For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കത്രീന കൈഫ് ഗര്‍ഭിണി! വയര്‍ മറച്ച് പിടിക്കാന്‍ ശ്രമിച്ച് താരം; വീഡിയോ വൈറല്‍, ഇനി ഗര്‍ഭകാലം!

  |

  ബോളിവുഡിലെ മിന്നും താരമാണ് കത്രീന കൈഫ്. ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് കത്രീന. ബോൡവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമില്ലാതെ കടന്നു വന്ന താരമാണ് കത്രീന. മോഡലിംഗിലൂടെ സിനിമയിലെത്തിയ കത്രീനയുടെ തുടക്കം പരാജയത്തോടെയായിരുന്നു. എന്നാല്‍ പതിയെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു കത്രീന കൈഫ്.

  Also Read: മഞ്ജിമയും ഗൗതവും ഉടനെ വിവാഹിതരവുമോ? വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി ഗൗതം കാര്‍ത്തിക്

  ഈയ്യടുത്തായിരുന്നു കത്രീനയുടെ വിവാഹം. യുവതാരം വിക്കി കൗശലാണ് കത്രീനയുടെ ഭര്‍ത്താവ്. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ക്കിടയിലെ വലിയ ചര്‍ച്ചയായിരുന്നു. രാജസ്ഥാനിലെ കൊട്ടാരം പോലെയുള്ള റിസോര്‍ട്ടില്‍ വച്ചായിരുന്നു വിക്കിയുടേയും കത്രീനയുടേയും വിവാഹം. സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു വിക്കിയുടേയും കത്രീനയുടേയും.

  അതേസമയം അതീവ സ്വകാര്യമായൊരു ചടങ്ങായിരുന്നു ഈ വിവാഹം. ബോളിവുഡില്‍ നിന്നും അധികം പേര്‍ക്ക് വിവാഹത്തിന് ക്ഷണമുണ്ടായിരുന്നില്ല. മാധ്യമങ്ങളേയും അടുപ്പിച്ചിരുന്നില്ല. വിവാഹ വേദിയ്ക് സമീപം കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. വിവാഹ ശേഷം പൊതുവേദികളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കത്രീന. ഇതിനിടെ ഇപ്പോഴിതാ കത്രീനയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള കത്രീനയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. താരത്തെ എയര്‍പോര്‍ട്ടില്‍ കൊണ്ടു വിടാനായി വിക്കിയുമെത്തിയിരുന്നു. എന്നാല്‍ പാപ്പരാസികള്‍ക്ക് മുഖം കൊടുക്കാതെ വിക്കി പോവുകയായിരുന്നു. വീഡിയോയിലെ കത്രീനയുടെ വേഷവും രൂപവുമൊക്കെ ചൂണ്ടിക്കാണിച്ച് താരം ഗര്‍ഭിണിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വളരെ ലൂസായ വസ്ത്രമായിരുന്നു കത്രീന ധരിച്ചിരുന്നത്.

  കത്രീന ഗര്‍ഭിണിയാണെന്ന വാര്‍ത്ത നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനാലാണ് താരം പൊതുവേദികളില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തന്റെ വയര്‍ മറച്ചുപിടിക്കാന്‍ വേണ്ടിയാണ് കത്രീന ഓവര്‍ സൈസായ വസ്ത്രം ധരിച്ചെത്തിയതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തലുകള്‍. നേരത്തെയും സമാന റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴും അതിനോടൊന്നും കത്രീന പ്രതികരിച്ചിരുന്നില്ല. ഇത്തവണയും താരം പ്രതികരിച്ചിട്ടില്ല.

  അതേസമയം കോഫി വിത്ത് കരണില്‍ കത്രീന ഉടനെ തന്നെ എത്തുന്നത്. തന്റെ പുതിയ സിനിമയായ ഫോണ്‍ ഭൂത്തിലെ താങ്ങളായ സിദ്ധാന്ത് ചതുര്‍വേദി, ഇഷാന്‍ ഖട്ടര്‍ എന്നിവര്‍ക്കൊപ്പമാണ് കത്രീന കോഫി വിത്ത് കരണിലെത്തുക. വിവാഹം ശേഷം കത്രീന ആദ്യമായി എത്തുന്ന പരിപാടിയായിരിക്കും കോഫി വിത്ത് കരണ്‍. ഷോയുടെ തൊട്ട് മുമ്പത്തെ സീസണായിരുന്നു വിക്കിയും കത്രീനയും തമ്മിലുള്ള പ്രണയത്തിന്റെ തുടക്കമായി മാറിയത്. ഷോയില്‍ വച്ച് വിക്കിയും താനും നല്ല ജോഡിയായിരിക്കുമെന്ന കത്രീന വാക്കുകളായിരുന്നു ആ പ്രണയത്തിന്റെ തുടക്കം.

  സൂര്യവംശിയാണ് കത്രീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ സിനിമയാണ് കത്രീനയുടെ പുറത്തിറങ്ങാനുള്ള സിനിമ. സല്‍മാന്‍ ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍. പിന്നാലെ പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന ജീ ലേ സര എന്ന സിനിമയും അണിയറയിലുണ്ട്. ഫര്‍ഹാന്‍ അക്തറാണ് സിനിമയുടെ സംവിധാനം. ഗര്‍ഭവാര്‍ത്തകളോട് കത്രീന കൈഫ് കോഫി വിത്ത് കരണില്‍ പ്രതികരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം വിക്കിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ സര്‍ദ്ദാര്‍ ഉദ്ദം ആയിരുന്നു. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത സിനിമയ്ക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു. സാം ബഹദൂര്‍ ആണ് വിക്കിയുടെ അണിയറയിലുള്ള സിനിമ. പിന്നാലെ ഗോവിന്ദ നാം മേര, ദ ഗ്രേറ്റ് ഇന്ത്യ ഫാമിലി തുടങ്ങിയ സിനിമകളുമെത്തും. ഷാരൂഖ് ഖാന്‍ ചിത്രം ഡങ്കിയിലും വിക്കി അതിഥിയായി എത്തുന്നുണ്ട്.

  Read more about: katrina kaif
  English summary
  Is Katrina Kaif Pregnant Latest Video From Airport Gets Social Media Attention
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X