For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവനെന്താ വിളിക്കാത്തത്? അഭിമുഖത്തിനിടെ 'കാമുകന്റെ' ഫോണ്‍ കോളിനായി അക്ഷമയായി ജാന്‍വി

  |

  ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ജാന്‍വി കപൂര്‍. ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍നായിക ശ്രീദേവിയുടെ മകളായ ജാന്‍വിയുടെ പിതാവ് നിര്‍മ്മതാവ് ബോണി കപൂര്‍. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ ജാന്‍വിയും സിനിമയിലേക്ക് എത്തുകയായിരുന്നു. ദഡക്ക് ആയിരുന്നു ജാന്‍വിയുടെ അരങ്ങേറ്റ സിനിമ. ആദ്യ സിനിമയിലൂട തന്നെ ശ്രദ്ധ നേടാന്‍ ജാന്‍വിയ്ക്ക് സാധിച്ചു. ഗുഞ്ചന്‍ സക്‌സേനയിലേയും ജാന്‍വിയുടെ പ്രകടനം പ്രശംസ നേടിയതായിരുന്നു.

  കിടിലന്‍ ഫോട്ടോഷൂട്ടുമായി ഗോദ നായിക; അടിപൊളി ചിത്രങ്ങള്‍ കാണാം

  ഇന്ന് ശ്രീദേവിയുടെ ജന്മദിനമാണ്. ഇന്ത്യന്‍ സിനിമയാകെ തങ്ങളുടെ പ്രിയപ്പെട്ട സൂപ്പര്‍താരത്തെ ഓര്‍ക്കുകയാണ് ഇന്ന്. ഇതിനിടെ ഇപ്പോഴിതാ ജാന്‍വിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ജാന്‍വിയുടെ ഒരു അഭിമുഖമാണ് ചര്‍ച്ചയാകുന്നത്. ജാനിസ് സെകൈ്വറയുടെ യൂട്യയൂബ് ചാനലിലെ സോഷ്യല്‍ മീഡിയ സ്റ്റാര്‍ എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ജാന്‍വി. സോഷ്യല്‍ മീഡിയ താരം കുശ കപിലയും ഒപ്പമുണ്ടായിരുന്നു.

  അഭിമുഖത്തിനിടെ ജാന്‍വി തന്റെ ഫോണില്‍ നോക്കി കൊണ്ടിരിക്കുകയായിരുന്നു. പലപ്പോഴായി ജാന്‍വി ഫോണ്‍ പരിശോധിക്കുന്നത് അവതാരകയേയും സഹ അതിഥിയേയും അക്ഷമരാക്കുകയായിരുന്നു. ഇതിനിടെ ജാനിസിന് ഒരു ഫോണ്‍ കോള്‍ വന്നു. ആര്‍ക്കെങ്കിലും ഫോണ്‍ കോള്‍ വരുന്നുണ്ടല്ലോ എന്നായിരുന്നു ഈ സമയം ജാന്‍വി നടത്തിയ പ്രതികരണം. ഇതോടെ കുഷ ഇടപ്പെട്ടു. കാമുകന്മാര്‍ക്കുള്ള വിളംബരം ആണോ ഇതെന്നായിരുന്നു കുശയുടെ ചോദ്യം.

  ഇതിന് ജാന്‍വി കപൂര്‍ നല്‍കിയ ഉത്തരവും രസകരമായിരുന്നു. ലോകത്ത് രണ്ട് തരത്തിലുള്ള ആളുകളാണുള്ളത്. ഫ്രണ്ട് ഫൂട്ടില്‍ കളിക്കുന്നവരും ബാക്ക് ഫൂട്ടില്‍ കളിക്കുന്നവരും. എന്നാല്‍ ചില വിഡ്ഢികള്‍ക്ക് ഫ്രണ്ട് ഫൂട്ടിലാണോ ബാക്ക് ഫൂട്ടിലാണോ കളിക്കേണ്ടതെന്ന് അറിയില്ലെന്നും ജാന്‍വി പറഞ്ഞു. അതേസമയം താന്‍ ഫ്രണ്ട് ഫൂട്ടിലാണ് കളിക്കുന്നതെന്നും ജാന്‍വി വ്യക്തമാക്കി. ജാന്‍വി ഉദ്ദേശിച്ചത് അന്തര്‍മുഖരായ വ്യക്തികളെ കുറിച്ചാണോ എന്ന് കുശ ചോദിച്ചപ്പോള്‍ താന്‍ കാത്തിരിക്കുന്ന വ്യക്തി ബാക്ക് ഫൂട്ടില്‍ കളിക്കുന്നയാളെന്നായിരുന്നു ജാന്‍വിയുടെ മറുപടി.

