ആ പ്രണയത്തിന് വേണ്ടി കുറേ നുണ പറഞ്ഞു, അവനെ തേടി അമ്മ സ്‌കൂളില്‍! ബ്രേക്കപ്പിനെക്കുറിച്ച് ജാന്‍വി
ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരയിലാണ് ജാന്‍വി കപൂറിന്റെ സ്ഥാനം. അമ്മ ശ്രീദേവിയുടെ പാതയിലൂടെയാണ് ജാന്‍വി സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്തു. മികച്ചൊരു നര്‍ത്തകി കൂടിയാണ് ജാന്‍വി. ജാന്‍വിയുടെ ചിത്രങ്ങളും ഫോട്ടോഷൂട്ട് വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ജാന്‍വിയുടെ അഭിമുഖങ്ങള്‍ക്കും ആരാധകരുണ്ട്.
ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും അമ്മയെക്കുറിച്ചുമൊക്കെ ജാന്‍വി കപൂര്‍ മനസ് തുറക്കുകയാണ്. പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിന് പിന്നില്‍ ബോളിവുഡ് ആണെന്നും ജാന്‍വി പറയുന്നു. തന്റെ പ്രണയങ്ങളെക്കുറിച്ച് അച്ഛനോടും അമ്മയോടും തുറന്ന് പറയാന്‍ തുടങ്ങിയതോടെ ജീവിതം കുറേക്കൂടി എളുപ്പമായെന്നാണ് ജാന്‍വി പറയുന്നത്. അച്ഛനുമായി എന്തും ഷെയര്‍ ചെയ്യാന്‍ പറ്റുമെന്നും ജാന്‍വി പറയുന്നു.

കുശ കപിലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാന്‍വി മനസ് തുറന്നത്. ഒരിക്കല്‍ താന്‍ കൂടെ പഠിക്കുന്ന പയ്യനുമായി പ്രണയത്തിലാണെന്ന് കരുതി അമ്മ സ്‌ക്രൂളില്‍ വന്നുവെന്നാണ് ജാന്‍വി പറയുന്നത്. ''ഒരു പയ്യന് എന്നോട് ക്രഷ് ആണെന്ന് കേട്ട് അമ്മ ഒരു ദിവസം സ്‌കൂളിലേക്ക് വന്നു. എന്റെ ടീച്ചറോട് പരാതിപ്പെടാനാണ് വന്നത്. ദേഷ്യത്തോടെ പാഞ്ഞ് വരികയായിരുന്നു. ഇതിനൊന്നുമല്ല ഞാന്‍ എന്റെ മോളെ ഇങ്ങോട്ട് വിടുന്നതെന്നായിരുന്നു അമ്മ പറഞ്ഞത്'' എന്നാണ് ജാന്‍വി പറയുന്നത്.
പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് രൂപപ്പെടുന്നതില്‍ ബോളിവുഡിന് വലിയ സ്വാധീനമുണ്ടെന്ന് ജാന്‍വി പറയുന്നു. ''അത് ശരിക്കും നമ്മളുടെ മനസിലും നമ്മുടെ ജീവിതത്തിലെ ആളുകളിലും നിലനില്‍ക്കും. പ്രണയത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചിട്ടുണ്ട്. എനിക്ക് വേണ്ടി മരിക്കാന്‍ തയ്യാറാകണം, എന്നെക്കുറിച്ച് തന്നെ ചിന്തിക്കുന്ന ആളാകണം. അല്ലെങ്കില്‍ നീയെന്താണ് ചെയ്യുന്നത്, ഇത് ഫാസ്റ്റ് ഫുഡ് അല്ലെന്ന് ഞാന്‍ പറയും''എന്നാണ് ജാന്‍വി പറയുന്നത്.
തന്റെ ആദ്യത്തെ സീരിയസ് പ്രണയത്തെക്കുറിച്ചും ജാന്‍വി മനസ് തുറക്കുന്നുണ്ട്. ''എന്റെ ആദ്യത്തെ സീരീസ് കാമുകന് എന്റെ അതേ പ്രായമായിരുന്നു. കാണുന്നതൊക്കെ ഒളിച്ചായിരുന്നു. അതിലൊരു ത്രില്ലുണ്ടായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ആ പ്രണയം അവസാനിപ്പിക്കേണ്ടി വന്നു. ഒരുപാട് നുണകള്‍ പറയേണ്ടി വന്നിരന്നു. നിനക്ക് ഒരിക്കലും കാമുകനുണ്ടാകാന്‍ പാടില്ല എന്നായിരുന്നു അച്ഛനും അമ്മയും പറഞ്ഞത്. അവര്‍ പരമ്പരാഗത ചിന്താഗതിക്കാരായിരുന്നു'' ജാന്‍വി പറയുന്നു.
''പക്ഷെ അപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത്, മാതാപിതാക്കളുടെ അറിവും സമ്മതവുമൊക്കെ ഉണ്ടാകുന്നത് എല്ലാം കുറേക്കൂടി എളുപ്പമാക്കുമെന്ന്. തീരുമാനങ്ങളില്‍ ആത്മവിശ്വാസം തോന്നും. അവരുമായി എല്ലാം പങ്കുവെക്കുന്നതും തിരിച്ചും അങ്ങനെ ചെയ്യുന്നതുമൊക്കെ വളരെ നല്ലതാണ്'' എന്നാണ് ജാന്‍വിയുടെ അഭിപ്രായം. അതേസമയം ജാന്‍വി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബാല്യകാല സുഹൃത്തായ ശിഖര്‍ പഹാരിയയും ജാന്‍വിയും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അമ്മ ശ്രീദേവിയുടെ പാതയിലൂടെ സിനിമയിലെത്തിയ ജാന്‍വിയുടെ അരങ്ങേറ്റം ദഡക്കിലൂടെയായിരുന്നു. പക്ഷെ മകളുടെ അരങ്ങേറ്റ സിനിമയുടെ റിലീസിന് മുമ്പ് തന്നെ ശ്രീദേവി മരണപ്പെട്ടിരുന്നു. താന്‍ എന്തു ചെയ്യുമ്പോഴും അമ്മയെ ഓര്‍ക്കാറുണ്ടെന്നും എവിടെയോ ഇരുന്ന് അമ്മ തന്നെയോര്‍ത്ത് അഭിമാനിക്കണം എന്ന ചിന്തയോടെയാണ് എന്തും ചെയ്യുന്നതെന്നും ജാന്‍വി പറഞ്ഞിരുന്നു.
ദഡക്കിന് ശേഷം ഗോസ്റ്റ് സ്‌റ്റോറീസ്, ഗുഞ്ചന്‍ സക്‌സേന, രൂഹി, ഗുഡ് ലക്ക് ജെറി, മിലി തുടങ്ങിയ സിനിമകളിലും ജാന്‍വി അഭിനയിച്ചു. ബവാല്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വരുണ്‍ ധവാന്‍ ആയിരുന്നു നായകന്‍. ഇയ്യടുത്തിറങ്ങിയ റോക്കി ഓര്‍ റാണി കി പ്രേം കഹാനിയില്‍ പാട്ടിലുമെത്തിയിരുന്നു. മിസ്റ്റര്‍ ആന്റ് മിസിസ് മാഹി, ദേവര, ഉലജ് തുടങ്ങിയ സിനിമകളാണ് ജാന്‍വിയുടേതായി അണിയറിയുള്ളത്. ദേവരയിലൂടെ തെലുങ്കിലുമെത്തുകയാണ് ജാന്‍വി.


Click it and Unblock the Notifications











