Don't Miss!
- Sports
രോഹിത്തും കോലിയും ഉടക്കില്‍! ഒന്നിപ്പിക്കാന്‍ ശാസ്ത്രിയുടെ തന്ത്രം-വെളിപ്പെടുത്തി ശ്രീധര്‍
- News
അഞ്ച് ഹൈക്കോടതി ജഡ്ജിമാർ ഇനി സുപ്രീംകോടതിയിലേക്ക്: നിയമനത്തിന് അംഗീകാരം നൽകി കേന്ദ്രസർക്കാർ
- Automobiles
റെയിൽ പാളങ്ങൾ എന്തുകൊണ്ട് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചുകൂടാ? ഇന്നും ഇരുമ്പിൽ തന്നെ തുടരുന്നതെന്ത്?
- Technology
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- Lifestyle
ധനം, കരിയര്‍, വിവാഹം തൊട്ടതെല്ലാം പൊന്നാക്കും: 9 നാളുകാരില്‍ കുബേരയോഗം
- Finance
9/10 ഓപ്ഷന് ട്രേഡര്‍മാരും നഷ്ടത്തില്‍, എന്തുകൊണ്ട് ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നു? 3 കാരണങ്ങള്‍
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
ഷാരൂഖിന്റെ മകളും ബച്ചന്റെ കൊച്ചുമകനും പ്രണയത്തില്‍! ക്യാമറകളില്‍ നിന്നും സുഹാനയെ രക്ഷിച്ച് അഗസ്ത്യ
കരിയര്‍ ആരംഭിക്കും മുമ്പേ താരങ്ങളായി മാറുന്നവരാണ് താരപുത്രന്മാരും താരപുത്രിമാരും. എന്നും ക്യാമറക്കണ്ണുകള്‍ക്ക് മുന്നിലായിരിക്കും അവരുടെ ജീവിതം. അതുകൊണ്ട് തന്നെ സാധാരണ ജീവിതം എന്നത് അവര്‍ക്ക് എന്നും അന്യമാണ്. താരങ്ങളുടേതെന്ന പോലെ തന്നെ താരങ്ങളുടെ മക്കളുടെ ജീവിതത്തിലെ ഓരോ നിമിഷവും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലുമൊക്കെ ചര്‍ച്ചയായി മാറാറുണ്ട്.
പാപ്പരാസികളുടേയും സോഷ്യല്‍ മീഡിയയുടേയും പ്രിയപ്പെട്ട താരപുത്രിയാണ് സുഹാന ഖാന്. ബോളിവുഡിന്റെ കിങ് ഖാന് ഷാരൂഖ് ഖാന്റെ മകളാണ് സുഹാന. താരപുത്രിയും സിനിമയിലേക്ക് എത്തുകയാണ്. നെറ്റ്ഫ്ളിക്സിനായി സോയ അക്തര്‍ ഒരുക്കുന്ന ആര്‍ച്ചീസിലൂടെയാണ് സുഹാനയുടെ അരങ്ങേറ്റം. സുഹാനയ്ക്കൊപ്പം വേറെയും താരപുത്രിമാരും പുത്രന്മാരുമൊക്കെ ആര്‍ച്ചീസിലൂടെ അരങ്ങേറുന്നത്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന ക്രിസ്തുമസ് ആഘോഷത്തില്‍ നിന്നുമുള്ള സുഹാനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കപൂര്‍ കുടുംബം നടത്തിയ ക്രിസ്തുമസ് ആഘോഷത്തിനായി ധാരാളം താരങ്ങള്‍ എത്തിയിരുന്നു. താരജോഡികളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും മുതല്‍ നിരവധി പേര് എത്തിയിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ ഇടം നേടുന്നത് സുഹാനയാണ്.

