അവന്‍ രാവിലെ ആരോടോ സംസാരിച്ചു, പെട്ടെന്ന് ബാഗ് എടുത്ത് പോയി; വേര്‍പിരിയലിനെക്കുറിച്ച് രാഖി

ബോളിവുഡിലെ വിവാദ താരമാണ് രാഖി സാവന്ത്. തന്റെ പ്രസ്താവനകളുടെ പേരിലും നാടകീയമായ ചെയ്തികളുടെ പേരിലുമെല്ലാം രാഖി എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഈയ്യടുത്ത് അവസാനിച്ച് ബിഗ് ബോസ് 15ലെ മത്സരാര്‍ത്ഥിയായിരുന്നു രാഖി സാവന്ത്. ഭര്‍ത്താവ് റിതേഷ് സിംഗിനൊപ്പമായിരുന്നു രാഖി ബിഗ് ബോസില്‍ പങ്കെടുത്തത്. 2019 ലായിരുന്നു രാഖിയുടെ വിവാഹം. എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ മുഖം രാഖി ആരാധകരെ കാണിച്ചിരുന്നില്ല. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പ്് അവസാനിക്കുന്നത് ബിഗ് ബോസില്‍ വച്ചായിരുന്നു. എന്നാല്‍ റിതേഷ് രാഖിയുടെ യഥാര്‍ത്ഥ ഭര്‍ത്താവ് അല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമായിരുന്നു.

ഇപ്പോഴിതാ രാഖിയും റിതേഷും പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. രാഖി തന്നെയാണ് ഈ വിവരം അറിയിച്ചത്. നേരത്തെ സ്‌നിഗ്ദ പ്രിയ എന്ന യുവതിയെ റിതേഷ് വിവാഹം കഴിച്ചിരുന്നു. ഈ വിവാഹ ബന്ധം വേര്‍പിരിയാതെയാണ് റിതേഷ് രാഖിയെ വിവാഹം കഴിക്കുന്നത്. താനും റിതേഷും തമ്മില്‍ പിരിഞ്ഞതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് രാഖി ഇപ്പോള്‍. ഇടൈംസിന് നല്‍്കിയ അഭിമുഖത്തിലാണ് രാഖി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Rakhi Sawant

ബിഗ് ബോസിന് ശേഷം റിതേഷ് തന്നെ ഉപേക്ഷിക്കുമെന്ന് തോന്നിയിരുന്നുവെന്നാണ് രാഖി പറയുന്നത്. ''എനിക്ക് തോന്നിയത് അദ്ദേഹം എന്റെ വീട്ടില്‍ താമസിച്ചിരുന്നത് ബിഗ് ബോസ് ഫിനാലെയില്‍ പങ്കെടുക്കാന്‍് വേണ്ടി മാത്രമാണെന്നാണ്. കാരണം ബിഗ് ബോസ് ഫിനാലെയില്‍ പങ്കെടുത്തില്ലെങ്കില്‍ രണ്ട് കോടി നല്‍കേണ്ടി വരുമെന്ന് ഞങ്ങളുടെ കരാറിലുണ്ടായിരുന്നു. മാത്രവുമല്ല, അവന്‍ എന്നെ ക്യാമറയ്ക്ക് മുന്നില്‍ വച്ച്് തൊടുകയോ ചുംബിക്കുകയോ ചെയ്തിരുന്നില്ല. ഞാന്‍ അവനെ ചുംബിക്കുകയായിരുന്നു. അവന്‍ നാണക്കാരനാണെന്ന് അറിയാമെങ്കിലും ഇതൊക്കെ ഞാന്‍ ചിന്തിച്ചിരുന്നു'' എന്നാണ് രാഖി പറയുന്നത്.

വിവാഹ ബന്ധം തകര്‍ന്നതോടെ താന്‍ അതീവ ദുഖിതയാണെന്നും സങ്കടം കാരണം ഭക്ഷണം കഴിക്കുന്നത് കൂടിയെന്നും രാഖി പറയുന്നു. അതേസമയം റിതേഷ് തന്നെയാണ് വിവാഹ ബന്ധം പിരിയാന്‍ തീരുമാനിക്കുന്നതെന്നും രാഖി പറയുന്നു. ''അവന്‍ എന്റെ കൂടെ വെള്ളിയാഴ്ച മൊത്തമുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ പതിവ് പോലെ എഴുന്നേറ്റു. പെട്ടെന്ന് അവന്‍ ബാഗ് പാക്ക് ചെയ്യാന്‍ തുടങ്ങി. നമുക്ക് പിരിയാമെന്നും മുന്‍ ഭാര്യയുമായുള്ള നിയമ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പറഞ്ഞു. അന്ന് രാവിലെ ആരോടാണ് അവന്‍ സംസാരിച്ചതെന്ന് ്‌ദൈവത്തിന് മാത്രമേ അറിയുകയുള്ളൂ'' എന്നാണ് രാഖി പറയുന്നത്.

അതേസമയം റിതേഷ് തിരിച്ചുവരുന്നതും കാത്ത് ഒരു വര്‍ഷം താന്‍ ഇരിക്കുമെന്നാണ് രാഖി പറയുന്ത്. അതേസമയം ബിഗ് ബോസില്‍ പങ്കെടുക്കവെ റിതേഷ് തന്നെ ഗൗനിക്കുന്നില്ലെന്നും നിരന്തരം പരാതിപ്പെടുകയും കരയുകയും ചെയ്തിരുന്നു രാഖി. ബിഗ് ബോസ് തങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം കൊണ്ടു വന്നിരുന്നുവോ എന്ന ചോദ്യത്തിനും രാഖി മറുപടി നല്‍കുന്നുണ്ട്്. ''അവന്‍ വന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ വിവാഹം കഴിച്ചുവെന്ന് പറയുന്ന റിതേഷ് എന്നൊരാള്‍ ഉണ്ടെന്ന് ഇതോടെ ആളുകള്‍ക്ക് ബോധ്യമായി. അതോടൊപ്പം അവനെക്കുറിച്ചുള്ള ഒരുപാട് കാര്യങ്ങള്‍ ്പുറത്ത് വരികയും ചെയ്തു'' എന്നാണ് രാഖി പറഞ്ഞത്.

നേരത്തെ തന്റെ മുന്‍ ഭാര്യ വിവാഹ മോചനം നല്‍കുന്നില്ലെന്ന് റിതേഷ് ആരോപിച്ചിരുന്നു. അവര്‍ക്ക് മറ്റൊരു പങ്കാളിയുണ്ടെന്നും ജീവിതത്തില്‍ നല്ല് നിലയിലാണെന്നും എന്നിട്ടും തനിക്ക് വിവാഹ മോചനം നല്‍കുന്നില്ലെന്നായിരുന്നു റിതേഷിന്റെ ആരോപണം. തങ്ങളുടെ കുട്ടിയും അവളുടെ കൂടെയാണെന്നാണ് റിതേഷ് പറഞ്ഞത്. രാഖിയും റിതേഷും പിരിഞ്ഞുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Read more about: rakhi sawant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X