എന്റെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍, കൂട്ടുകാര്‍ ഒറ്റപ്പെടുത്തി, അധ്യാപകരുടെ ഭാവവും മാറി: ജാന്‍വി കപൂര്‍

ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരയിലാണ് ജാന്‍വി കപൂറിന്റെ സ്ഥാനം. ബോളിവുഡിലെ സൂപ്പര്‍ നായികയായ അമ്മ ശ്രീദേവിയുടെ പാതയിലൂടെയാണ് ജാന്‍വി സിനിമയിലെത്തുന്നത്. എന്നാല്‍ സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ജാന്‍വിയ്ക്ക് അധികം സമയം വേണ്ടി വന്നില്ല. ഭാവിയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായിരിക്കും ജാന്‍വി എന്നാണ് കരുതപ്പെടുന്നത്. 2018 ല്‍ പുറത്തിറങ്ങിയ ദഡക്കിലൂടെയാണ് ജാന്‍വി സിനിമയിലെത്തുന്നത്. ഇതിനോടകം തന്നെ നിരവധി ഹിറ്റുകളിലെ നായികയായിട്ടുണ്ട്.

അമ്മ ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തേയും വലിയൊരു താരം, അച്ഛനാണെങ്കില്‍ ബോളിവുഡിലെ മുന്‍നിര നിര്‍മ്മാതാവും. അതുകൊണ്ട് ജാന്‍വിയും സഹോദരി ഖുഷി കപൂറും ഇന്നല്ലെങ്കില്‍ നാളെ സിനിമയിലെത്തുമെന്ന് ഉറപ്പായിരുന്നു. താരപുത്രിയായതിനാല്‍ ചെറുപ്പം മുതലേ ക്യാമറകള്‍ ജാന്‍വിയ്ക്ക് പിന്നാലെയായിരുന്നു. ക്യാമറ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നാണ് ജാന്‍വി പറയുന്നത്.

Janhvi Kapoor

''ആദ്യമായി ആള്‍ക്കൂട്ടത്തെ കണ്ടതിനെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നില്ല. എന്നും അത് ചുറ്റുമുണ്ടായിുരന്നു. കുട്ടിക്കാലത്ത് ഞങ്ങള്‍ പുറത്ത് പോകുമ്പോള്‍ ഞങ്ങളുടെ സമ്മതത്തോടെയും സമ്മതം ഇല്ലാതെയുമൊക്കെ ആളുകള്‍ എന്റേയും സഹോദരിയുടേയും ചിത്രങ്ങളെടുത്തിരുന്നു'' എന്നാണ് ജാന്‍വി പറയുന്നത്. തന്നെ സിനിമയില്‍ ലോഞ്ച് ചെയ്യുമെന്ന വാര്‍ത്ത പുറത്ത് വന്ന സമയത്തെക്കുറിച്ചും അന്ന് തന്റെ ചിത്രങ്ങള്‍ പ്രചരിച്ചതിനെക്കുറിച്ചും ജാന്‍വി സംസാരിക്കുന്നുണ്ട്. അന്ന് തനിക്ക് വെറും പത്ത് വയസായിരുന്നുവെന്നും താന്‍ നാലാം ക്ലാസിലായിരുന്നുവെന്നും ജാന്‍വി പറയുന്നു.

''അതെന്നെ പ്രശസ്തയാക്കിയില്ല. മറിച്ച് എന്റെ കൂടെ പഠിച്ചിരുന്നവര്‍ എന്നെ ഒറ്റപ്പെടുത്തി. അവര്‍ക്ക് ഒന്നും മനസിലായില്ല. അതിനാല്‍ അവര്‍ എന്നെ വെറുക്കാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. എന്റെ കൂട്ടുകാരും എന്നെ വേറെ രീതിയിലാണ് കണ്ടത്. അവര്‍ വാക്‌സ് ചെയ്യാത്തതിന് എന്നെ കളിയാക്കുക വരെ ചെയ്തു'' എന്നാണ് ജാന്‍വി പറയുന്നത്. തന്റെ അധ്യാപകരുടെ പെരുമാറ്റവും മാറിയെന്നാണ് ജാന്‍വി പറയുന്നത്.

''പലരും കരുതിയിരുന്നത് പ്രശസ്ത ആയതിനാല്‍ എനിക്ക് ജോലി ചെയ്യേണ്ടി വരില്ല എന്നാണ്. എനിക്ക് മനസിലാകാത്ത പരിഹാസങ്ങളായിരുന്നു. എപ്പോഴാണ് സ്‌കൂളില്‍ നിന്നും പോകുന്നതെന്നും എന്തിനാണ് യൂഹിവിലുള്ളതെന്നും ആളുകള്‍ ചോദിക്കുമായിരുന്നു. ചെറുപ്പം മുതലെ ആളുകളുടെ ജഡജ്‌മെന്റുകളും ചോദ്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്'' എന്നാണ് ജാന്‍വി പറയുന്നത്.

Janhvi Kapoor

അതേസമയം കൗമാകാലത്ത് തന്റെ ചിത്രങ്ങള്‍ അശ്ലീല വെബ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചും ജാന്‍വി സംസാരിക്കുന്നുണ്ട്. ആ അവസ്ഥയ്ക്ക് ഇന്നും മാറ്റങ്ങള്‍ വന്നിട്ടില്ലെന്നും ജാന്‍വി പറയുന്നു. കൗമാര കാലത്ത് തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പോണ്‍ സൈറ്റുകളില്‍ വന്നിരുന്നുവെന്നാണ് ജാന്‍വി പറയുന്നത്. ''ഒരുപാട് ഫേക്ക് ചിത്രങ്ങള്‍ വന്നിട്ടുണ്ട്. ഇന്നത്തെ എഐയുടെ കാലത്ത് കൂടുതലായി. ആളുകള്‍ ആ നിര്‍മ്മിച്ചെടുത്ത ചിത്രങ്ങള്‍ കണ്ട് അത് ഒറിജിനല്‍ ആണെന്ന് കരുതും. അതെന്നെ സാരമായി ബാധിക്കാറുണ്ട്'' ജാന്‍വി പറയുന്നത്.

ദഡക്കിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. പിന്നീട് ഗോസ്റ്റ് സ്‌റ്റോറീസ്, ഗുഞ്ജന്‍ സക്‌സേന, രൂഹി, ഗുഡ് ലക്ക് ജെറി, മിലി എന്നീ സിനിമകളിലും ജാന്‍വി അഭിനയിച്ചു. ബവാല്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. റോക്കി ഓര്‍ റാണി കി പ്രേം കഹാനിയിലെ അതിഥി വേഷത്തിലെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തെലുങ്കിലേക്കും എത്തുകയാണ് ജാന്‍വി. ദേവരയാണ് ജാന്‍വിയുടെ പുതിയ സിനിമ. പിന്നാലെ മിസ്റ്റര്‍ ആന്റ് മിസിസ് മാഹി, ഉലജ് എന്നീ സിനിമകളും ജാന്‍വിയുടേതായി അണിയറയിലുണ്ട്.

Read more about: jhanvi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X