  ദിവസത്തില്‍ രണ്ട് തവണ മാത്രമാണ് വിളിക്കുന്നതെങ്കില്‍ അത് തീരെ കുറവാണെന്നും ജാന്‍വി പറഞ്ഞു. എന്തായാലും കുറച്ച് കഴിഞ്ഞപ്പോഴേക്കും ജാന്‍വിയെ തേടി ഫോണ്‍ കോള്‍ എത്തി. ആ ഫോണ്‍ കോള്‍ വന്നില്ലായിരുന്നുവെങ്കില്‍ താന്‍ നാണം കെടുമായിരുന്നുവെന്നും ജാന്‍വി അഭിമുഖത്തിന്റെ ഒടുവില്‍ പറയുന്നുണ്ട്. അതേസമയം താന്‍ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്ന ആളെക്കുറിച്ച് ചോദിച്ചപ്പോള്‍ ജാന്‍വി പേര് പറയാന്‍ കൂട്ടാക്കിയില്ല. ആരുടെ ഫോണ്‍ കോളിനായാണ് ജാന്‍വി അക്ഷമയായി കാത്തിരുന്നതെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ തിരയുന്നത്. താന്‍ പ്രണയത്തിലാണെന്ന് താരം വ്യക്തമാക്കിയതാണോ എന്നും ആരാധകര്‍ ചോദിക്കുന്നു.

  Also Read: പ്രൊപ്പോസ് ചെയ്തപ്പോള്‍ ഇനി ആ കാര്യം മിണ്ടരുതെന്ന് താക്കീത് ചെയ്ത് ശ്രീദേവി; ബോണിയുമായുള്ള പ്രണയകഥ ഇങ്ങനെ

  നടി ശ്രീദേവിയുടെ മരണം കൊലപാതകമോ? | filmibeat Malayalam

  ദഡക്ക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി അരങ്ങേറുന്നത്. താരപുത്രിയുടെ അരങ്ങേറ്റത്തിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ മകളുടെ അരങ്ങേറ്റം കാണാന്‍ ശ്രീദേവിയുണ്ടായിരുന്നില്ല. 2018 ജൂലൈ 20നായിരുന്നു സിനിമയുടെ റിലീസ്. അതിന് മാസങ്ങള്‍ക്ക് മുമ്പ് ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണം.

  അമ്മയുടെ വേര്‍പാടിന്റെ വേദനയില്‍ കുറച്ച് കാലം അഭിനയത്തില്‍ ന ിന്നും മാറി നിന്ന ജാന്‍വി തിരികെ വരുന്നത് 2020 ല്‍ പുറത്തിറങ്ങിയ നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയായ ഗോസ്റ്റ് സ്‌റ്റോറീസിലൂടെയായിരുന്നു. തുടര്‍ന്ന് അഭിനയിച്ച ചിത്രം ഗുഞ്ചന്‍ സക്‌സേനയാണ്. ബയോപിക് ചിത്രം വന്‍ വിജയമായി മാറുകയും ജാന്‍വിയുടെ പ്രകടനം കൈയ്യടി നേടുകയും ചെയ്തിരുന്നു. രൂഹിയാണ് പിന്നീട് അഭിനയിച്ച സിനിമ. ദോസ്താന 2, ഗുഡ് ലക്ക് ജെറി എന്നിവയാണ് ഇിനി പുറത്തിറങ്ങാനുള്ള സിനിമകള്‍. മലയാളം സിനിമ ഹെലന്റെ ഹിന്ദി റീമേക്കായ മിലിയിലും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാണുന്ന താരമാണ് ജാന്‍വി.

  Read more about: jhanvi kapoor
  English summary
  Janhvi Kapoor Anxiously Waits For Secret Boyfriend's Call During An Interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X