സമാന്തയുടെ വഴിയേ പ്രിയങ്കയും? അമ്മയുടെ വാക്ക് പോര, താരം തന്നെ വ്യക്തമാക്കണമെന്ന് ആരാധകര്‍
ഇന്നലെ രാത്രി മുതല്‍ ബോളിവുഡിലേയും ഗോസിപ്പ് കോളങ്ങളിലേയും പ്രധാന ചര്‍ച്ചാ വിഷയം പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസുമാണ്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡി പിരിയുകയാണോ എന്നാണ് സോഷ്യല്‍ മീഡിയയിലുയരുന്ന സംശയം. കഴിഞ്ഞ ദിവസം പ്രിയങ്ക ചോപ്ര തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പേരില്‍ നിന്നും നിക്കിന്റെ സര്‍ നെയിം ആ ജൊനാസ് എന്നത് മാറ്റിയിരുന്നു. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളിലെ പേരാണ് താരം പ്രിയങ്ക എന്ന് മാത്രമായി മാറ്റിയിരിക്കുന്നത്. ഇതോടെയാണ് ഇരുവരും വിവാഹ മോചനത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയം സോഷ്യല്‍ മീഡിയയല്‍ ഉടലെടുത്തത്.
സിനിമാലോകത്തെ ഏറ്റവും ജനപ്രീയരായ താരദമ്പിതകളില്‍ ഒന്നാണ് പ്രിയങ്കയും നിക്കും. അതുകൊണ്ട് തന്നെ ഇരുവരുടേയും വിവാഹ മോചന റിപ്പോര്‍ട്ടുകള്‍ ആരാധകരുടെ ഹൃദയം തകര്‍ക്കുന്നതാണ്. തങ്ങളുടെ സ്‌നേഹം സോഷ്യല്‍ മീഡിയയിലുടെ ആരാധകരുമായി പങ്കുവെക്കാറുള്ളവരാണ് പ്രിയങ്കയും നിക്കും. ഈയ്യടുത്തും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെ ആരാധകരെ ആകെ അമ്പരപ്പിക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. 2018 മെയ് മാസത്തിലായിരുന്നു ആരാധകര്‍ ആഘോഷമാക്കിയ, പ്രിയങ്കയും നിക്കും തമ്മിലുള്ള സ്വപ്‌ന തുല്യമായ വിവാഹം നടന്നത്.

അതേസമയം പ്രിയങ്കയുടെ ഈ നീക്കം ആരാധകരെ ഓര്‍മ്മപ്പെടുത്തുന്നത് സമാന്ത-നാഗ ചൈതന്യ താരദമ്പതികളുടെ വിവാഹ മോചനത്തെയാണ്. സമാനമായ രീതിയില്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പേരില്‍ നിന്നും നാഗ ചൈതന്യയുടെ സര്‍ നെയിം ആയ അക്കിനേനി എന്നത് സമാന്ത മാറ്റുന്നതോടെയാണ് ഇരുവരും വിവാഹ മോചനത്തിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. 2017 ലായിരുന്നു സമാന്തയും നാഗ ചൈതന്യയും ഏറെ നാളത്തെ പ്രണയത്തിന് ഒടുവില്‍ വിവാഹിതരായത്. ഒരുമാസത്തോളം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് തങ്ങളുടെ നാലാം വിവാഹ വാര്‍ഷികത്തിന് നാല് ദിവസം മുമ്പ് തങ്ങള്‍ പിരിഞ്ഞതായി സമാന്തയും നാഗ ചൈതന്യയും അറിയിക്കുകയായിരുന്നു.
സമാന്തയുടെ മാര്‍ഗ്ഗം തന്നെ സ്വീകരിച്ചിരിക്കുകയാണോ പ്രിയങ്കയും എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. പക്ഷെ വിവാഹ മോചന വാര്‍ത്തകളെ നിരസിച്ചുക കൊണ്ട് പ്രിയങ്കയുടെ അമ്മയായ മധു ചോപ്ര നേരത്തെ രംഗത്ത് എത്തിയിരുന്നു. വിവാഹ മോചന റിപ്പോര്‍ട്ടുകള്‍ വിവരക്കേടാണെന്നായിരുന്നു മധു ചോപ്രയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയിലെ പേര് മാറ്റിയെന്ന് കാണുമ്പോഴേക്കും വിവാഹ മോചനം എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് ശരിയല്ലെന്നും മധു ചോപ്ര പ്രതികരിച്ചിരുന്നു. ഇതിനിടെ പ്രിയങ്ക തന്റെ പേര് മാറ്റിയതിന് പിന്നില്‍ തനിക്ക് ഭാവിയിലും അറിയപ്പെടേണ്ടത് തന്റെ പേരില്‍ മാത്രമായിരിക്കണം എന്ന ചിന്തയാണെന്നായിരുന്നു ഒരു സുഹൃത്തിന്റെ പ്രതികരണം.
ഇതിന് പിന്നാലെ നിക്കിന്റെ പുതിയ ചിത്രത്തിന് പ്രിയങ്ക നല്‍കിയ കമന്റും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ വര്‍ക്ക് ഔട്ട് ചിത്രമായിരുന്നു നിക്ക് പങ്കുവച്ച്. ചിത്രത്തിന് പ്രിയങ്ക നല്‍കിയ പ്രണയാര്‍ദ്രമായ കമന്റ് ഇരുവരും പിരിയുകയാണെന്ന സൂചനകളെ തള്ളിക്കളയുന്നതായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയും ഗോസിപ്പ് ഫാക്ടറികളും അതൊന്നും കേട്ട മട്ടില്ല. വിവാഹ മോചന റിപ്പോര്‍ട്ടുകളുടെ കാര്യത്തില്‍ പ്രിയങ്ക തന്നെ പ്രതികരിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് അവര്‍.


Click it and Unblock the Notifications