For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാവേദ് ജാഫ്രിയും അദ്‌നാന്‍ സാമിയും മയങ്ങിയ പാക് സുന്ദരി; നാല് വിവാഹം കഴിച്ച നായിക

  |

  എല്ലാ വിവാഹങ്ങളും എല്ലാ കാലത്തേക്കുമുള്ളതാകണമെന്നില്ല. സിനിമയുടേയും ഗ്ലാമറിന്റേയും ലോകത്ത് വിവാഹ മോചനങ്ങള്‍ പതിവാണ്. ചിലര്‍ക്ക് തങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ സാധിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് ഒരു ഘട്ടം കഴിയുമ്പോള്‍ പരസ്പരം ഒരുമിച്ച് പോകാന്‍ കഴിയാതെ വരികയും പിരിയുകയും വേണ്ടി വരും. ദാമ്പത്യ ജീവിതത്തില്‍ കയറ്റിറക്കങ്ങള്‍ നേരിടേണ്ടി വന്ന ഒരുപാട് താരങ്ങളുണ്ട്. ഇക്കൂട്ടത്തില്‍ ഒരാളാണ് നടി സെബ ബക്തിയാര്‍.

  മൗനരാഗത്തിലെ പാവം പെണ്ണ് തന്നെയോ ഇത്; ഐശ്വര്യയുടെ കിടിലന്‍ ചിത്രങ്ങള്‍

  ഹെന്ന എന്ന ചിത്രത്തിലൂടെയാണ് സെബ ബോളിവുഡിലെ താരമാകുന്നത്. ഷഹീന്‍ എന്നാണ് സെബയുടെ യഥാര്‍ത്ഥ പേര്. പാക്കിസ്ഥാന്‍ സ്വദേശിയായ സെബ രാജ് കപൂര്‍ ചിത്രമായ ഹെന്നയിലൂടെ ഋഷി കപൂറിന്റെ നായികയായിട്ടാണ് അരങ്ങേറുന്നത്. 1991 ലാണ് ചിത്രം പുറത്തിറങ്ങന്നത്. പാക്കിസ്ഥാന്‍ രാഷ്ട്രീയ നേതാവും മുന്‍ എജിയുമായ യഹ്യ ബക്തിയാറിന്റെ മകളാണ് സെബ. അമ്മ ഹംഗറി സ്വദേശിനിയാണ്. പാക് സിനിമാലോകത്ത് പ്രശസ്തയാണ് സെബ.

  Adnan Sami

  സെബയുടെ സിനിമകള്‍ പോലെ തന്നെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സ്വന്തം നാട്ടുകാരനായ സല്‍മാന്‍ വല്ല്യനിയെയായിരുന്നു സെബ ആദ്യം വിവാഹം ചെയ്തത്. ഇരുവര്‍ക്കം ഒരു മകളുമുണ്ട്. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. ഇരുവരും പിരിയുകയായിരുന്നു. സെബയുടെ മകളെ പിന്നീട് സെബയുടെ സഹോദരി തന്നെ ദത്തെടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് സെബ വിവാഹം കഴിക്കുന്നത് 1989 ലാണ്. ബോളിവുഡ് താരമായ ജാവേദ് ജാഫ്രിയെയായിരുന്നു സെബ വിവാഹം കഴിച്ചത്.

