ബോളിവുഡിലെ ഏറ്റവും വെറുക്കപ്പെടുന്ന നടിയോ പ്രിയങ്ക ചോപ്ര? താരം നല്‍കിയ മറുപടി ഇങ്ങനെ!

ബോളിവുഡിലെ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. സൗന്ദര്യ മത്സരത്തിലൂടെ കടന്നു വന്ന പ്രിയങ്കയുടെ സിനിമാ അരങ്ങേറ്റം തമിഴിലൂടെയായിരുന്നു. പിന്നാലെ ബോളിവുഡിലെത്തിയ പ്രിയങ്ക സമാന്തകളില്ലാത്ത വിജയമാണ് ബോളിവുഡില്‍ നേടിയത്. താരകുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരോ ഇല്ലാതെയാണ് പ്രിയങ്ക ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറിയത്. ഇപ്പോഴിതാ ആ വിജയം ഹോളിവുഡിലും ആവര്‍ത്തിക്കുകയാണ് പ്രിയങ്ക.

ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തിയ വിജയം നേടിയ താരമാണ് പ്രിയങ്ക. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും. ഈയ്യിടെ അമ്മയായി മാറുകയും ചെയ്തിരുന്നു പ്രിയങ്ക.

Priyanka Chopra

ഇന്ന് ലോകം ആരാധിക്കുകയും ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രചോദനവുമായി മാറിയ താരമാണ് പ്രിയങ്ക ചോപ്ര. എന്നാല്‍ തന്റെ കരിയറില്‍ മറ്റ് പലരേയും പോലെ പല വെല്ലുവിളികളും പ്രിയങ്കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സഹ താരങ്ങള്‍ക്കൊപ്പമുള്ള പ്രണയ ഗോസിപ്പ് മുതല്‍ കുടുംബം കലക്കിയെന്ന പേരുവരെ എല്ലാം പ്രിയങ്കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ ഇതേക്കുറിച്ച് പ്രിയങ്ക മനസ് തുറന്നിട്ടുണ്ട്.

2012 ല്‍ നല്‍കിയൊരു അഭിമുഖത്തിലായിരുന്നു പ്രിയങ്ക ചോപ്ര മനസ് തുറന്നത്. തന്നെക്കുറിച്ച് നിരന്തരം ഗോസിപ്പുകള്‍ വരുന്നതിന്റെ കാരണം ബോളിവുഡിലെ ഏറ്റവും വെറുക്കപ്പെടുന്ന താരം പ്രിയങ്ക ചോപ്രയാണെന്നതാണോ എന്നായിരുന്നു ചോദ്യം. ഇതിന് പ്രിയങ്ക നല്‍കിയ മറുപടി കയ്യടി നേടിയിരുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

''ഞാന്‍ ഇന്ററസ്റ്റിംഗ് ആണെന്നതാണ് എന്നെക്കുറിച്ച് സംസാരിക്കാനുള്ള കാരണമെന്ന് എനിക്ക് തോന്നുന്നത്. ഞാന്‍ വളരെയധികം സ്വകാര്യത കാത്തുസൂക്ഷിക്കുന്ന ആളാണ്. അതായിരിക്കാം എനിക്ക് ചുറ്റുമുള്ള ഗോസിപ്പുകളുടെ കാരണം. എന്റെ വ്യക്തിജീവിതം ഞാന്‍ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യാറില്ല'' എന്നായിരുന്നു താരം പറഞ്ഞത്.

ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അമിതാഭ് ബച്ചന്‍ പറഞ്ഞ വാക്കുകള്‍ തനിക്ക് പ്രചോദനമായി മാറിയതിനെക്കുറിച്ചും പ്രിയങ്ക മനസ് തുറക്കുന്നുണ്ട്. ''പഴയൊരു അഭിമുഖത്തില്‍ അമിതാഭ് ബച്ചന്‍ പറഞ്ഞൊരു കാര്യമുണ്ട്. ഞാന്‍ എന്റെ കരിയറില്‍ കെട്ടിപ്പടുത്തത് അതിന്റെ മുകളിലാണ്. എത്ര തവണ സ്‌ക്രീനില്‍ വരുന്നുവെന്നതല്ല കാര്യം, വരുന്ന സമയം എന്ത് ചെയ്യുന്നുവെന്നതാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കമീനെയില്‍ ഞാന്‍ ആകെ എട്ട് സീനുകളിലേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അത് ഇംപാക്ടുണ്ടാക്കി'' എന്നാണ് താരം പറഞ്ഞത്.

ദ സ്‌കൈ ഈസ് പിങ്ക് ആണ് പ്രിയങ്കയുടെ ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് സിനിമ. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനുള്ള തയ്യാറെടുപ്പിലാണ് പ്രിയങ്ക ചോപ്ര. ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്കയുടെ മടങ്ങി വരവ്. ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. റോഡ് മൂവിയായ ജീ ലേ സര സംവിധാനം ചെയ്യുന്നത് ഫര്‍ഹാന്‍ അക്തറാണ്.

മെട്രിക്‌സ് പരമ്പരയിലെ നാലാമത്തെ സിനിമയിലാണ് പ്രിയങ്കയെ ഒടുവിലായി കണ്ടത്. ഇറ്റ്‌സ് ഓള്‍ കമ്മിംഗ് ബാക്ക് ടു മീയാണ് പ്രിയങ്കയുടെ അണിയറയിലൊരുങ്ങുന്ന സിനിമകളിലൊന്ന്. പിന്നാലെ സിറ്റാഡെല്‍ എന്ന സീരീസും അണയിറയിലുണ്ട്.

ഈയ്യടുത്തായിരുന്നു പ്രിയങ്ക അമ്മയായി മാറിയത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് പ്രിയങ്കയും ഭര്‍ത്താവ് നിക്ക് ജൊനാസും മാതാപിതാക്കളായി മാറിയത്. മാല്‍തി എന്നാണ് തങ്ങളുടെ കുഞ്ഞിന് പ്രിയങ്കയും നിക്കും പേരിട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X