ഒരുപാട് ശ്രമിച്ചു, ഇനിയും വയ്യ! 14 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് മകളേയും കൂട്ടിയിറങ്ങി ഇഷ

ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു ഇഷ കോപ്പികർ. 36 ചൈനാ ടൗണ്‍, ഡോണ്‍, ക്യാ കൂള്‍ ഹേ ഹം, ഡര്‍ണ സരൂരി ഹേ തുടങ്ങി നിരവധി ഹിറ്റുകളിലൂടെയാണ് ഇഷ ആരാധകരുടെ മനസില്‍ ഇടം നേടുന്നത്. പിന്നീട് താരം ബിസിനസുകാരനായ ടിമ്മി നാരംഗിനെ വിവാഹം കഴിക്കുകയായിരുന്നു. 2009 ലായിരുന്നു വിവാഹം. ഇതോടെയാണ് ഇഷ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

ഇപ്പോഴിതാ ഇഷയും ടിമ്മിയും തങ്ങളുടെ വിവാഹം ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ച് ഇഷയുടെ ഭര്‍ത്താവ് ടിമ്മി പ്രതികരിച്ചിരിക്കുകയാണ്. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം താനും ഇഷയും പിരിഞ്ഞുവെന്നാണ് ടിമ്മി പറയുന്നത്. പരസ്പര ധാരണയോടെയാണ് തങ്ങള്‍ പിരിഞ്ഞതെന്നും അദ്ദേഹം പറയുന്നുണ്ട്.

Isha Koppikar

അതേസമയം തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും മാധ്യമങ്ങളും ആരാധകരും തങ്ങള്‍ക്ക് സമയം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഇരുവരും പരസ്പധാരണയോടെയാണ് പിരിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇഷയും ടിമ്മിയും കുറച്ച് നാളുകളായി പിരിഞ്ഞാണ് താമസിക്കുന്നത്. ഇഷ മകള്‍ക്കൊപ്പം തന്റെ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്. 9 വയസുകാരിയായ റിയാനയാണ് താരങ്ങളുടെ മകള്‍.

കുറച്ച് നാളുകളായി ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇഷയും ഭര്‍ത്താവും പലവട്ടം ശ്രമിച്ചുവെങ്കിലും പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് വിവാഹ മോചനം എന്ന തീരുമാനത്തിലേക്ക് ഇരുവരുമെത്തുന്നത്. പിന്നാലെയാണ് ഇഷ റിയാനയേയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങുന്നത്. തുടര്‍ന്ന് ഔദ്യോഗികമായി വിവാഹ മോചനത്തിനുള്ള നടപടികളിലേക്ക് കടക്കുകയായിരുന്നു.

അതേസമയം വിവാഹ മോചനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇഷ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ എന്തെങ്കിലും പറയാന്‍ സാധിക്കില്ലെന്നും നേരത്തെയാണെന്നുമാണ് തന്റെ സ്വകാര്യതയെ മാനിക്കണമെന്നുമായിരുന്നു തന്നെ സമീപിച്ച മാധ്യമങ്ങളോട് ഇഷ പ്രതികരിച്ചത്. വിവാഹ മോചനം പോലൊരു വിഷയം ആയതിനാല്‍ തങ്ങളോട് അനുതാപം കാണിക്കണമെന്നും ഇഷ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

അടുത്ത സുഹൃത്തും നടിയുമായി പ്രീതി സിന്റ വഴിയാണ് ഇഷ ടിമ്മിയെ പരിചയപ്പെടുന്നത്. ഇരുവരും ഒരു ജിമ്മിലായിരുന്നു പോയിരുന്നത്. മൂന്ന് വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് ടിമ്മിയും ഇഷയും ഡേറ്റിംഗ് ആരംഭിക്കുന്നത്. അധികം വൈകാതെ ഇരുവരും വിവാഹം കഴിക്കാം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. 2009 നവംബര്‍ 29 ലായിരുന്നു ഇഷയും ടിമ്മിയും വിവാഹം കഴിക്കുന്നത്.

Isha Koppikar

മുംബൈ സ്വദേശിയായ ഇഷ മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. തെലുങ്കിലൂടെയാണ് ഇഷ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് തമിഴിലും കന്നഡയിലും നിരവധി സിനിമകള്‍ ചെയ്തു. 2000 ല്‍ ഫിസ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തുന്നത്. മികച്ചൊരു നര്‍ത്തകി കൂടിയായ ഇഷ നിരവധി സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ക്ക് ചുവടുവെക്കുകയും ചെയ്തിട്ടുണ്ട്.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായി മാറുകയാണ് ഇഷ. തമിഴ് ചിത്രം അയ്‌ലാന്‍ ആണ് ഇഷയുടെ പുതിയ സിനിമ. ശിവകാര്‍ത്തികേയന്‍ നായകനായ ചിത്രം സയന്‍സ് ഫിക്ഷനാണ്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അയ്‌ലാന്‍. സിനിമയ്ക്ക് പുറമെ വെബ് സീരീസുകളിലും ഇഷ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഫിക്‌സര്‍, ദഹനം, സുരംഗ തുടങ്ങിയ സീരീസുകളിലാണ് ഇഷ അഭിനയിച്ചത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X