  എന്നാല്‍ തന്റെ വിവാഹ വാര്‍ത്തകള്‍ തുടക്കത്തില്‍ സെബ നിരസിക്കുകയായിരുന്നു. ഒടുവില്‍ തങ്ങള്‍ വിവാഹം കഴിച്ചുവെന്ന് ജാവേദ് ജാഫ്രി തന്നെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഒരു വര്‍ഷം മാത്രമേ ഈ വിവാഹ ബന്ധം നീണ്ടു നിന്നുള്ളു. അപ്പോഴേക്കം ഇരുവരും പിരിയാന്‍ സാധിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം സെബ വീണ്ടും പ്രണയത്തിലായി. ബോളിവുഡിലേയും പാക്കിസ്ഥാനിലേയും പ്രശസ്ത ഗായകന്‍ അദ്‌നാന്‍ സാമിയായിരുന്നു നായകന്‍. ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കകയും ചെയ്തു. 1993 ല്‍ വിവാഹം കഴിക്കുമ്പോള്‍ അദ്‌നാന് പ്രായം 22 ആയിരുന്നു. താരമായി മാറിയിരുന്നില്ല. അതുകൊണ്ട് തന്നെ വിവാഹ വാര്‍ത്ത അധികം ചര്‍ച്ച ആയതുമില്ല.

  ഇരുവരും ഒരുമിച്ച് സര്‍ഗം എന്ന പാക് സിനിമയിലും ഒരുമിച്ച് അഭിനയിച്ചു. അടുത്ത വര്‍ഷം ഇരുവര്‍ക്കം മകന്‍ ജനിച്ചു. അസാന്‍ സാമി ഖാന്‍ എന്നാണ് മകന്റെ പേര്. എന്നാല്‍ ഈ വിവാഹ ബന്ധത്തിലും വിള്ളലുകള്‍ വീണു. നാല് വര്‍ഷത്തെ ദാമ്പത്യത്തിന് ഒടുവില്‍ 1996 ല്‍ ഇരുവരും പിരിഞ്ഞു. മകന്റെ കസ്റ്റഡിയ്ക്കായി ഇരുവരും കോടതികയറി. സെബയ്ക്ക് അനുകൂലമായിട്ടായിരുന്നു കോടതി വിധി. എന്നാല്‍ പതിയെ ഇരുവരും തമ്മിലുള്ള പിണക്കം അവസാനിക്കുകയും മകന്റെ ഉത്തരവാദിത്തം പങ്കിടാന്‍ ആരംഭിക്കുകയും ചെയ്തു. അസാന്‍ ഇന്ന് വിവാഹിതനാണ്. അദ്‌നാന്‍ വിവാഹം കഴിച്ചത് സെബ ബക്തിയാര്‍ എന്ന താരത്തെയായിരുന്നു താന്‍ എന്ന വ്യക്തിയെ ആയിരുന്നില്ലെന്നാണ് വിവാഹ മോചനത്തെക്കുറിച്ച് സെബ തന്നെ പറഞ്ഞത്.

  പാട്ട് സാരി ഉടുത്ത് ലക്ഷ്മി മാല അണിഞ്ഞ് കയ്യിൽ പ്രസാദവുമായി ശോഭന, പുതിയ വീഡിയോ വൈറലാവുന്നു

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  നാലാമതും സെബ വിവാഹിതയായി. സൊഹൈല്‍ ഖാന്‍ ലഗരിയാണ് ഭര്‍ത്താവ്. ഇരുവരും പാക്കിസ്ഥാനില്‍ സന്തോഷത്തോടെ കഴിയുകയാണ്. അഭിനയ രംഗത്ത് ഇപ്പോഴും സജീവമാണ് സെബ. ടെലിവിഷന്‍ പരമ്പരകളില്‍ സജീവമാണ് സെബ ഇന്ന്. ആദ്യ ബോളിവുഡ് സിനിമ വന്‍ വിജയമായിരുന്നവെങ്കിലും സെബയുടെ ബോളിവുഡ് കരിയര്‍ വിജയമായിരുന്നില്ല. ഇതോടെ താരം പാക്കിസ്ഥാനിലേക്ക് തന്നെ മടങ്ങുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സെബ. തന്റെ ആദ്യ ബോളിവുഡ് നായകന്‍ ഋഷി കപൂറിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചുള്ള സെബയുടെ പോസ്റ്റ് വൈറലായിരുന്നു.

  Read more about: adnan sami
  English summary
  Jaaved Jaffri And Adnan Sami Married The Same Pak Actress Zeba Bakhtiyar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X