എവിടെയോ എന്തോ...; ദീപികയും രണ്‍വീറും തമ്മില്‍ പ്രശ്‌നങ്ങള്‍! സംശയങ്ങള്‍ ഉന്നയിച്ച് ആരാധകര്‍
ബോളിവുഡിലെ സൂപ്പര്‍ കപ്പിളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഓണ്‍ സ്‌ക്രീനില്‍ മാജിക് തീര്‍ക്കുന്ന ജോഡി ഓഫ് സ്‌ക്രീനിലും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. തീര്‍ത്തും വ്യത്യസ്തരായ ദീപികയുടേയും രണ്‍വീറിന്റേയും പ്രണയകഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലായ ഇരുവരുടേയും വിവാഹവും വലിയ വാര്‍ത്ത ആയിരുന്നു. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
തന്റെ മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്ന, ഇഷ്ടത്തിന് അനുസരിച്ച് പെരുമാറുന്ന, ആളുകള്‍ എന്ത് ചിന്തിക്കുമെന്നോ പറയുമെന്നോ ആശങ്കപ്പെടാതെ തന്നെ എക്‌സ്പ്രസ് ചെയ്യുന്ന വ്യക്തിയാണ് രണ്‍വീര്‍ സിംഗ്. ഇതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടാറുണ്ടെങ്കിലും തന്റെ രീതികള്‍ക്ക് രണ്‍വീര്‍ മാറ്റങ്ങളൊന്നും വരുത്താറില്ല. അതേസമയം ദീപികയാകട്ടെ പൊതുവേദികളില്‍ ആവശ്യത്തിന് അനുസരിച്ച് മാത്രം സംസാരിക്കുന്ന, തന്റെ വികാരങ്ങളെ നിയന്ത്രിച്ച് നിര്‍ത്തുന്ന വ്യക്തിയും.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദീപികയും രണ്‍വീറും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്. പരസ്പരം പങ്കുവെക്കുന്ന ചിത്രങ്ങളില്‍ കമന്റ് ചെയ്തും ട്രോളിയുമൊക്കെ ആരാധകര്‍ക്ക് ചിരിക്കാഴ്ച ഒരുക്കാറുമുണ്ട് ദീപികയും രണ്‍വീറും. എന്നാല്‍ ഇപ്പോഴിതാ രണ്‍വീറും ദീപികയും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയോ ചോദിക്കുന്നത്.
സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് ദീപിക. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളൊക്കെ താരം പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം താന്‍ നടത്തിയ വിദേശയാത്രയില്‍ നിന്നുമുള്ള വീഡിയോയും ദീപിക പങ്കുവച്ചിരുന്നു. എന്നാല്‍ ഇന്നലെ രണ്‍വീര്‍ സിംഗിന്റെ ജന്മദിനമായിട്ടും ദീപിക ആശംസ നേര്‍ന്നു കൊണ്ട് ഒരു പോസ്റ്റ് പോലും പങ്കുവെക്കാതിരുന്നതാണ് സോഷ്യല്‍ മീഡിയയിലെ സംശയങ്ങളുടെ കാരണം.
38-ാം വയസിലേക്ക് കടന്ന രണ്‍വീറിന് ആശംസകളുമായി കരണ്‍ ജോഹര്‍ മുതല്‍ ആലിയ ഭട്ട് വരെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവിന് ജന്മദിനാശംസ നേര്‍ന്നു കൊണ്ട് ദീപിക ഒരു പോസ്റ്റ് പോലും പങ്കുവച്ചില്ല. ഇതോടെ ഇരുവര്‍ക്കും ഇടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നേരത്തെ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ നിന്നും ദീപിക രണ്‍വീറിനൊപ്പമുള്ള ചിത്രങ്ങള്‍ പിന്‍വലിച്ചതും സംശയത്തിന് ഇടയാക്കിയിരുന്നു.
നിരവധി പേരാണ് ദീപികയുടെ പിറന്നാള്‍ ആശംസ പോസ്റ്റ് കാണാത്തതിനെ തുടര്‍ന്ന് സംശയം പ്രകടിപ്പിച്ച് എത്തിയത്. താരത്തിന്റെ അവസാന പോസ്റ്റിലെങ്ങും ആരാധകരുടെ ചോദ്യങ്ങളാണ്. എന്തുകൊണ്ടാണ് രണ്‍വീറിന് ആശംസ നേരാത്തത്, നിങ്ങള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അതേസമയം ദീപിക ഒടുവിലായി പങ്കുവച്ച പോസ്റ്റി്‌ന രണ്‍വീര്‍ കമന്റ് ചെയ്തിട്ടുണ്ട്. പക്ഷെ ഈ കമന്റിന് ദീപിക മറുപടി നല്‍കിയിട്ടില്ലെന്നതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

ഒരുപക്ഷെ ദീപിക തന്റെ വ്യക്തിജീവിതത്തിലെ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് നിര്‍ത്തിയതാകാം എന്നാണ് മറ്റ് ചിലര്‍ പറയുന്നത്. അതുകൊണ്ടാകാം വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം ഒഴിവാക്കിയത്. ഇപ്പോള്‍ പങ്കുവെക്കുന്നത് കരിയറുമായി ബന്ധപ്പെട്ടവ മാത്രമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രൊജക്ട് കെ ആണ് ദീപികയുടെ പുതിയ സിനിമ. പ്രഭാസ് നായകനായ ചിത്രത്തിലൂടെ തെലുങ്കിലേക്ക് എത്തുകയാണ് ദീപിക. ആലിയ ഭട്ടുമായി വീണ്ടും ഒരുമിക്കുന്ന റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് രണ്‍വീറിന്റെ പുതിയ സിനിമ. പിന്നാലെ ഡോണ്‍ പരമ്പരയിലെ പുതിയ സിനിമയായ ഡോണ്‍ ത്രീയും അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 83 ലാണ് രണ്‍വീറും ദീപികയും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.


Click it and Unblock the Notifications











