വിവാഹം കഴിഞ്ഞ മാസം, സൊനാക്ഷി ഗര്‍ഭിണിയോ? അനുഷകയെ അനുകരിച്ചതിന് പിന്നിലെ രഹസ്യം
ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹ. ഈയ്യടുത്തായിരുന്നു സൊനാക്ഷിയും നടന്‍ സഹീര്‍ ഇക്ബാലും വിവാഹിതരാകുന്നത്. വിവാഹ ശേഷം ഹണിമൂണ്‍ യാത്രയിലായിരുന്ന ഇരുവരും കഴിഞ്ഞ ദിവസമാണ് നാട്ടില്‍ തിരികെ എത്തിയത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനും ലിവിംഗ് ടുഗദറിനും ശേഷമായിരുന്നു സൊനാക്ഷിയും സഹീറും വിവാഹിതരായത്. ജൂണ്‍ 23 നായിരുന്നു വിവാഹം.
ഇതിനിടെ ഇപ്പോഴിതാ സൊനാക്ഷി സിന്‍ഹ ഗര്‍ഭിണിയാണെന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സൊനാക്ഷിയുടേയും സഹീറിന്റേയും ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഗര്‍ഭിണിയാണെന്ന ചര്‍ച്ചകളും സജീവമാകുന്നത്. സൊനാക്ഷിയും സഹീറും ഒരു റസ്‌റ്റോറന്റില്‍ നിന്നും പുറത്തേക്ക് വരുന്നതാണ് വീഡിയോ. കറുപ്പില്‍ വെള്ള പുള്ളികളുള്ള വസ്ത്രമാണ് സൊനാക്ഷി ധരിച്ചിരിക്കുന്നത്. സൊനാക്ഷിയെ പടിക്കെട്ട് ഇറങ്ങാന്‍ സഹായിക്കുന്ന സഹീറിനേയും വീഡിയോയില്‍ കാണാം.

സൊനാക്ഷിയുടെ വസ്ത്രമാണ് ഗര്‍ഭിണിയാണെന്ന ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. മുമ്പ് പല ബോളിവുഡ് താരങ്ങളും തങ്ങള്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെ പൊതുവേദികളില്‍ എത്തിയത് സമാനമായ വസ്ത്രം ധരിച്ചായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. നേരത്തെ അനുഷ്‌ക ശര്‍മ തന്റെ ഗര്‍ഭ വാര്‍ത്ത പങ്കിട്ടപ്പോള്‍ ധരിച്ചത് സൊനാക്ഷ ധരിച്ചതു പോലെയുള്ള വസ്ത്രം തന്നെയായിരുന്നു എന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ തങ്ങളുടെ വിവാഹത്തിന് പിന്നാലെ സൊനാക്ഷിയും സഹീറും ഒരു ആശുപത്രിയിലെത്തിയതിന്റെ വീഡിയോയും വൈറലായിരുന്നു. എന്നാല്‍ ക്യാമറകളില്‍ നിന്നും മറഞ്ഞു നില്‍ക്കാനും പാപ്പരാസികളോ്ട് അകലം പാലിക്കാനും സൊനാക്ഷി ശ്രമിച്ചിരുന്നു. ഇതോടെ താരം ഗര്‍ഭിണിയാണോ എന്ന ചോദ്യം സജീവമായി മാറിയിരുന്നു. എന്നാല്‍ ഉടന തന്നെ താരം ഈ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. വിവാഹ ശേഷം നല്‍കിയ അഭിമുഖത്തിലാണ് വാര്‍ത്തകളോട് താരം പ്രതികരിച്ചത്.
'ആകെയുണ്ടായ മാറ്റം ഇപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ സാധിക്കില്ല എന്നതാണ്. ഉടനെ തന്നെ ഗര്‍ഭിണിയാണെന്ന് ആളുകള്‍ പറയാന്‍ തുടങ്ങും. അതാണ് ആകെ മാറ്റം'' എന്നായിരുന്നു താരം പറഞ്ഞത്. ഇതിന് പിന്നാലെ ഇപ്പോള്‍ വീണ്ടും സൊനാക്ഷിയുടെ പ്രണയ ഗോസിപ്പുകള്‍ തലപൊക്കിയിരിക്കുന്നത്. താരം വിവാഹത്തിന് മുമ്പ് തന്നെ ഗര്‍ഭിണിയായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വാര്‍ത്തകളോട് സൊനാക്ഷി ഇതുവരേയും പ്രതികരിച്ചിട്ടില്ല. താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

പ്രശസ്ത നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളാണ് സൊനാക്ഷി. അച്ഛന്റെ പാതയിലൂടെയാണ് സൊനാക്ഷി സിനിമയിലെത്തുന്നത്. സല്‍മാന്‍ ഖാന്‍ ചിത്രം ദബാംഗ് ആയിരുന്നു ആദ്യ സിനിമ. ചിത്രം വന്‍ വിജയമായി മാറിയതോടെ സൊനാക്ഷിയും താരമായി മാറി. പിന്നീട് വന്ന ലുട്ടേരയിലെ പ്രകടനവും കയ്യടി നേടുകയുണ്ടായി. തുടര്‍ വിജയങ്ങള്‍ക്ക് പിന്നാലെ തുടര്‍ പരാജയങ്ങളും സൊനാക്ഷി നേരിട്ടു. തുടര്‍ന്ന് താരം ഒടിടിയിലൂടെ തിരികെ വരികയായിരുന്നു.
ആമസോണ്‍ പ്രൈമിന്റെ ദാഹഡ് ആയിരുന്നു സൊനാക്ഷിയുടെ ആദ്യ വെബ് സീരീസ്. സീരീസ് വലിയ വിജയമായി മാറി. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഹീരാമണ്ഡിയായിരുന്നു സൊനാക്ഷിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സീരീസ്. ഹീരാമണ്ഡിയുടെ വിജയത്തിന്റെ തിളക്കത്തിനിടെയാണ് സൊനാക്ഷി വിവാഹിതയാകുന്നത്.


Click it and Unblock the Notifications











