സൈനയാകാൻ ശ്രദ്ധയ്ക്ക് കഴിയില്ല!! പകരം കളിയ്ക്ക് ഇറങ്ങുന്നത് പരിണീതി ചോപ്ര
ബാഡ്മിന്റൺ താരം സൈന നേഹ് വാളിന്റെ ജീവിതം പറയുന്ന ചിത്രത്തിൽ സൈനയായി ശ്രദ്ധ എത്തുന്നു എന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാലിപ്പോൾ അതിലൊരു മാറ്റം സംഭവിച്ചിരിക്കുകയാണ്. ശ്രദ്ധയ്ക്ക് പകരം ആ ഭാഗ്യം ലഭിച്ചിരിക്കുന്നത് പരിണീതി ചോപ്രയ്ക്കാണ്. മറ്റ് ഷൂട്ടിങ്ങു തിരക്കുകൾ കാരണമാണ് ഈ ചിത്രത്തിൽ നിന്ന് താരം പിൻമാറുന്നത്രേ. ചിത്രത്തിനായി കഠിന പരിശീലനങ്ങൾ താരം തുടങ്ങിയിരുന്നു.

ആമോൽ ഗുപ്ത സംവിധാനം ചെയ്യുന്ന ഈ ചിത്രം 2020 ഓടെ പുറത്തു വരുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. കൂടാതെ സൈന എന്നു തന്നെയാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേരും. ശ്രദ്ധ കപൂറിനു പകരും പരിണീതി ചോപ്ര സൈനയായി എത്തുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് അറിയിച്ചിരിക്കുന്നത്. സൈനയുടെ ജീവിതത്തിലുണ്ടായ ഉയർച്ച താഴ്ച്ചകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. നൂറ് ശതമാനം സത്യസന്ധമായിട്ടാണ് ചിത്രം അവതരിപ്പിക്കുന്നതെന്നും അണിയറപ്രവർത്തകർ പറയുന്നുണ്ട്.
വളരെയധികം ആകാംക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിനുളള തയ്യാറെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഒരു കോച്ചിനു കീഴില്‍ ശ്രദ്ധ കഠിനമായ ബാഡ്മിന്റണ്‍ പരിശീലനം ആരംഭിച്ചിരുന്നു. കൂടാതെ താരത്തിനോടൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഇഷാന്‍ നഖ്വിയും ബാഡ്മിന്‍ണ്‍ പരിശീലിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെയായിരുന്നു ശ്രദ്ധ ഈ ചിത്രത്തെ സമീപിച്ചത്. എന്നാൽ തുടക്കം മുതൽ തന്നെ താരത്തിന് ചിത്രവുമായി ഒത്തു പോകാമ്‍ സാധിക്കാത്ത ഒരു സാഹചര്യമായിരുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിനു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ശ്രദ്ധ ഡങ്കിപ്പിനി ബാധിച്ച് ചികിത്സയിലായി. അതിനാല്‍ ചിത്രീകരണം ഏപ്രിലിലേക്ക് മാറ്റിവെക്കുകയായിരുന്നു.


Click it and Unblock the Notifications











