For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സോനം കപൂര്‍ ഗര്‍ഭിണിയോ? സഹോദരിയുടെ വിവാഹത്തില്‍ താരമായി താരസുന്ദരി

  |

  താരങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായൊരു വിവാഹത്തിന് കൂടി ബോളിവുഡ് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ബോളിവുഡിന്റെ ജക്കാസ് താരം അനില്‍ കപൂറിന്റെ ഇളയമകള്‍ റിയ കപൂറിന്റെ വിവാഹമായിരുന്നു ഇന്നലെ രാത്രി നടന്നത്. അനിലിന്റെ ജൂഹിവിലെ വീട്ടില്‍ വച്ചായിരുന്നു വിവാഹം നടന്നത്. നാളുകളുടെ പ്രണയത്തതിന് ശേഷമാണ് റിയയും കാമുകന്‍ കരണ്‍ ബൂലാനിയും വിവാഹിതരായത്.

  വെറും പുലിയല്ല, പുപ്പുലി; ഷേര്‍ണി സ്റ്റൈല്‍ ഫോട്ടോഷൂട്ടുമായി വിദ്യ ബാലന്‍

  വിവാഹത്തിനെത്തിയ താരങ്ങളുടേയും താരകുടുംബത്തിന്റേയും ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിനുണ്ടായിരുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് വിവാഹം ലളിതമായി നടത്താന്‍ തീരുമാനിച്ചത്. ഇരുവരും തമ്മില്‍ നാളുകളായി പ്രണയത്തിലായിരുന്നു. അനിലും കുടുംബവുമായി അടുത്ത ബന്ധമാണ് കരണിനുള്ളത്.

  അതേസമയം വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലാകുമ്പോള്‍ ചര്‍ച്ചകള്‍ ഉയരുന്നത് സോനം കപൂറിനെ ചൊല്ലിയാണ്. തന്റെ ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്ക് ഒപ്പമായിരുന്നു സോനം സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. അണിഞ്ഞൊരുങ്ങി അതിസുന്ദരിയായിട്ടാണ് സോനം എത്തിയത്. ഇരുവരുടേയും ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയതോടെ സോഷ്യല്‍ മീഡിയയില്‍ പുതിയൊരു ചര്‍ച്ച സജീവമായിരിക്കുകയാണ്.

  സോനം കപൂര്‍ ഗര്‍ഭിണിയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് സോഷ്യല്‍ മീഡിയ ഈ ചോദ്യം ചോദിക്കുന്നത്. കണ്ടിട്ട് ഗര്‍ഭിണിയാണെന്ന് തോന്നുന്നുവെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റുചിലര്‍ ഗര്‍ഭിണിയാണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസവും സമാനമായ ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഒരു ചിത്രം വൈറലായതോടെയായിരുന്നു ആ ചര്‍ച്ചകള്‍ തലപൊക്കിയത്. എന്നാല്‍ പിന്നീട് തന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് തന്നെ സോനം ആ ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോള്‍ വീണ്ടും ചര്‍ച്ചകള്‍ സജീവമായി മാറിയിരിക്കുകയാണ്.

  വിവാഹത്തിന് അര്‍ജുന്‍ കപൂര്‍, ഖുഷി കപൂര്‍, ഷനായ കപൂര്‍, ബോണി കപൂര്‍, ജാന്‍വി കപൂര്‍, സഞ്ജയ് കപൂര്‍, മസാബ ഗുപ്ത തുടങ്ങിയവരും എത്തിയിരുന്നു. 2009 മുതല്‍ റിയയും കരണും പ്രണയത്തിലാണ്. ഇരുവരും ഒരുമിച്ചാണ് മിക്ക വേദികളിലും എത്താറുള്ളത്. 2013 ല്‍ തന്നെ ഇരുവരും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആയിഷ എന്ന ചിത്രത്തിലൂടെ റിയ നിര്‍മ്മാണ രംഗത്തേക്കും കടന്നിരുന്നു. വീരേ ദി വെഡ്ഡിംഗിന്റേയും നിര്‍മ്മാതാവാണ്. നെറ്റ്ഫ്‌ളിക്‌സ് സീരീസ് സെലക്ഷന്‍ ഡെയുടെ സഹ സംവിധായകന്‍ ആണ് കരണ്‍.

  മമ്മൂക്കയുടെ ലുക്ക് കണ്ട് പീഡിപ്പിക്കാൻ തോന്നുന്നുവെന്ന് പെൺകുട്ടി

  ബോളിവുഡിലെ മുന്‍നിര നായികയാണ് സോനം കപൂര്‍. എപ്പോഴും തന്റെ ഫാഷന്‍ സെന്‍സിലൂടെ സോനം സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി മാറാറുണ്ട്. തന്റെ അഭിപ്രായങ്ങളുടെ പേരിലും സോനം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. 2018 ലാണ് ബിസിനസുകാരനായ ആനന്ദ് അഹൂജയെ സോനം വിവാഹം കഴിക്കുന്നത്. 2007 ല്‍ പുറത്തിറങ്ങിയ സാവരിയ്യ എന്ന ചിത്രത്തിലൂടെയാണ് സോനം ബോളിവുഡില്‍ അരങ്ങേറുന്നത്. രണ്‍ബീര്‍ കപൂറും ഈ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറിയത്. പിന്നീട് ഡല്‍ഹി 6, ഐ ഹേറ്റ് ലവ് സ്റ്റോറീസ്, ആയിഷ, മോസം, രാഞ്ജന, ഭാഗ് മില്‍ക്ക ഭാഗ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നീര്‍ജയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

  Also Read: വല്ലാതെ തകര്‍ന്നു പോയ സമയം ആയിരുന്നു അത്; ഫേസ്ബുക്കില്‍ മാലാഖ പോലൊരു മദാമ്മ വന്ന കഥ പറഞ്ഞ് അശ്വതി

  ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സോയ ഫാക്ടര്‍ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ചത് പോലൊരു വിജയമാകാന്‍ സാധിച്ചില്ല. ബ്ലൈന്‍ഡ് ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. നെറ്റ്ഫ്‌ളിക്‌സിന്റെ എകെ വെഴ്‌സസ് എകെയില്‍ സോനം കപൂറായി തന്നെ എത്തിയിരുന്നു. നീര്‍ജയിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു.

  Read more about: sonam kapoor
  English summary
  Is Sonam Kapoor Pregnant Social Media Says So After Seeing Her Photos From Rhea's Wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X