടേതായ ഭയവും ചിന്തകളുമുണ്ടായിരുന്നു. ഞാനാണ് കുട്ടി, എനിക്കാണ് സഹായം വേണ്ടത്. നിങ്ങളുടെ പേടി പിന്നെ ശരിയാക്കാം എന്ന് ഞാന്‍ പറഞ്ഞു. അവര്‍ പരസ്യമായി ഒരിക്കലും സ്വയം പഴി ചാരിയിട്ടില്ല. പക്ഷെ അവര്‍ക്ക് അങ്ങനെ തോന്നിയിട്ടുണ്ടാകും എന്നെനിക്ക് ഉറപ്പാണ്. അവരുടെ നിയന്ത്രണത്തില്‍ അല്ലെന്ന് അറിയാമെങ്കിലും. ഇനി അവര്‍ സ്വയം പഴിക്കില്ലെന്ന് കരുതുന്നു'' എന്നും താരപുത്രി പറയുന്നുണ്ട്.

അച്ഛന്റേയും അമ്മയുടേയും വിവാഹ മോചനത്തെക്കുറിച്ചും ഐറ സംസാരിക്കുന്നുണ്ട്. ''വിവാഹമോചനത്തിന് ശേഷം ഞങ്ങള്‍ വീട് മാറി. പക്ഷെ വളരെ അടുത്തായിരുന്നു. അമ്പത് മീറ്റര്‍ മാത്രമേ അകലമുണ്ടായിരുന്നുള്ളൂ. എനിക്കന്ന് നാല് വയസായിരുന്നു. അച്ഛന്‍ എപ്പോഴും യാത്രയിലായിരിക്കും. അതിനാല്‍ മാറി താമസിക്കുന്നത് എങ്ങനെ ബാധിച്ചുവെന്ന് പറയാനാകില്ല. ബാധിച്ചിട്ടുണ്ടെന്നത് ഉറപ്പാണ്. അതേ ബില്‍ഡിംഗിലാണ് മുത്തശ്ശിയും താമസിച്ചിരുന്നത്. അതിനാല്‍ എല്ലാവരും എപ്പോഴും ഒരുമിച്ച് തന്നെയായിരുന്നു'' എന്നാണ് ഐറ പറയുന്നത്.
ഈയ്യടുത്തായിരുന്നു ഐറയുടെ വിവാഹം നടന്നത്. നുപുര്‍ ആണ് താരപുത്രിയുടെ ഭര്‍ത്താവ്. ഇരുവരും ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിച്ചത്. വിവാഹ വേദിയിലേക്ക് ഓടി വന്ന വരന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.


Click it and Unblock the Notifications