സുഹാന പാര്‍ട്ടിയ്ക്കായി എത്തിത് അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചനും മക്കളായ നവ്യ നവേലി നന്ദയ്ക്കും അഗസ്ത്യ നന്ദയ്ക്കുമൊപ്പമായിരുന്നു. സുഹാനയ്ക്കൊപ്പം ആര്‍ച്ചീസിലൂടെ അഗസ്ത്യയും സിനിമയിലെത്തുകയാണ്. ഇരുവരും കറുത്ത വസ്ത്രങ്ങളിഞ്ഞാണ് പാര്‍ട്ടിയ്ക്ക് എത്തിയത്. നാല് പേരും ഒരേ കാറിലായിരുന്നു വന്നത്. സുഹാനയും അഗസ്ത്യയും ഒരുമിച്ചായിരുന്നു പാര്‍ട്ടി നടക്കുന്ന കെട്ടിടത്തിലേക്ക് കയറിപ്പോയതും.
അധികം വൈകാതെ ഈ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. സുഹാനയും അഗസ്ത്യയും ഒരേ പോലെ വസ്ത്രങ്ങള്‍ ധരിച്ചെത്തിയതും ഒരുമിച്ച് വന്നതും പാപ്പരാസികളില്‍ നിന്നും അഗസ്ത്യ സുഹാനയെ സംരക്ഷിച്ചു പിടിച്ചതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഇരുവരും പ്രണയത്തിലാണോ എന്ന ചോദ്യവുമായി എത്തിയിരിക്കുന്നത്.

സുഹാനയുടെ സഹോദരന് ആര്യന് ഖാനും അഗസ്ത്യയുടെ സഹോദരി നവ്യ നവേലി നന്ദയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ളചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇരുവരും ഒരുമിച്ച് പഠിച്ചവരാണ്. ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അത് തെറ്റാണെന്ന് പിന്നീട് ബോധ്യമായിരുന്നു. അതുപോലെ തന്നെ അടുത്ത സുഹൃത്തുക്കളായിരിക്കാം സുഹാനയും അഗസ്ത്യയുമെന്നാണ് ചിലര്‍ പറയുന്നത്.
അഗസ്ത്യയ്ക്കും സുഹാനയ്ക്കുമൊപ്പം ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മകള്‍ ഖുഷി കപൂറും ആര്‍ച്ചീസിലൂടെ അരങ്ങേറുന്നുണ്ട്. ജാന്‍വി കപൂറിന്റെ സഹോദരി കൂടിയാണ് ഖുഷി. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തിരുന്നു. അടുത്ത വര്‍ഷമായിരിക്കും സിനിമയുടെ റിലീസ്. സോയ അക്തര്‍ സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയില്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ സിനിമയ്ക്കായി കാത്തുനില്‍ക്കുന്നത്.

ആരാധകർ ഏറെ നാളുകളായി കാത്തിരിക്കുന്നതായിരുന്നു സുഹാനയുടെ അരങ്ങേറ്റം. താരം വിദേശത്ത് പോയി അഭിനയം പഠിച്ചാണ് വരുന്നത്. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയിലെ താരമാണ് സുഹാന. താരപുത്രിയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറാറാറുണ്ട്. ജാന്‍വിയുടെ സഹോദരി ഖുഷിയും അരങ്ങേറും മുമ്പേ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയ താരമാണ്.
അതേസമയം സുഹാനയ്ക്ക് പിന്നാലെ സഹോദരന് ആര്യന് ഖാനും സിനിമയിലേക്ക് എത്തുകയാണ്. എന്നാല്‍ അഭിനയത്തിന് പകരം സംവിധാനത്തിലൂടെയാണ് ആര്യന്റെ തുടക്കം. ഷാരൂഖ് ഖാന്റെ തന്നെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസാണ് സിനിമയുടെ നിർമ്മാണം. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിലാണ് ആര്യന് ഇപ്പോള്‍.
ഈയ്യടുത്തായിരുന്നു സുഹാനയുടേയും അഗസ്ത്യയുടേയും സിനിമയായ ആർച്ചീസിന്റെ ചിത്രീകരണം പൂർത്തിയായത്. അടുത്ത വർഷം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം പ്രശസ്തമായ പുസ്തകത്തെ ആസ്പദമാക്കിയാണ് സോയ അക്തർ ഒരുക്കുന്നത്.
-
മണിക്കുട്ടനുമായി പ്രശ്നം ഉണ്ടായി; ഫിനാലെയ്ക്ക് പോയപ്പോഴാണ് പിന്നെ കണ്ടത്, അഭിനയത്തെ കുറിച്ച് സന്ധ്യ മനോജ്
-
കുടുംബവിളക്കും സാന്ത്വനവും നേര്‍ക്കുനേര്‍! ബിഗ് ബോസിലേക്ക് എത്തുന്ന സീരിയല്‍ താരങ്ങള്‍ ഇവര്‍
-
ദീപിക പദുകോണിനൊപ്പമാണെങ്കിലും ചേട്ടൻ ഇന്റിമേറ്റ് സീൻ ചെയ്യുന്നത് ഇഷ്ടമല്ല; ഒരു ലിമിറ്റ് ഉണ്ടെന്ന് ആരതി