ഇത് അവരുടെ പ്രണയകഥയാണ്! ടൈഗര്‍-ദിഷ ബ്രേക്കപ്പിനെക്കുറിച്ച് ജാക്കി ഷ്രോഫ്; പിരിയാന്‍ കാരണം ടൈഗറോ?

ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു ടൈഗര്‍ ഷ്രോഫും ദിഷ പഠാനിയും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും യാത്രകളും സിനിമകളുമൊക്കെ നിരന്തരം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ടായിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തിലും സമാനചിന്താഗതിക്കാരായ ദിഷയും ടൈഗറും പലര്‍ക്കും മാതൃകാ ജോഡിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ദിഷയും ടൈഗറും പിരിഞ്ഞുവെന്നാണ്. നീണ്ട ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ദിഷയും ടൈഗറും പിരിയുന്നത്.

തങ്ങളുടെ പ്രണയത്തെക്കുറിച്ച് എന്നത് പോലെ തന്നെ വേര്‍ പിരിയലിനേക്കുറിച്ചും ടൈഗറും ദിഷയും ഇതുവരേയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ടൈഗറിന്റെ പിതാവായ നടന്‍ ജാക്കി ഷ്രോഫ് താരങ്ങളുടെ പിരിയലിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. നേരത്തെ ജാക്കി തന്നെയായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന കാര്യവും തുറന്ന് പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന് വിശദമായി.

ടൈഗറും ദിഷയും

ടൈഗറും ദിഷയും വളരെ അടുത്ത സുഹൃത്തുക്കളാണെന്നും ഇരുവരും എപ്പോഴും ഒരുമിച്ച് സമയം ചെലവിടുന്നത് കണ്ടിട്ടുണ്ടെന്നുമാണ് ജാക്കി ഷ്രോഫ് പറയുന്നത്. അതേസമയം അവരുടെ സൗഹൃതത്തിന്റെ കാര്യത്തില്‍ അവര്‍ തന്നെയാണ് തീരുമാനവും എടുക്കേണ്ടത് അവര്‍ തന്നെയാണെന്നും ജാക്കി പറയുന്നു. തന്നേയും ഭാര്യ ആയിഷയേയും പോലെ അവരുടെ കാര്യം അവര്‍ തന്നെ തീരുമാനിക്കുന്നതാണ് ശരിയെന്നാണ് താരം പറയുന്നത്.

''ഞാന്‍ അവര്‍ ഒരുമിച്ച് സമയം ചെലവിടുന്നത് കണ്ടിട്ടുണ്ട്. എന്റെ മകന്റെ പ്രണയജീവിതത്തിന്റെ ട്രാക്ക് ഞാന്‍ നോക്കി വെക്കുന്നതല്ല. ഞാനത് ഇഷ്ടപ്പെടുന്നില്ല. അവരുടെ സ്വകാര്യതയില്‍ കടന്നു കയറാറില്ല. എന്നാല്‍ അവര്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. ജോലിയ്ക്ക് അപ്പുറത്തുള്ള സമയം അവര്‍ ഒരുമിച്ച് ചെലവിടാറുണ്ട്. പക്ഷെ ഒരുമിച്ച് നടക്കണമോ പിരിയണമോ എന്നതൊക്കെ അവരുടെ തീരുമാനമാണ്. ഇത് അവരുടെ പ്രണയകഥയാണ്, എന്നേയും എന്റെ ഭാര്യ ആയിഷയുടേയും പോലെ. ദിഷയുമായി ഞങ്ങള്‍ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. അവര്‍ ഒരുമിച്ച് സമയം ചെലവിടുന്നത് സന്തോഷത്തോടെയാണ്'' എന്നായിരുന്നു ജാക്കി പറഞ്ഞത്.

പിരിയാനുണ്ടായ കാരണത്തെക്കുറിച്ചും

അതേസമയം ടൈഗറും ദിഷയും തമ്മില്‍ പിരിയാനുണ്ടായ കാരണത്തെക്കുറിച്ചും ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദിഷ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കരിയറില്‍ മാത്രം ശ്രദ്ധിക്കാനായിരുന്നു ടൈഗറിന്റെ താല്‍പര്യമെന്നും ഈ ഭിന്നതയാണ് ബ്രേക്കപ്പിലേക്ക് എത്തിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ ജാക്കി ഷ്രോഫും ടൈഗര്‍ ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും കരിയറിലാണ് ശ്രദ്ധയെന്നും പറഞ്ഞിരുന്നു. ദിഷയും ടൈഗറിന്റെ കുടുംബവും തമ്മില്‍ വളരെയധികം അടുപ്പമുണ്ട്. ദിഷയും ടൈഗറിന്റെ സഹോദരി കൃഷ്ണയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചാണ് ജിമ്മില്‍ പോകുന്നത് പോലും.

ശ്രീലങ്കന്‍ യാത്ര

ഈയ്യടുത്ത് ദിഷയും ടൈഗറും ഒരുമിച്ച് നടത്തിയ ശ്രീലങ്കന്‍ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആറ് വര്‍ഷത്തെ പ്രണയത്തിനാണ് ഇതോടെ ടൈഗറും ദിഷയും വിരാമമിട്ടിരിക്കുന്നത്. തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടില്ലാത്ത ദിഷയും ടൈഗറും പിരിയലിനെക്കുറിച്ചും ഇതുവരേയും പ്രതികരിച്ചിട്ടില്ല. പിരിഞ്ഞുവെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളായി തന്നെ തുടരുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.

പുതിയ സിനിമ

അതേസമയം ദിഷയുടെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ഏക് വില്ലന്‍ റിട്ടേണ്‍സ് ആണ് ദിഷയുടെ പുതിയ സിനിമ അര്‍ജുന്‍ കപൂര്‍, ജോണ്‍ എബ്രഹാം, താര സുതാരിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മോഹിത് സൂരി സംവിധാനം ചെയ്യുന്ന സിനിമ ഏക് വില്ലന്‍ പരമ്പരയിലെ രണ്ടാമത്തെ സിനിമയാണ്. കഴിഞ്ഞ ദിവസമായിരുന്നു ടൈഗറിന്റെ പുതിയ സിനിമയായ സ്‌ക്രൂ ഡീലയുടെ പ്രഖ്യാപനം നടന്നത്. ടൈഗറും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് സ്‌ക്രൂ ഡീല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X