For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖിന്റെ മകള്‍ പ്രണയത്തില്‍! കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍; മുഖം മറച്ച് പിടിച്ച് സുഹാന

  |

  താരങ്ങളെ പോലെ തന്നെ പ്രശസ്തരാണ് താരങ്ങളുടെ മക്കളും. താരങ്ങളുടെ പാതിലൂടെ അവരും സിനിമയിലേക്ക് വരുന്നത് പതിവായത് കൊണ്ട് തന്നെ ഇവര്‍ക്ക് പിന്നാലെയും എപ്പോഴും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമുണ്ടാകും. അതിനാല്‍ പലപ്പോഴും താരങ്ങളെ പോലെ തന്നെ സ്വകാര്യത നഷ്ടപ്പെടുന്നവരാണ് താരങ്ങളുടെ മക്കളും. ബോളിവുഡിലെ ആരാധകരെല്ലാം കാത്തിരിക്കുന്ന അരങ്ങേറ്റമാണ് സുഹാന ഖാന്റേത്. ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ മകളായ സുഹാന ഇന്നല്ലെങ്കില്‍ നാളെ സിനിമയിലേക്ക് എത്തുമെന്നുറപ്പാണ്. താരപുത്രിയുടെ അരങ്ങേറ്റ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  'ഹൃദയമുള്ളവൾ, എല്ലായിപ്പോഴും നിന്നിലെ മികച്ചതാവുക'; മീനാക്ഷിക്ക് പിറന്നാൾ ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും!

  ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയിലെ താരമാണ് സുഹാന. താരപുത്രിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സുഹാന വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സുഹാന പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന് കാരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്ന സുഹാനയുടെ ചില ചിത്രങ്ങളാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഈയ്യടുത്തായിരുന്നു ബോളിവുഡിലെ സൂപ്പര്‍ താരമായ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനും താരപുത്രി പലക് തിവാരിയും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സജീവമായി മാറിയത്. ഇരുവരും ഒരുമിച്ച് ഡിന്ന്‌റിന് പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. മാധ്യമങ്ങളില്‍ നിന്നും രക്ഷപ്പെടാനായി പലക് കൈ കൊണ്ട് മുഖം മറച്ച് പിടിച്ചതായിരുന്നു പ്രണയ വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായി മാറിയത്. ഇപ്പോഴിതാ സമാനമായൊരു അവസ്ഥ നേരിടുകയാണ് സുഹാന ഖാനും.

  കഴിഞ്ഞ ദിവസം തന്റെ വീടായ മന്നത്തിന് അരികില്‍ നിന്നുമുള്ള സുഹാനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ ആരംഭിക്കുകയായിരുന്നു. ചിത്രങ്ങളില്‍ കാറിനുള്ളില്‍ ഇരിക്കുന്ന സുഹാനയെയാണ് കാണുന്നത്. സുഹാനയോടൊപ്പം കാറിനുള്ളില്‍ ഒരു യുവാവുമുണ്ടെന്നതാണ് സോഷ്യല്‍ മീഡിയയുടേയും പാപ്പരാസികളുടേയും ശ്രദ്ധ നേടിയത്. പാപ്പരാസികളുടെ കണ്ണുകൡ നിന്നും രക്ഷപ്പെടാനായി ഇരുവരും കൈ കൊണ്ട് മുഖം മറച്ച് പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സുഹാനയോടൊപ്പമുള്ള യുവാവ് ആരെന്ന് വ്യക്തമായിട്ടില്ല.

  ഈ ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് താരപുത്രി പ്രണയത്തിലാണോ എന്ന സംശയവുമായി സോഷ്യല്‍ മീഡിയ എത്തിയത്. 'സുഹാനയുടെ കാമുകന്‍ ആണോ അത്?', 'സുഹാന പ്രണയത്തിലാണോ?', 'അവളെന്തിനാണ് മുഖം മറച്ചു പിടിക്കുന്നത്',' പ്രണയം ആയതുകൊണ്ടാണ് മുഖം മറച്ചു പിടിക്കുന്നത്' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍. അതേസമയം താരപുത്രിയുടേയും സുഹൃത്തിന്റേയും സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെട്ടും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം അഭിനയ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് സുഹാന. സോയ അക്തര്‍ ഒരുക്കുന്ന ഒടിടി ചിത്രത്തിലൂടെയായിരിക്കും സുഹാന അരങ്ങേറുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Recommended Video

  Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan

  ഈയ്യടുത്ത് ഐപിഎല്‍ താരലേലത്തിനെത്തിയും സുഹാന ശ്രദ്ധ നേടിയിരുന്നു. സഹോദരന്‍ ആര്യന്‍ ഖാനൊപ്പമായിരുന്നു സുഹാനയും ലേലത്തിനെത്തിയത്. സിനിമയില്‍ അഭിനയിക്കണമെന്നതാണ് സുഹാനയുടെ ലക്ഷ്യമെന്നത് ഷാരൂഖ് ഖാനും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിദേശത്തു നിന്നും അഭിനയം പഠിച്ചെത്തിയിരിക്കുകയാണ് സുഹാന. ആരാധകര്‍ കാത്തിരിക്കുന്ന അരങ്ങേറ്റങ്ങളിലൊന്നാണ് സുഹാനയുടേത്.

  അതേസമയം ശക്തമായൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഷാരൂഖ് ഖാന്‍. 2018 ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തിന് പിന്നാലെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു ഷാരൂഖ് ഖാന്‍. നാല് വര്‍ഷത്തിന് ശേഷമാണ് ഷാരൂഖ് ഖാന്‍ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന പഠാനിലൂടെയാണ് ഷാരൂഖ് ഖാന്റെ തിരിച്ചുവരവ്. ചിത്രത്തില്‍ ജോണ്‍ എബ്രഹാം, ദീപിക പദുക്കോണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് സിനിമയുടെ സംവിധായകന്‍. പിന്നാലെ രാജ്കുമാര്‍ ഹിറാനി, ആറ്റ്‌ലി, എന്നിവരൊരുക്കുന്ന സിനിമകളും അണിയറയിലുണ്ട് ഷാരൂഖിന്റേതായി.

  Read more about: suhana khan
  English summary
  Is Suhana khan In Love Photos With A Mystery Guy Is Going Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X