ഷാഹിദും സാനിയ മിര്‍സയും അകലാന്‍ കാരണം തെലുങ്ക് സൂപ്പര്‍ താരമോ നടന്റെ സ്വഭാവമോ? ആ പ്രണയകഥ

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഷാഹിദ് കപൂര്‍. താരകുടുംബത്തില്‍ നിന്നുമാണ് ഷാഹിദ് സിനിമയിലെത്തുന്നത്. താരപുത്രനാണെങ്കിലും സ്വന്തം സാന്നിധ്യം ഉറപ്പിക്കാന്‍ ഷാഹിദിന് ഏറെ കടമ്പകള്‍ താണ്ടേണ്ടി വന്നിരുന്നു. സിനിമയില്‍ ബാക്ഗ്രൗണ്ട് ഡാന്‍സര്‍ ആയാണ് ഷാഹിദ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീടാണ് നായകനായി മാറുന്നത്. തുടക്കത്തില്‍ ചോക്ലേറ്റ് ഹീറോ ഇമേജായിരുന്നു ഷാഹിദിന്. എന്നാല്‍ പതിയെ തന്നിലെ അഭിനേതാവിനെ അടയാളപ്പെടുത്തുകയായിരുന്നു താരം.

വിവാദങ്ങളും ഷാഹിദിന്റെ ജീവിതത്തില്‍ കുറവില്ല. പ്രണയങ്ങളും ഒരുപാടുണ്ടായിരുന്നു. ബോളിവുഡിലെ സൂപ്പര്‍ നായികമാരായ കരീന കപൂര്‍, വിദ്യ ബാലന്‍, ബിപാഷ ബസു, പ്രിയങ്ക ചോപ്ര തുടങ്ങിയവരുടെ പേരൊക്കെ ഷാഹിദിന്റെ പേരിനൊപ്പം എഴുതപ്പെട്ടിരുന്നു. ഷാഹിദും കരീനയും വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമാണ് പിരിയുന്നത്.

ഷാഹിദ് കപൂറും സാനിയ മിര്‍സയും

ബോളിവുഡ് സുന്ദരിമാര്‍ മാത്രമല്ല ഷാഹിദിന്റെ മനസ് കീഴടക്കിയിരുന്നത്. ഒരിക്കല്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ പേരും ഷാഹിദിന്റെ കാമുകിയായി ഉയര്‍ന്നു കേട്ടിരുന്നു. ബോളിവുഡും കായിക ലോകവും എന്നും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. കായിക താരങ്ങളെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത ഒരുപാട് ബോളിവുഡ് താരങ്ങളുണ്ട്.

ഷാഹിദ് കപൂറും സാനിയ മിര്‍സയും പ്രണയത്തിലാണെന്ന് ഒരുകാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും ആ വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ലെങ്കിലും ഗോസിപ്പ് കോളങ്ങള്‍ നിരന്തരം ഇരുവരേയും കുറിച്ച് എഴുതിയിരുന്നു. കരീനയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് പിന്നാലെയാണ് ഷാഹിദ് സാനിയ മിര്‍സയുമായി അടുപ്പത്തിലാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആ പ്രണയ കഥയെക്കുറിച്ച് വിശദമായി വായിക്കാം.

സൗഹൃദം


ബോളിവുഡിലെ ഹോട്ട് കപ്പിളായിരുന്നു കരീനയും ഷാഹിദും. എന്നാല്‍ ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു. ഇതിന്റെ സങ്കടത്തില്‍ കഴിയുകയായിരുന്നു ഷാഹിദ്. അങ്ങനെയിരിക്കെയാണ് ഷാഹിദും സാനിയ മിര്‍സയും 2009 ല്‍ ഒരു പൊതു സുഹൃത്ത് നടത്തിയ പാര്‍ട്ടിയില്‍ വച്ച് കണ്ടുമുട്ടുന്നത്. അധികം വൈകാതെ തന്നെ ഇരുവരും നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു.

പിന്നീട് ഷാഹിദിനേയും സാനിയയേും ഒരുമിച്ച് പലപ്പോഴായി കണ്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തങ്ങളുടെ സൗഹൃദം മറ്റുള്ളവരില്‍ നിന്നും മറച്ചുവെക്കാനും ഇരുവരും ശ്രമിച്ചിരുന്നില്ല. ഇരുവരും ഒരുമിച്ച് കൈകോര്‍ത്ത് പിടിച്ചു കൊണ്ട് ഡിന്നറുകള്‍ക്കും ലഞ്ചുകള്‍ക്കുമെല്ലാം പോകുന്നത് പതിവായിരുന്നു. എന്നാല്‍ തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.

അധികനാള്‍ നീണ്ടു നിന്നില്ല

തന്റെ സിനിമയായ കമീനെയുടെ ചിത്രീകരണം ഹൈദരാബാദില്‍ വച്ച് നടത്താനായി ഷാഹിദ് കപൂറായിരുന്നു സംവിധായകന്‍ വിശാല്‍ ഭരദ്വാജിനെ നിര്‍ബന്ധിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹൈദരാബാദ് സാനിയയുടെ നാടാണ്. സാനിയയ്‌ക്കൊപ്പം സമയം ചെലവിടാന്‍ വേണ്ടിയായിരുന്നു ഹൈദരാബാദിലേക്ക് ഷൂട്ടിംഗ് മാറ്റാന്‍ ഷാഹിദ് പറഞ്ഞത്. എന്നാല്‍ ഈ സൗഹൃദം അധികനാള്‍ നീണ്ടു നിന്നില്ല. ഷാഹിദും സാനിയയും പിരിയുകയായിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം സാനിയയാണ് ഈ സൗഹൃദം അവസാനിപ്പിക്കുന്നത്. ഷാഹിദ് തന്റെ കാര്യത്തില്‍ അമിതമായി പൊസസീവ് ആണെന്നും കണ്‍ട്രോളിംഗ് ആണെന്നതുമാണ് സാനിയ ബന്ധം അവസാനിപ്പിക്കാന്‍ കാരണമായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സാനിയയെ ഷാഹിദ് ഒരു ട്രോഫിയായിട്ടായിരുന്നു കരുതിയിരുന്നതെന്നും അത് സാനിയയ്ക്ക് സഹിക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും ചില സുഹൃത്തുക്കളെ ഉദ്ധരിച്ചു കൊണ്ട് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

പിരിയാന്‍ കാരണം

അതേസമയം ഷാഹിദും സാനിയയും പിരിയാന്‍ കാരണമായത് തെലുങ്ക് സിനിമയിലെ ഒരു സൂപ്പര്‍ താരമാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും പിരിഞ്ഞ ശേഷം ഷാഹിദും സാനിയയും ജീവിതത്തില്‍ ഒരുപാട് മുന്നോട്ട് പോയിട്ട്. സാനിയ പിന്നീട് പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനെ വിവാഹം കഴിക്കുകയായിരുന്നു. വലിയ വാര്‍ത്തയായിരുന്നു ഈ താരവിവാഹം. ഷാഹിദ് പിന്നീട് മീര രജ്പുത്തിനെ വിവാഹം കഴിക്കുകയായിരുന്നു.

More from Filmibeat

Read more about: shahid kapoor sania mirza
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X