എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്! അഭിനയം നിര്‍ത്താന്‍ ആലോചിച്ചതിനെക്കുറിച്ച് ജാന്‍വി കപൂര്‍

ബോളിവുഡിലെ യുവതലമുറയിലെ മിന്നും താരമാണ് ജാന്‍വി കപൂര്‍. അമ്മ ശ്രീദേവിയുടെ പാതയിലൂടെയാണ് ജാന്‍വി സിനിമയിലെത്തുന്നത്. 2018 ല്‍ പുറത്തിറങ്ങിയ ദഡക്ക് ആണ് ജാന്‍വിയുടെ അരങ്ങേറ്റ സിനിമ. പിന്നീടിങ്ങോട്ട് ജാന്‍വിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ജാന്‍വിയ്ക്ക് അധികകാലം വേണ്ടി വന്നിരുന്നില്ല. അതേസമയം താനൊരിക്കല്‍ സിനിമയില്‍ നിന്നും പിന്മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നാണ് ജാന്‍വി പറയുന്നത്.

ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് ജാന്‍വി മനസ് തുറന്നത്. ജീവിതത്തിലെ ഒരു ഘട്ടത്തില്‍ അഭിനയത്തില്‍ നിന്നും പിന്മാറാന്‍ തോന്നി. തന്റെ സഹോദരി കുഷിയുടെ അരങ്ങേറ്റ ചിത്രമായ ആര്‍ച്ചീസിന്റെ സെറ്റില്‍ പോയി കാണാന്‍ സാധിക്കാതെ വന്നപ്പോഴാണ് തനിക്ക് അങ്ങനെ തോന്നിയതെന്നാണ് ജാന്‍വി പറയുന്നത്. തനിക്ക് വളരെ പ്രിയപ്പെട്ട നിമിഷമായിരുന്നു അത്. എന്നാല്‍ തന്റെ തിരക്കുകള്‍ കാരണം പോകാന്‍ സാധിച്ചില്ലെന്നാണ് ജാന്‍വി പറയുന്നത്.

Janhvi Kapoor

''അന്നാണ് ആദ്യമായി അഭിനയം നിര്‍ത്തണമെന്ന് തോന്നിയത്. സെറ്റില്‍ വരുന്ന അമ്മമാരെ പോലെ ആകണമെന്ന് തോന്നി. അവര്‍ പറയുന്നത് പോലെ ബേബിയ്ക്ക് ജ്യൂസ് കൊണ്ടു വരൂവെന്ന് പറയണം എന്ന് തോന്നി. എന്റെ കുടുംബത്തിന് വേണ്ടി എത്താന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ എന്ത് കാര്യം? പക്ഷെ ഞാനതാണ് ചെയ്യുന്നത്. വെറുതെയാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്'' എന്നാണ് ജാന്‍വി പറയുന്നത്.

അതേസമയം മക്കള്‍ക്ക് പിന്നാലെ അച്ഛന്‍ ബോണി കപൂറും ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കകുയാണ്. തു ജൂട്ടി മേം മക്കാര്‍ എന്ന സിനിമയിലൂടെയാണ് ബോണിയുടെ അഭിനയത്തിലെ അരങ്ങേറ്റം. ആര്‍ച്ചീസിലൂടെ ഖുഷിയും അരങ്ങേറുന്നു. ഇപ്പോള്‍ വീട്ടില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്നത് തങ്ങളുടെ ഡേറ്റിനെക്കുറിച്ചാണെന്നാണ് ജാന്‍വി പറയുന്നത്. '''ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചയും ഡേറ്റിനെക്കുറിച്ചാണ്. ഈ ദിവസം നീയെവിടായണ്, ഞാന്‍ ഇവിടെയാണ്! ഇടയ്ക്ക് രണ്ട് ദിവസം കിട്ടും, അന്ന് ഒരുമിച്ചിരിക്കാം. അങ്ങനെയാണ്'' ജാന്‍വി പറയുന്നു.

സഹോദരിയെക്കുറിച്ചും ജാന്‍വി പറയുന്നുണ്ട്. ''അവള്‍ എന്റെ സിനിമകള്‍ കാണാറുണ്ട്. ഇഷ്ടമായെങ്കിലും ഇല്ലെങ്കിലും പറയും. കൂടുതല്‍ ചര്‍ച്ച ചെയ്യാനാരിക്കില്ല. പോയി കിടക്ക്, പ്രശംസകളില്‍ അധികം വീണു പോകരുതെന്ന് അവള്‍ എന്നോട് പറയാറുണ്ട്. എങ്ങനെ നന്നാക്കാമെന്നും അടുത്തതില്‍ ശരിയാക്കണമെന്നുമാണ് അവള്‍ അധികവും പറയാറുള്ളത്. അവള്‍ പോയന്റാണ് പറയുക'' ജാന്‍വി പറയുന്നു.

Janhvi Kapoor

നേരത്തെ അരങ്ങേറാനിരിക്കുന്ന സഹോദരി ഖുഷി കപൂറിന് നല്‍കാനുള്ള ഉപദേശം എന്തെന്ന് ജാന്‍വി പറഞ്ഞിരുന്നു. സ്വന്തം തെറ്റുകളില്‍ നിന്നും തന്നെ അവള്‍ പഠിക്കണം. ജോലിയില്‍ നിന്നും ലഭിക്കുന്ന പോസീറ്റീവ് പ്രതികരണങ്ങളിലും നെഗറ്റീവ് പ്രതികരണങ്ങളിലും അധികം സമയം ചെലവിടരുതെന്നുമാണ് ജാന്‍വി പറഞ്ഞത്. നെറ്റ്ഫ്‌ളിക്‌സിന്റെ ആര്‍ച്ചീസിലൂടെയാണ് ഖുഷി കപൂറിന്റെ അരങ്ങേറ്റം. ഈ ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനും അരങ്ങേറുന്നത്.

അതേസമയം ബവാല്‍ ആണ് ജാന്‍വിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വരുണ്‍ ധവാന്‍ നായകനായ ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. മിസ്റ്റര്‍ ആന്റ് മിസിസ് മാഹിയാണ് ജാന്‍വിയുടെ പുതിയ സിനിമ. ഇപ്പോഴിതാ അമ്മ കരിയര്‍ ആരംഭിച്ച തെന്നിന്ത്യന്‍ സിനിമാ ലോകത്തേക്കും ജാന്‍വി എത്തുകയാണ്. ദേവര എന്ന ചിത്രത്തിലൂടെയാണ് ജാന്‍വിയുടെ തെലുങ്ക് എന്‍ട്രി. ജൂനിയര്‍ എന്‍ടിആറാണ് ചിത്രത്തിലെ നായകന്‍.

More from Filmibeat

Read more about: jhanvi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X