ഒറ്റയ്ക്ക് കാണണമെന്ന് ആ നായകന്‍, രക്ഷപ്പെടണമെങ്കില്‍ ഗുഡ് ബുക്കില്‍ ഇടം പിടിക്കണം; വെളിപ്പെടുത്തി ഇഷ

പുറമെ കാണുന്ന ഗ്ലാമറിന്റെ ലോകത്തിന് അപ്പുറത്ത് പല തരത്തിലുള്ള ചതിക്കുഴികളും കരുതിവെക്കുന്നതാണ് സിനിമയുടെ ലോകം. സിനിമയില്‍ അഭിനയിക്കുക എന്ന ആഗ്രഹവും പേറിയെത്തുന്നവരില്‍ പലരും വഞ്ചിക്കപ്പെടാറുണ്ട്. അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി ചതിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നവരുമുണ്ട്. അങ്ങനെയുള്ള ചതിക്കുഴികളില്‍ പെട്ടു പോയതിനെക്കുറിച്ചും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചുമൊക്കെ പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താന്‍ നേരിട്ടൊരു അനുഭവം വെളിപ്പെടുത്തുകയാണ് നടി ഇഷ കോപ്പികര്‍.

ഒരിടയ്ക്ക് ബോളിവുഡിലെ നിറ സാന്നിധ്യമായിരുന്നു ഇഷ. ഡോണ്‍, കൃഷ്ണ കോട്ടേജ്, ക്യാ സൂള്‍ ഹേ ഹം തുടങ്ങിയ ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് ഇഷ. അതേസമയം കുറച്ച് കാലമായി സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് ഇഷ. ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള മോശം പ്രവണതകളെക്കുറിച്ച് പലപ്പോഴും തുറന്ന് പറയാന്‍ ധൈര്യം കാണിച്ചിട്ടുള്ള നടിയാണ് ഇഷ. ഇപ്പോഴിതാ തന്നോട് ഒരു നടനെ ഒറ്റയ്ക്ക് കാണാന്‍ പറഞ്ഞതിനെക്കുറിച്ചുള്ള ഇഷയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധ നേടുകയാണ്. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി.

ദേഷ്യക്കാരി

ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇഷ മനസ് തുറന്നത്. ''ഞാനൊരു നോ-നോണ്‍സെന്‍സ് പെണ്‍കട്ടിയാണ്. ആ വൈബാണ് ഞാനെന്നും കൊടുക്കാറുള്ളത്. അതിന്റെ പേരില്‍ ഞാന്‍ ദേഷ്യക്കാരിയെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഞാന്‍ ഇവിടെ വന്നത് ജോലി ചെയ്യാനാണ്. എനിക്ക് നിങ്ങളെ ഇഷ്ടപ്പെട്ടാല്‍ ഞാന്‍ നിങ്ങളോട് സംസാരിക്കും. നിങ്ങള്‍ എന്നോട് ഇടഞ്ഞാല്‍ പിന്നെ ഗുഡ് ലക്ക്. എന്റെ ആ സ്വഭാവം കാരണം ഒരുപാട് അവസരങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്'' എന്നാണ് ഇഷ പറയുന്നത്.

 തനിക്കുണ്ടായ അനുഭവം

പിന്നാലെയാണ് താരം തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തുന്നത്. രണ്ടായിരത്തിന്റെ മധ്യത്തിലായിരുന്നു ഈ സംഭവമുണ്ടാകുന്നത്. ''രണ്ടായിരങ്ങളുടെ മധ്യത്തിലാണ്. ഒരിക്കല്‍ പ്രശസ്തനായൊരു നിര്‍മ്മാതാവ് വിളിച്ചു, ഹീറോയുടെ ഗുഡ് ബുക്കില്‍ കേറി പറ്റണമെന്ന് പറഞ്ഞു. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല. അങ്ങനെ ഞാന്‍ നായകനെ വിളിച്ചു. അയാള്‍ എന്നെ ഒറ്റയ്ക്ക് കാണണമെന്ന് പറഞ്ഞു. ആ സമയത്ത് അവിഹിത ബന്ധത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു ആ നടന്‍. എന്നോട് സ്റ്റാഫിനെ കൂട്ടാതെ കാണാന്‍ ചെല്ലാന്‍ പറഞ്ഞു. ഞാന്‍ ഉടനെ നിര്‍മ്മാതാവിനെ വിളിച്ചു. ഞാന്‍ ഇവിടെ വന്നത് എന്റെ കഴിവു കൊണ്ടാണെന്നും അതുകൊണ്ട് നല്ല് വര്‍ക്ക് കിട്ടിയില്ലെങ്കിലും സാരമില്ലെന്ന് പറഞ്ഞു. ആ സിനിമയില്‍ നിന്നും എന്നെ അവര്‍ പുറത്താക്കി'' എന്നായിരുന്നു ഇഷ പറഞ്ഞത്.

തിരിച്ചുവരവ്

ഇപ്പോഴിതാ ശക്തമായൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഇഷ. തൊണ്ണൂറുകളില്‍ ബോളിവുഡിലെത്തി രണ്ടായിരത്തിന്റെ തുടക്കത്തില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു ഇഷ. ഫിസ, പ്യാര്‍ ഇഷ്‌ക് ഓര്‍ മൊഹബത്ത്, കമ്പനി, കാണ്ഡെ, പിഞ്ചര്‍, ഡോണ്‍, തുടങ്ങിയ ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീട് ടിമ്മി നാരംഗിനെ വിവാഹം കഴിച്ച ഇഷ മകള്‍ റിയാനയുടെ ജനനത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ബോളിവുഡിലേക്ക് തിരിച്ചു വരുന്ന ഇഷ മറാത്തിയിലും കന്നഡയിലും തെലങ്കിലും വെബ് സീരീസിലും അഭിനയിച്ചിരുന്നു.

Recommended Video

എന്ത് ചോദിച്ചാലും തഗ്ഗ്,ഇക്കാ നമിച്ചു, മതിമറന്ന് ചിരിച്ച് മമ്മൂക്ക..Mammooka Interview | Filmibeat
ഡിജിറ്റല്‍ ലോകത്തും

ബോളിവുഡിലൂടെയായിരുന്നു ഇഷയുടെ അരങ്ങേറ്റം. 1998 ല്‍ പുറത്തിറങ്ങിയ ഏക് ദാ ദില്‍ ഏക് ദാ ദഡ്ക്കന്‍ ആയിരുന്നു ആദ്യത്തെ സിനിമ. പിന്നാലെ ചന്ദ്രലേഖയിലൂടെ തെലുങ്കില്‍ എത്തി. അതേ വര്‍ഷം തന്നെ കാതല്‍ കവിതയിലൂടെ തമിഴിലുമെത്തി. പിന്നാലെ നിരവധി തമിഴ് കന്നഡ തെലങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു ഇഷ. ഫിസയിലൂടെയാണ് ബോളിവുഡിലേക്ക് മടങ്ങിയെത്തുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം താരം അസ്സി നബ്ബെ പൂരെ സോ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഫിക്‌സര്‍ എന്ന സീരീസിലൂടെ ഡിജിറ്റല്‍ ലോകത്തും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ഇഷ.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X