മമ്മ, ഇന്നും ഞാന്‍ എല്ലായിടത്തും നിങ്ങളെ തിരയാറുണ്ട്; ഉള്ളുലഞ്ഞ് ജാന്‍വി കപൂര്‍

ബോളിവുഡിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് ശ്രീദേവി. തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ശ്രീദേവി പിന്നീടാണ് ബോളിവുഡിലെത്തുന്നത്. അധികം വൈകാതെ തന്നെ ശ്രീദേവി ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു. പാന്‍ ഇന്ത്യന്‍ എന്ന പേര് പ്രചരണത്തില്‍ വരുന്നതിനും ഒരുപാട് വര്‍ഷങ്ങള്‍ മുമ്പ് തന്നെ അത്തരത്തില്‍ താരപദവി നേടിയെടുത്ത താരമാണ് ശ്രീദേവി.

തന്റെ കരിയറിലെ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചു വരുന്നതിനിടെയായിരുന്നു ശ്രീദേവിയെ മരണം കവര്‍ന്നെടുക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണം. താരത്തിന്റെ ഓര്‍മ്മ ദിവസത്തിലേക്ക് അടുത്തു കൊണ്ടിരിക്കെ മകള്‍ ജാന്‍വി കപൂര്‍ വികാരഭരിതമായൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ജാന്‍വി കപൂര്‍ അമ്മയെ ഓര്‍മ്മിച്ചത്.

ജാന്‍വി

അമ്മയ്‌ക്കൊപ്പമുള്ളൊരു ചിത്രമാണ് ജാന്‍വി കപൂര്‍ പങ്കുവച്ചിരിക്കുന്നത്. താന്‍ ജീവിതത്തില്‍ എന്ത് ചെയ്യുമ്പോഴും കാണാമറയത്തുള്ള തന്റെ അമ്മയ്ക്ക് അഭിമാനം തോന്നണം എന്ന ലക്ഷ്യത്തോടെയാണ് ചെയ്യുന്നതെന്നാണ് ജാന്‍വി പറയുന്നത്. ജാന്‍വി കപൂറിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഇന്നും എല്ലായിടത്തും നിങ്ങളെ തിരയുകയാണ്

''മമ്മ, ഞാന്‍ ഇന്നും എല്ലായിടത്തും നിങ്ങളെ തിരയുകയാണ്. നിങ്ങള്‍ക്ക് അഭിമാനമാകണം എന്ന ചിന്തയോടെയാണ് ഞാന്‍ ഇന്നും എല്ലാം ചെയ്യുന്നത്. ഞാന്‍ എവിടെ പോയാലും, എന്തൊക്കെ ചെയ്താലും, എല്ലാം തുടങ്ങുന്നതും അവസാനിക്കുന്നതും നിങ്ങളിലൂടെയാണ്'' എന്നാണ് ജാന്‍വി കപൂര്‍ കുറിച്ചിരിക്കുന്നത്. തന്റെ അരങ്ങേറ്റത്തിനും മുമ്പ് അമ്മയോടൊപ്പം ഒരു അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രമാണ് ജാന്‍വി പങ്കുവച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറുകയായിരുന്നു.

കമന്റുമായി ബോളിവുഡ്


ജാന്‍വിയുടെ പോസ്റ്റിന് കമന്റുമായി ബോളിവുഡ് താരങ്ങളും സുഹൃത്തുക്കളുമെല്ലാം എത്തിയിട്ടുണ്ട്. അതേസമയം ജാന്‍വിയ്ക്ക് ഒരു ഉപദേശം നല്‍കുകയാണ് നരോട്ടം ചന്ദ്രവന്‍ശി ചെയ്തത്. ''അടുത്ത തവണ സെറ്റിലെത്തുമ്പോള്‍ നിന്റെ 200 ശതമാനവും നല്‍കുക. അത് അവളുടെ ആദ്യത്തെ പ്രണയമാണ്. അവള്‍ നിന്നെ കാണുമ്പോള്‍ നീ നിന്റെ ഏറ്റവും മികച്ചത് നല്‍കിയില്ലെങ്കില്‍ അവള്‍ നിന്നെ വഴക്ക് പറയും. ജനങ്ങള്‍ നിന്നില്‍ അവളെ കാണണം. അവള്‍ ഇന്നും നിന്റെ ഉള്ളില്‍ ജീവിച്ചിരിക്കുന്നവെന്ന് തോന്നിപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കൂ'' എന്നായിരുന്നു താരത്തിന്റെ കമന്റ്.

 വികാരഭരിതയായി

തന്റെ അമ്മയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ജാന്‍വി കപൂര്‍ വികാരഭരിതയായി മാറാറുണ്ട്. അമ്മയുടെ പാതയിലൂടെയാണ് മകളും സിനിമയിലെത്തുന്നത്. എന്നാല്‍ മകളുടെ അരങ്ങേറ്റം കാണാന്‍ ശ്രീദേവിയുണ്ടായിരുന്നില്ല. ജാന്‍വിയുടെ അരങ്ങേറ്റ ചിത്രമായ ദഡക്കിന്റെ ചിത്രീകരണത്തിനിടെയാണ് ശ്രീദേവി മരണപ്പെടുന്നത്. ദുബായിലെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ വീണായിരുന്നു ശ്രീദേവിയുടെ മരണം. അമ്മയുടെ മരണത്തിന് ശേഷം അഭിനയിക്കുക എന്നത് ഏറെ പ്രയാസകരമായിരുന്നുവെന്ന് ജാന്‍വി പറഞ്ഞിട്ടുണ്ട്.

അണിയറയിലുള്ളത്

2018 ല്‍ പുറത്തിറങ്ങിയ മോം ആണ് ശ്രീദേവിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. അതേസമയം ദഡക്കിലൂടെ അരങ്ങേറിയ ജാന്‍വി അധികം വൈകാതെ തന്നെ ബോളിവുഡിലെ മുന്‍നിര നായികയായി മാറുകയായിരുന്നു. ഗോസ്റ്റ് സ്‌റ്റോരിസിലാണ് ജാന്‍വിയെ പിന്നീട് കണ്ടത്. തുടര്‍ന്ന് വന്ന ബയോഗ്രഫി ചിത്രമായ ഗുഞ്ജന്‍ സക്‌സേനയിലെ ജാന്‍വിയുടെ പ്രകടനം പ്രശംസ നേടിയിരുന്നു. തുടര്‍ന്ന് വന്ന രൂഹി പരാജയപ്പെട്ടുവെങ്കിലും പിന്നെ വന്ന ഗുഡ് ലക്ക് ജെറി കയ്യടി നേടിയിരുന്നു. മിലിയാണ് ജാന്‍വിയുടെ ഒടുവില്‍ പുറത്തിറങ്ങിയ. മലയാള ചിത്രം ഹെലന്റെ ഹിന്ദി റീമേക്കാണ് മിലി. മിസ്റ്റര്‍ ആന്റ് മിസിസ് മാഹി, ബവാല്‍ എന്നീ ചിത്രങ്ങളാണ് ജാന്‍വിയുടേതായി അണിയറയിലുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X