അമ്മയോട് അവര്‍ പെരുമാറിയത് ക്രൂരമായി, ഇന്നും ആ സിനിമ കാണാനാകില്ല; വെളിപ്പെടുത്തി ജാന്‍വി

ബോളിവുഡിലെ യുവനടിയാണ് ജാന്‍വി കപൂര്‍. സൂപ്പര്‍ നായിക ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മകളായ ജാന്‍വി അമ്മുടെ പാതയിലൂടെ സിനിമയിലെത്തുകയായിരുന്നു. വളരെ പെട്ടെന്നു തന്നെ ശ്രദ്ധ നേടാനും ജാന്‍വിയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ഒരുപാട് ആരാധകരുള്ള താരമാണ് ജാന്‍വി കപൂര്‍. ഭാവിയില്‍ ബോളിവുഡിലെ സൂപ്പര്‍നായികമാരില്‍ ഒരാളായിരിക്കും ജാന്‍വി എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ തന്നിലെ പ്രതിഭ തെളിയിക്കാന്‍ ജാന്‍വിയ്ക്ക് സാധിച്ചിട്ടുണ്ട്.

മകളുടെ അരങ്ങേറ്റത്തിനായി ശ്രീദേവി കാത്തിരിക്കുകയായിരുന്നു. മകള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമെല്ലാം നല്‍കി കൂടെ കൊണ്ട് നടക്കുകയായിരുന്നു ശ്രീദേവി. എന്നാല്‍ ജാന്‍വിയുടെ സിനിമ അരങ്ങേറ്റം കാണാന്‍ ശ്രീദേവിയ്ക്ക് ഭാഗ്യമുണ്ടായില്ല. അതിന് മുമ്പ് തന്നെ അപ്രതീക്ഷിതമായി എത്തിയ മരണം അമ്മയേയും മകളേയും പിരിക്കുകയായിരുന്നു. തനിക്ക് അമ്മയോടുള്ള സ്‌നേഹത്തെക്കുറിച്ചും ആദരവിനെക്കുറിച്ചും പലപ്പോഴും ജാന്‍വി വാചാലയായിട്ടുണ്ട്.

ചാല്‍ബാസ്

ശ്രീദേവിയുടെ ഹിറ്റായി മാറിയ സിനിമയായിരുന്നു ചാല്‍ബാസ്. ഇന്നും ആരാധകര്‍ വീണ്ടും വീണ്ടും കാണുന്ന സിനിമ ബോളിവുഡിലെ ഐക്കോണിക് സിനിമകളില്‍ ഒന്നാണ്. എന്നാല്‍ തനിക്ക് ചാല്‍ബാസ് കാണാന്‍ സാധിക്കില്ലെന്നാണ് ജാന്‍വി പറയുന്നത്. ചാല്‍ബാസില്‍ ശ്രീദേവിയോട് വളരെ ക്രൂരമായാണ് പെരുമാറിയതെന്നും അത് കാണാന്‍ തനിക്ക് ഭായമാണെന്നുമാണ് ജാന്‍വി പറയുന്നത്. അമ്മയുടെ സിനിമയായ ചാല്‍ബാസ് താന്‍ കാണാറില്ലെന്നും തനിക്ക് ആ സിനിമ കണ്ടാല്‍ വല്ലാതെ സങ്കടം തോന്നുമെന്നുമാണ് ജാന്‍വി പറയുന്നത്. 1989 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ചാല്‍ബാസ്. ശ്രീദേവിയും സണ്ണി ഡിയോളും രജനീകാന്തുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. പങ്കജ് പരാശര്‍ ആണ് സിനിമ സംവിധാനം ചെയ്തത്.

 വലിയ നായിക

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് ശ്രീദേവി. ഹിന്ദിയ്ക്ക് പുറമെ തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡയിലും ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ശ്രീദേവി. ദേശീയ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ശ്രീദേവിയ്ക്ക് രാജ്യം പദ്മശ്രീ ന ല്‍കി ആദരിക്കുകയും ചെയ്തിരുന്നു. നാല് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. 2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവി മരിക്കുന്നത്. ദുബായിയിലെ ഹോട്ടല്‍ മുറിയിലെ ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു ശ്രീദേവിയെ. ആക്്‌സിഡന്റല്‍ ഡ്രൗണിംഗ് ആണ് മരണ കാരണം എന്നായിരുന്നു കണ്ടെത്തല്‍. രാജ്യത്തെയാകെ ഇളക്കിമറിച്ച സംഭവമായിരുന്നു ശ്രീദേവിയുടെ മരണം.

 ജിം ലുക്ക്

അതേസമയം കഴിഞ്ഞ ദിവസം തന്റെ ജിം ലുക്കിലുള്ള ചിത്രങ്ങള്‍ വൈറലായി മാറുന്നതിനെക്കുറിച്ചും ജാന്‍വി മനസ് തുറന്നിരുന്നു. 'എന്റെ എല്ലാ ജിം ലുക്കും കണ്ടിട്ടുണ്ടെന്ന് എന്നോട് ആളുകള്‍ പറയാറുണ്ട്. അവരോട് എനിക്ക് പറയാനുള്ളത് അത് മാത്രമല്ല ഞാന്‍ ചെയ്യാറുള്ളത് എന്നാണ്. ഇതെന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നുണ്ട്. ഇത് അറ്റന്‍ഷന്‍ ആണ്. എന്റെ ജിം ഷോര്‍ട്ട്സിനെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അത് സാരമില്ല. കാരണം അതെന്റെ ജോലിയല്ല. എന്റെ ജോലിയുടെ അന്തരഫലം മാത്രമാണ്''എന്നായിരുന്നു ജാന്‍വി പറഞ്ഞത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
മിലി

മലയാള ചിത്രം ഹെലന്റെ ഹിന്ദി റീമേക്കായ മിലിയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നിരവധി സിനിമകളാണ് ജാന്‍വിയുടേതായി പുറത്തിറങ്ങാനുള്ളത്. ദോസ്താന 2, ഗുഡ് ലക്ക് ജെറി എന്നിവയാണ് ജാന്‍വിയുടെ പുതിയ സിനിമകള്‍. ധഡക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഗുഞ്ജന്‍ സക്സേനയിലെ ജാന്‍വിയുടെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടതായിരുന്നു. രൂഹിയാണ് ജാന്‍വിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ ജാന്‍വിയുടെ പ്രകടനവും നൃത്തവുമൊക്കെ പ്രശംസിക്കപ്പെട്ടിരുന്നു.

Read more about: jhanvi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X