ആലിയയും സിദ്ധാര്‍ത്ഥും പിരിയാന്‍ കാരണം ജാക്വിലിനുമായുള്ള പ്രണയമോ? നടന്റെ തുറന്നു പറച്ചില്‍
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ആലിയ ഭട്ട്. സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളായാണ് ആലിയ സിനിമയിലെത്തിയത്. എന്നാല്‍ അധികം വൈകാതെ തന്നെ ആലിയ തന്റെ അഭിനയ മികവ് കൊണ്ട് തന്റേതായൊരു ഇടം നേടിയെടുക്കുകയായിരുന്നു. ആലിയയുടെ സ്‌ക്രീനിലെ ജീവിതം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
ആലിയയുടെ പ്രണയവും സോഷ്യല്‍ മീഡിയയിലേയും ഗോസിപ്പ് കോളങ്ങളിലേയും സ്ഥിരം ചര്‍ച്ചാ വിഷയമായിരുന്നു. അതിലൊന്നായിരുന്നു യുവനടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായുള്ള പ്രണയം. ഇരുവരും ബോളിവുഡില്‍ അരങ്ങേറിയത് കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ്‌സ് ഓഫ് ദ ഇയറിലൂടെയായിരുന്നു. പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ആലിയയും സിദ്ധാര്‍ത്ഥും പിരിഞ്ഞു. വിശദയമായി വായിക്കാം തുടര്‍ന്ന്.

ആരാധകരുടെ പ്രിയപ്പെട്ട ജോഡി സിനിമയ്ക്ക് പിന്നാലെ ജീവിതത്തിലും ഒരുമിച്ചതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ പിന്നീട് ഇരുവരും പിരിയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയായിരുന്നു. തുടര്‍ന്ന് പിരിഞ്ഞതായി സ്ഥീകരിക്കുകയായിരുന്നു. അതേസമയം ആലിയയും സിദ്ധാര്‍ത്ഥും പിരിയാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിരുന്നു. പക്ഷെ ഗോസിപ്പ് കോളങ്ങള്‍ ചൂണ്ടിക്കാണിച്ച് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ പേരായിരുന്നു. ജാക്കിയും സിദ്ധാര്‍ത്ഥും എ ജന്റില്‍മാന്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.

ജന്റില്‍മാന്റെ ചിത്രീകരണത്തിനിടെ സിദ്ധാര്‍ത്ഥും ജാക്വിലിനും തമ്മിലുള്ള സൗഹൃദം വളരുകയായിരുന്നു. ഇത് നേരത്തെ തന്നെ ഉലഞ്ഞിരുന്ന ആലിയയും സിദ്ധാര്‍ത്ഥും തമ്മിലുള്ള പ്രണയത്തേയും ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. ആലിയയും താനും പിരിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളെ ആദ്യം സിദ്ധാര്‍ത്ഥ് തള്ളിക്കളയുകയായിരുന്നു. ആലിയയും ഞാനും പിരിഞ്ഞുവെന്നോ എന്നായിരുന്നു താരം ചോദിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം നേഹ ധൂപിയയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ താന്‍ സിംഗിള്‍ ആണെന്ന് സിദ്ധാര്‍ത്ഥ് വ്യക്തമാക്കിയതോടെ ഇരുവരും പിരിഞ്ഞുവെന്ന് ആരാധകര്‍ ഉറപ്പിക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് ജാക്വിലിനുമായി പ്രണയത്തിലായിരുന്നുവോ എന്ന ചോദ്യങ്ങളോടുള്ള സിദ്ധാര്‍ത്ഥിന്റെ മറുപടി ഒരിക്കലുമായിരുന്നില്ലെന്നായിരുന്നു. ''അവള്‍ അടിപൊളിയാണ്. അവള്‍ക്കൊപ്പം സമയം ചെലവിടുന്നത് എനിക്ക് ഇഷ്ടമാണ്. ഞാനും ജാക്കിയും എ ജന്റില്‍മാനിന്റെ ലൊക്കേഷനിടെ നന്നായി അടുത്തു. ഞങ്ങള്‍ ഒരിക്കലും ഡേറ്റ് ചെയ്തിരുന്നില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നു. ഞങ്ങള്‍ക്കിടയില്‍ ഒരുപാട് സാമ്യതകളുണ്ട്. അവള്‍ എപ്പോഴും സന്തുഷ്ടയാണ്. അവളെ പോലെയാകണം എനിക്ക്'' എന്നായിരുന്നു താരം പറഞ്ഞത്.
Recommended Video

അതേസേമയം ആലിയയുമായുള്ള പ്രണയ ബന്ധം തകര്‍ന്നുവെങ്കിലും തങ്ങള്‍ സുഹൃത്തുക്കളാണെന്നും പരസ്പരം ബഹുമാനിക്കുന്നുണ്ടെന്നും സിദ്ധാര്‍ത്ഥ് പിന്നീട് പറഞ്ഞിരുന്നു. തങ്ങളുടെ ബ്രേക്ക് അപ്പ് കയ്‌പ്പേറിയ ഒന്നാണെന്ന് തോന്നുന്നില്ലെന്നായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്. സത്യത്തില്‍ അതിന് ശേഷം ഞങ്ങള്‍ കണ്ടിട്ടില്ല. പക്ഷെ സൗഹൃദമുണ്ട്. കുറച്ച് കഴിഞ്ഞു. ഇങ്ങനൊക്കെ സംഭവിക്കുന്നത് സ്വാഭാവികമാണ്, ഏതൊരു ബന്ധത്തേയും പോലെ തന്നെയാണ്. എനിക്കവളെ ഒരുപാട് കാലങ്ങളായി അറിയാം. ഞങ്ങള്‍ ഡേറ്റ് ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ അറിയാം. ഞങ്ങള്‍ കണ്ടുമുട്ടിയപ്പോഴെ കാമുകനും കാമുകിയും ആയവരല്ല. ആ ബന്ധം നിലനില്‍ക്കുമെന്നാണ് തോന്നുന്നതെന്നും സിദ്ധാര്‍ത്ഥ് വ്യക്തമാക്കുകയായിരുന്നു.
എന്തായാലും ആലിയയും സിദ്ധാര്‍ത്ഥും ഇന്ന് വേറെ വേറെ വഴികളിലാണ്. ഇരുവരും ജീവിതത്തില്‍ മറ്റൊരു പ്രണയം കണ്ടെത്തുകയും ചെയ്തു. നടന്‍ രണ്‍ബീര്‍ കപൂറാണ് ആലിയയുടെ കാമുകന്‍. ഇരുവരും തമ്മിലുള്ള പ്രണയം ബോളിവുഡിലെ ഹോട്ട് ചര്‍ച്ചാ വിഷയമാണ്. ഇരുവരും ഉടനെ വിവാഹം കഴിക്കുമെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആലിയയും രണ്‍ബീറും ഒരുമിച്ച് അഭിനയിച്ച ബ്രഹ്‌മാസ്ത്ര റിലീസിനായി തയ്യാറെടുക്കുകയാണ്. അതേസമയം സിദ്ധാര്‍ത്ഥും കിയാര അദ്വാനിയും തമ്മില്‍ പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈയ്യടുത്ത് റിലീസായ ഷേര്‍ഷ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











