അവളെന്താ നിന്റെ കളിക്കൂട്ടുകാരിയോ? ഐശ്വര്യയെ രക്ഷിക്കാനെത്തിയ ജയ; അഹങ്കാരമെന്ന് ആരാധകര്‍!
ബോളിവുഡിലെ താരകുടുംബമാണ് ബച്ചന്‍ കുടുംബം. അമിതാഭ് ബച്ചന്‍ മുതല്‍ മരുമകള്‍ ഐശ്വര്യ റായ് വരെ ജനപ്രീയ താരങ്ങളാണ്. സിനിമയിലില്ലെങ്കിലും മകള്‍ ശ്വേതയും കൊച്ചുമകള്‍ ആരാധ്യയുമൊക്കെ താരങ്ങളാണ്. ബച്ചന്‍ കുടുംബത്തിന്റെ നട്ടെല്ല് അമ്മ ജയയാണെന്നാണ് അഭിഷേകും ശ്വേതയുമൊക്കെ പറയുന്നത്. ഉറച്ച തീരുമാനങ്ങളും അഭിപ്രായങ്ങളുമുള്ള വ്യക്തിയാണ് ബോളിവുഡിന്റെ ഐക്കോണിക് നായികമാരില്‍ ഒരാളായ ജയ ബച്ചന്‍.
എന്നാല്‍ ജയ ബച്ചന് പാപ്പരാസികളുമായി അത്ര നല്ല ബന്ധമല്ല ഉള്ളത്. പാപ്പരാസികളുടെ അതിരു കടന്നുള്ള പെരുമാറ്റങ്ങളും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവുമെല്ലാം ജയ ബച്ചന്‍ പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം ആരാധകരോടും മോശമായി പെരുമാറി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് ജയ ബച്ചന്‍. ഇതിന്റെ പേരില്‍ അഹങ്കാരി എന്ന പട്ടവും ജയ ബച്ചന് സോഷ്യല്‍ മീഡിയ നല്‍കിയിട്ടുണ്ട്.

തന്റെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ശ്രമിക്കുന്ന പാപ്പരാസികള്‍ക്കെതിരെ പലപ്പോഴായി തുറന്നടിച്ചിട്ടുണ്ട് ജയ ബച്ചന്‍. അഭിമുഖങ്ങളിലും യാതൊരു മറയുമില്ലാതെ സംസാരിക്കുന്ന വ്യക്തിയാണ് ജയ ബച്ചന്‍. മനസിലുള്ളത് വെട്ടിത്തുറന്ന് പറയുന്നതാണ് ജയയുടെ ശീലം. ഈ സ്വഭാവം കാരണം ഒരേ സമയം കയ്യടി നേടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന താരമാണ് ജയ ബച്ചന്‍. ചിലര്‍ താരത്തെ അഹങ്കാരിയാക്കുമ്പോള്‍ മറ്റ് ചിലര്‍ കയ്യടിക്കുന്നു.
അതേസമയം ഐശ്വര്യയുടേയും മക്കളുടേയുമൊക്കെ കാര്യത്തില്‍ വളരെ പ്രൊട്ടക്ടീവായൊരു അമ്മ കൂടിയാണ് ജയ ബച്ചന്‍. ഒരിടയ്ക്ക് ഐശ്വര്യയോടുള്ള ജയയുടെ പെരുമാറ്റം അധികാരഭാവത്തോടെയുള്ളതാണെന്ന വിമര്‍ശനം ജയയ്‌ക്കെതിരെ ഉയര്‍ന്നിട്ടുണ്ടെങ്കിലും പാപ്പരാസികൡ നിന്നും തന്റെ മരുമകളെ സംരക്ഷിച്ച് നിര്‍ത്താന്‍ പലപ്പോഴായി ശ്രമിക്കാറുണ്ട് ജയ ബച്ചന്‍. അത്തരത്തിലൊരു സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

ഒരിക്കല്‍ ഐശ്വര്യ റായിയെ ആഷ് എന്ന് വിളിച്ചതിന് പോലും ജയ ബച്ചന്‍ പാപ്പരാസികളോട് കയര്‍ത്തിട്ടുണ്ട്. ആരാധകരും മാധ്യമങ്ങളുമെല്ലാം ഐശ്വര്യയെ തുടക്കം മുതല്‍ക്കു തന്നെ സ്‌നേഹത്തോടെ വിളിക്കുന്നതാണ് ആഷ് എന്നത്. എന്നാല്‍ ജയ ബച്ചന് ഈ വിളി ഇഷ്ടമല്ല. ഒരിക്കല്‍ ഒരു പരിപാടിയില്‍ ജയയും ഐശ്വര്യയും ഒരുമിച്ചെത്തിയപ്പോഴായിരുന്നു സംഭവം.
ഫോട്ടോ എടുക്കുന്നതിനിടെ പാപ്പരാസികള്‍ ഐശ്വര്യയെ ആഷ് എന്ന് വിളിക്കുകയായിരുന്നു. പക്ഷെ ഇത് ജയയ്ക്ക് ഇഷ്ടപ്പെട്ടില്ല. ''അവള്‍ നിങ്ങളുടെ സ്‌കൂള്‍ ഫ്രണ്ടാണോ? എന്താണീ ഐശ്വര്യ?'' എന്നായിരുന്നു ജയ ബച്ചന്‍ പാപ്പരാസികളോട് ചോദിച്ചത്. അമ്മായിയമ്മയുടെ പെരുമാറ്റം ഐശ്വര്യയെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

നേരത്തെ ഇതേ വിഷയത്തില്‍ ഐശ്വര്യയുടെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും പ്രതികരിച്ചിരുന്നു. ഒരു പത്രസമ്മേളനത്തിനിടെ ഐശ്വര്യയെ ആഷ് എന്ന അഭിസംബോധന ചെയ്ത മാധ്യമപ്രവര്‍ത്തകനെ ഐശ്വര്യ എന്ന് തിരുത്തുകയായിരുന്നു അഭിഷേക് ചെയ്തത്. എന്തിരുന്നാലും ആരാധകര്‍ ഐശ്വര്യയ്ക്ക് സ്‌നേഹത്തോടെയിട്ട പേര് അവരിപ്പോഴും വിളിക്കുന്നുണ്ട്.
ഈയ്യടുത്ത് തന്നോടൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ വന്ന ആരാധികയോട് മോശമായി പെരുമാറിയതിന്റെ പേരിലും ജയ ബച്ചന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ വീഡിയോ വൈറലായതോടെ താരത്തിന് അഹങ്കാരമാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. മണിരത്നം ഒരുക്കിയ ബ്രഹ്മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. ചിത്രത്തില്‍ നെഗറ്റീവ് ടച്ചുള്ളതാണ് ഐശ്വര്യയുടെ കഥാപാത്രം. ചിത്രത്തിന്റ െ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇതിലൂടെ ഏറെ നാളുകള്‍ക്ക് ശേഷം തമിഴിലേക്കും ഐശ്വര്യ മടങ്ങിയെത്തി. ഫന്നേ ഖാനാണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ ഹിന്ദി ചിത്രം.


Click it and Unblock the Notifications











